Kerala News

പാളത്തിന് നടുവില്‍ സിമന്‍റ് കട്ടയും ക്ലോസറ്റ് കഷ്ണവും;പൊലീസ് അന്വേഷണം ആരംഭിച്ചു

  • 17th August 2023
  • 0 Comments

കാസര്‍ഗോഡ് റെയില്‍വെ ട്രാക്കിന് നടുവില്‍ കല്ലും ക്ലോസറ്റ് കഷണവും കണ്ടെത്തി. കോയമ്പത്തൂർ മംഗ്ലൂരു ഇന്റർസിറ്റി ട്രെയിനിന്റെ ലോക്കോ പൈലറ്റാണ് ട്രാക്കിൽ ഇവ കണ്ടത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം.ട്രെയിന്‍ അപകടം കൂടാതെ ട്രാക്കിലൂടെ കടന്നുപോയി. തുടര്‍ന്ന് ലോക്കോ പൈലറ്റ് അറിയിച്ചതിനെ തുടർന്ന് റെയിൽവേ പൊലീസും മേല്പറമ്പ് പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

error: Protected Content !!