Kerala

കേരളത്തിലെ റെയില്‍വേ വികസനത്തിന് 2744 കോടി രൂപ; കേന്ദ്ര റെയില്‍വേ മന്ത്രി

  • 1st February 2024
  • 0 Comments

ന്യൂഡല്‍ഹി: ബജറ്റില്‍ കേരളത്തിലെ റെയില്‍വേ വികസനത്തിന് 2744 കോടി രൂപ വകയിരുത്തിയതായി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. യുപിഎ കാലത്ത് ഇത് 372 കോടി മാത്രമാണ്. യുപിഎ കാലത്തെ അപേക്ഷിച്ച് ഏഴുമടങ്ങ് അധിക വിഹിതമാണ് കേരളത്തിലെ റെയില്‍വേ വികസനത്തിനായി വകയിരുത്തിയിരിക്കുന്നതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ കേരളത്തില്‍ 92 മേല്‍പ്പാലങ്ങളും അണ്ടര്‍പാസുകളും നിര്‍മ്മിച്ചു. ഇക്കാലയളവില്‍ 34 ഫുട്ട് ഓവര്‍ ബ്രിഡ്ജുകളും 48 ലിഫ്റ്റുകളുമാണ് പണിതത്. ട്രെയിന്‍ വേഗം കൂട്ടുന്നതിന് വളവുകള്‍ നിവര്‍ത്തേണ്ടതുണ്ട്. ഇതുമായി ബന്ധപ്പെട്ട […]

Kerala National News

8,000 വന്ദേ ഭാരത് കോച്ചുകള്‍ ; പുതിയ പദ്ധതിയുമായി റെയില്‍വേ

  • 28th July 2023
  • 0 Comments

ന്യൂഡല്‍ഹി: അടുത്ത കുറച്ച് വര്‍ഷങ്ങളില്‍ 8,000 വന്ദേ ഭാരത് കോച്ചുകള്‍ നിര്‍മ്മിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ. ഒരു വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിന്‍സെറ്റിന് സാധാരണയായി 16 കോച്ചുകളാണുള്ളത്. ആവശ്യാനുസരണം റൂട്ടുകളില്‍ എട്ട് കോച്ചുകളുമായാണ് ട്രെയിന്‍ സര്‍വീസ് നടത്തുന്നത്. ഈ വര്‍ഷം റെയില്‍വേ മന്ത്രാലയം അംഗീകരിച്ച കോച്ച് പ്രൊഡക്ഷന്‍ പ്രോഗ്രാം അനുസരിച്ച്, ആസൂത്രണം ചെയ്ത 8,000 കോച്ചുകളില്‍ ഏകദേശം മൂന്നില്‍ രണ്ട് ഭാഗവും സ്വന്തം വ്യവസായത്തില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കും. 16 കോച്ചുകളുള്ള ഒരു ട്രെയിന്‍സെറ്റിന് സാധാരണ നിലയില്‍ 130 കോടി […]

Kerala News

ട്രെയിനിൽ രാത്രി ഉച്ചത്തിൽ പാട്ടും ചർച്ചയും വേണ്ട: യാത്രികരുടെ ഉറക്കം കെടുത്തുന്നവർക്കെതിരെ ഇനി നടപടി

  • 1st April 2023
  • 0 Comments

പാലക്കാട് ∙ ട്രെയിനുകളിൽ രാത്രി 10നു ശേഷം ഉച്ചത്തിൽപാട്ടു വച്ചും ചർച്ച നടത്തിയും ആവശ്യമില്ലാതെ ലൈറ്റു ഓൺചെയ്തും മറ്റു യാത്രികരുടെ ഉറക്കം കെടുത്തുന്നവർക്കെതിരെ നടപടി കർശനമാക്കാൻ റെയിൽവേ. ലംഘിക്കുന്നവർക്കെതിരെ സംഭവത്തിന്റെ ഗൗരവമനുസരിച്ച് പിഴ ഈടാക്കാനാണ് നിർദ്ദേശം. രാത്രിയാത്ര സംബന്ധിച്ച് നേരത്തെ ഇറക്കിയ വ്യവസ്ഥകളിൽ ചിലത് പുതുക്കിയിട്ടുണ്ട്. ഉറക്കസമയത്ത് യാത്രക്കാരുടെ ടിക്കറ്റ് പരിശോധനയിലും നിയന്ത്രണങ്ങളുണ്ട്. രാത്രി യാത്രകളിൽ നേരിടുന്ന വിവിധപ്രശ്നങ്ങളെക്കുറിച്ചുളള വ്യാപക പരാതികളുടെ അടിസ്ഥാനത്തിലാണ് ഇത്തരത്തിൽ ഒരു തീരുമാനം. സംഘമായി യാത്രചെയ്യുന്നവർ രാത്രി 10 നു ശേഷം മറ്റുള്ളവരുടെ […]

