നീങ്ങി തുടങ്ങിയ ട്രെയിനിൽ ഓടിക്കയറാൻ ശ്രമം;തെന്നിവീണ വയോധികയ്ക്കും മകനും രക്ഷകയായി ഉദ്യോഗസ്ഥ
ട്രെയിനിൽ ഓടിക്കയറാൻ ശ്രമിച്ച് തെന്നിവീണ വയോധികയ്ക്കും മകനും രക്ഷയയായത് റെയിൽവേ ഉദ്യോഗസ്ഥ. പശ്ചിമ ബംഗാളിലെ ബാങ്കുര റെയില്‍വേസ്റ്റേഷനില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ റെയില്‍വേ മന്ത്രാലയം ട്വീറ്റ് ചെയ്തതോടെ വൈറലായി. ഉദ്യോഗസ്ഥയെ അഭിനന്ദിച്ചായിരുന്നു റെയില്‍വേ മന്ത്രാലയത്തിന്റെ ട്വീറ്റ്. ട്രെയിന്‍ മുന്നോട്ട് നീങ്ങി തുടങ്ങിയപ്പോള്‍ നിരവധിപേര്‍ ട്രെയിനിലേക്ക് കയറാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. ഇതിനിടെയാണ് വയോധികയും മകനും ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നത് ഉദ്യോഗസ്ഥ ശ്രദ്ധിച്ചത്. അപകടസാധ്യത മുന്നില്‍ക്കണ്ട ഉദ്യോഗസ്ഥ വളരെ ദൂരെ നിന്ന് ഇവരുടെ അടുത്തേക്ക് പാഞ്ഞു. ഉദ്യോഗസ്ഥ ഭയന്നതുപോലെ തന്നെ ട്രെയിനില്‍ […]
