കേരളത്തിലെ 30 റെയിൽവേ സ്‌റ്റേഷനുകൾ നവീകരിക്കും
സംസ്ഥാനത്തെ 30 സ്‌റ്റേഷനുകൾ വികസിപ്പിക്കുമെന്ന് റെയിൽവേ. പാലക്കാട്, തിരുവനന്തപുരം ഡിവിഷനിലായി 15 വീതം സ്‌റ്റേഷനിലാണ് വികസനപ്രവർത്തനം നടത്തുക. അമൃത് ഭാരത് സ്റ്റേഷൻ സ്കീമിന് (എബിഎസ്‌എസ്) കീഴിലാണ് സ്‌റ്റേഷൻ നവീകരണം. തിരുവനന്തപുരം ഡിവിഷനിൽ നവീകരിക്കുന്ന സ്‌റ്റേഷനുകൾ: നാഗർകോവിൽ ജങ്‌ഷൻ, നെയ്യാറ്റിൻകര, കുഴിത്തുറ, ചിറയിൻകീഴ്, കായംകുളം, മാവേലിക്കര, തിരുവല്ല, ചങ്ങനാശേരി, ഏറ്റുമാനൂർ, തൃപ്പുണിത്തുറ, ആലപ്പുഴ, ചാലക്കുടി, അങ്കമാലി, കാലടി, ഗുരുവായൂർ, വടക്കാഞ്ചേരി. പാലക്കാട് ഡിവിഷനുകീഴിൽ നവീകരിക്കുന്ന സ്‌റ്റേഷനുകൾ: ഷൊർണ്ണൂർ ജങ്‌ഷൻ, തലശേരി, കുറ്റിപ്പുറം, ഒറ്റപ്പാലം, പൊള്ളാച്ചി, തിരൂർ, വടകര, പയ്യന്നൂർ, […]