National Technology

രണ്ട് വർഷത്തിനുള്ളിൽ 200 പുതിയ വന്ദേഭാരത് ട്രെയിനുകൾ

  • 10th March 2023
  • 0 Comments

ഡൽഹി: ഇന്ത്യൻ റെയിൽ ഗതാഗതത്തിന്റെ പദ്ധതികളിൽ സുപ്രധാനമായ ഒന്നാണ് വന്ദേ ഭാരത് എക്സ്പ്രസ്. രാജ്യത്ത് സെമി ഹൈസ്പീഡ് വന്ദേഭാരത് ട്രെയിനുകൾ പാളത്തിലൂടെ കുതിച്ച് പായുകയാണ്. ചെന്നൈ, ബെംഗളൂരു, മൈസൂരു, വിശാഖപട്ടണം, ഡൽഹി, മുംബൈ, അഹമ്മദാബാദ്, കാൺപൂർ, വാരണാസി, എന്നീ നഗരങ്ങളിൽ വന്ദേഭാരത് ട്രെയിനുകളുടെ സേവനം ലഭ്യമായി കഴുഞ്ഞു. എന്നാൽ വരുന്ന മാസങ്ങളിൽ തന്നെ കൂടുതൽ അതിവേഗ ട്രെയിനുകൾ ഓടിത്തുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ. വന്ദേഭാരതിന്റെ ആദ്യ സ്ലീപ്പർ ട്രെയിനുകൾ അടുത്ത വർഷം ഒന്നാം പാദത്തിൽ തന്നെ പുറത്തിറക്കുമെന്നാണ് റിപ്പോർട്ട് അതിന് […]

Kerala News

കണ്ണൂരില്‍ റെയില്‍വേ പാളത്തിന് സമീപം കരിങ്കല്ല് കയറ്റിവച്ച് ട്രെയിന്‍ അപകടപ്പെടുത്താന്‍ ശ്രമം, അന്വേഷണം ആരംഭിച്ചു

  • 20th July 2022
  • 0 Comments

കണ്ണൂര്‍ വളപട്ടണത്തിനും പാപ്പിനിശ്ശേരിക്കും ഇടയില്‍ റെയില്‍വേ ട്രാക്കിന് മുകളില്‍ കരിങ്കല്ല് നിരത്തി വച്ച് ട്രെയിന്‍ അപകടപ്പെടുത്താന്‍ ശ്രമം. ഇന്നലെ രാത്രി അപകടത്തില്‍ നിന്നും മലബാര്‍ എക്‌സ്പ്രസ് രക്ഷപ്പെടത് തലനാരിഴയ്ക്കാണ്. ഇന്നലെ രാത്രിയാണ് നീക്കം നടന്നത്. ട്രാക്കില്‍ കരിങ്കല്‍ ചിളുകള്‍ നിരത്തി വെച്ച നിലയില്‍ കണ്ടെത്തി. രണ്ട് ദിവസം മുമ്പും പ്രദേശത്ത് സമാന സംഭവം ഉണ്ടായിരുന്നതായി പറയുന്നു. അട്ടിമറി നീക്കം നടന്നതായി സൂചനയുണ്ടെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ റെയില്‍വേ പോലീസും വളപട്ടണം പോലീസും അന്വേഷണം ആരംഭിച്ചു.

Kerala News

റെയിൽവെ അവഗണനക്കെതിരെ പാർലമെന്റിൽ ശബ്ദമുയർത്തണം; മുഖ്യമന്ത്രി

  • 26th February 2022
  • 0 Comments

കേന്ദ്ര ബജറ്റിൽ റെയിൽവെയുടെ കാര്യത്തിൽ സംസ്ഥാനത്തോട് അവഗണന കാട്ടിയതിനെതിരെ ശബ്ദമുയർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിൽ നിന്നുള്ള പാർലമെന്റംഗങ്ങളോട് അഭ്യർത്ഥിച്ചു. എംപിമാരുടെ കോൺഫറൻസിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അങ്കമാലി-ശബരി പാത, നേമം ടെര്‍മിനല്‍, കോച്ചുവേളി ടെര്‍മിനല്‍,തലശ്ശേരി-മൈസൂര്‍ പാത, കാഞ്ഞങ്ങാട്-പാണത്തൂര്‍-കണിയൂര്‍ പാത എന്നീകാര്യങ്ങളിലൊന്നും അനുകൂല പ്രഖ്യാപനമുണ്ടായിട്ടില്ല. എറണാകുളത്തിനും ഷോര്‍ണ്ണൂരിനും ഇടയിലുള്ള ഓട്ടോമാറ്റിക് സിഗ്നലിംഗ്സംവിധാനത്തിന്റെ കാര്യത്തിലും റെയില്‍വെയുടെ ഭാഗത്തുനിന്ന്അവഗണനയാണുള്ളത്. അമൃത എക്സ്പ്രസ് രാമേശ്വരം വരെ നീട്ടുന്നകാര്യത്തിലും എറണാകുളം- വേളാങ്കണ്ണി റൂട്ടില്‍ പുതിയ തീവണ്ടി അനുവദിക്കുന്നകാര്യത്തിലും ഇതേ സമീപനമാണ് റെയില്‍വക്കുള്ളത്.തിരുവനന്തപുരം,എറണാകുളം […]

National News

ചെന്നൈയിൽ റെയിൽവെ ടിക്കറ്റ് ലഭിക്കുക രണ്ടു വാക്സിനെടുത്തവർക്ക്; ഒമൈക്രോൺ തരംഗത്തെ തുടർന്ന് തീരുമാനം

  • 8th January 2022
  • 0 Comments

ജനുവരി 10 മുതൽ 31 വരെ രണ്ട് വാക്സിനും എടുത്ത വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മാത്രമേ ചെന്നൈയിലെ ലോക്കൽ ട്രെയിനുകളിൽ യാത്ര ചെയ്യാൻ അനുമതിയുള്ളൂവെന്ന് ദക്ഷിണ റെയിൽവേ. സർട്ടിഫിക്കറ്റ് ഇല്ലാത്ത യാത്രക്കാർക്ക് ടിക്കറ്റ് വാങ്ങാനാകില്ലെന്ന് ഒമിക്‌റോൺ തരംഗത്തെ തുടർന്ന് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ റെയിൽവേ അറിയിച്ചു.ഈ കാലയളവിൽ മൊബൈലിലൂടെ ടിക്കറ്റ് എടുക്കുന്ന സംവിധാനവും നിർത്തിവെക്കുമെന്ന് റെയിൽവെ അറിയിച്ചു. തമിഴ്‌നാട്ടിൽ വെള്ളിയാഴ്ച 8,981 പുതിയ കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തു. ചെന്നൈ, കോയമ്പത്തൂർ, കാഞ്ചീപുരം, തിരുവള്ളൂർ […]

Kerala

യാസ് ചുഴലിക്കാറ്റ്: 25 ട്രെയിനുകൾ റദ്ദാക്കി റെയിൽവേ

യാസ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ കേരളത്തിലേക്ക് ഉള്ളതടക്കം 25 ട്രെയിനുകൾ റെയിൽവേ റദ്ദാക്കി. എറണാകുളം – പാറ്റ്‌ന, തിരുവനന്തപുരം – സിൽച്ചാർ ട്രെയിനുകൾ റദ്ദാക്കി. കര തൊടാനിരിക്കുന്ന യാസ് ചുഴലിക്കാറ്റിന് മുന്നോടിയായി ഒഡീഷ, പശ്ചിമ ബംഗാൾ, ആൻഡമാൻ തീരത്ത് കനത്ത മഴയാണ് അനുഭവപ്പെടുന്നത്. അതേസമയം ബംഗാൾ ഉൾക്കടലിലെ തീവ്ര ന്യുന മർദ്ദം, അതി തീവ്ര ന്യുനമർദ്ദമായി മാറി. ഇത് ഇന്നോടെ യാസ് ചുഴലിക്കാറ്റാകുമെന്നാണ് മുന്നറിയിപ്പ്. ബുധനാഴ്ചയോടെ വടക്കൻ ഒഡീഷ -പശ്ചിമ ബംഗാൾ തീരം വഴി യാസ് കര തൊടുമെന്നാണ് […]

പാസഞ്ചർ ട്രെയിൻ സർവീസുകൾ ഉടൻ പുനരാരംഭിക്കില്ല

  • 9th April 2021
  • 0 Comments

പാസഞ്ചർ ട്രെയിൻ സർവീസുകൾ ഉടൻ പുനരാരംഭിക്കില്ല. ട്രെയിനുകളിലും പ്ലാറ്റ്ഫോമുകളിലും നിലവിലുള്ള നിയന്ത്രണങ്ങൾ തുടരും. മെമു, പുനലൂർ- ഗുരുവായൂർ ട്രെയിനുകൾ ഒഴിച്ചുള്ള ട്രെയിനുകളിൽ റിസർവേഷനില്ലാതെ യാത്ര അനുവദിക്കില്ല. കോവിഡ് വ്യാപനത്തെ തുടർന്ന് തിരുവനന്തപുരം റെയിൽവേ ഡിവിഷൻ മാനേജറുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. പ്ലാറ്റ്ഫോമുകളിലും ട്രെയിനുകളിലും തിരക്ക് ഒഴിവാക്കും. പ്ലാറ്റ്ഫോം ടിക്കറ്റ് നൽകില്ല. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി നടപ്പാക്കും. ടി.ടി.ഇമാർക്ക് വാക്സിനേഷൻ നിർബന്ധമാക്കിയിട്ടുണ്ട്. മാസ്ക് ധരിക്കാതെ യാത്ര ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. ട്രെയിനുകളിലും പ്ലാറ്റ്ഫോമുകളിലും തിരക്കെന്ന തരത്തിൽ പ്രചരിക്കുന്ന […]

National

രാജ്യത്ത് സാധാരണ ട്രെയിന്‍ സര്‍വ്വീസ് ഓഗസ്റ്റ് 12ന് ശേഷം മാത്രമെന്ന് റെയില്‍വേ

രാജ്യത്ത് സാധാരണ ട്രെയിന്‍ സര്‍വ്വീസ് ഓഗസ്റ്റ് 12ന് ശേഷം മാത്രമെന്ന് റെയില്‍വേ. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജൂണ്‍ ഒന്ന് മുതല്‍ ഓഗസ്റ്റ് 12വരെ ബുക്ക് ചെയ്ത എല്ലാ ട്രെയിനുകളും റദ്ദാക്കും.മെയ്, ജൂണ്‍ മാസങ്ങളില്‍ പ്രഖ്യാപിച്ച് പ്രത്യേക ട്രെയിനുകള്‍ ഓടുമെന്നും റെയില്‍വെ അറിയിച്ചു. രാജധാനി, മെയില്‍ എക്സ്പ്രസ് ട്രെയിനുകളുടെ പ്രത്യേക സര്‍വീസ്സുകള്‍ തുടരും. നേരത്തെ ജൂണ്‍ 30 വരെ സാധാരണ സര്‍വ്വീസുകള്‍ നിര്‍ത്തിവെയ്ക്കാനായിരുന്നു തീരുമാനം. കൊവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തിലാണ് പുതിയ തീരുമാനം. എല്ലാ യാത്രക്കാര്‍ക്കും തെര്‍മല്‍ സ്‌ക്രീനിംഗ് […]

error: Protected Content !!