രാഹുൽ ഗാന്ധിയുടെ അറസ്റ്റ്; യോഗി സ്വന്തം നിഴലിനെ പോലും ഭയക്കുന്നു: മുനവ്വറലി തങ്ങൾ
യു.പി.യിലെ ഹാത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ യാത്ര തിരിച്ച രാഹുല്‍ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും പൊലിസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. ഇരുവരേയും കരുതല്‍ കസ്റ്റയിലിലെടുത്തതായി യു.പി പൊലിസ് ഇതിനകം പറഞ്ഞു കഴിഞ്ഞു.ഇത് അങ്ങേ അറ്റം പ്രതിഷേധാർഹമാണ്. സമാധാനപരമായ മാര്‍ച്ചില്‍ ലാത്തിചാര്‍ജ് ചെയ്യാന്‍ ഉത്തരവിട്ടതോടെ ആദിത്യനാഥ് സര്‍ക്കാറിന്റെ ഭയമാണ് പുറത്താവുന്നത്. ഉത്തർപ്രദേശിൽ നീതി അസ്തമിച്ചിരിക്കുകയാണ്. എത്രനാൾ യോഗിപൊലീസിന് വഴിയടച്ചു നിൽക്കാൻ കഴിയും.അമ്മയെയും പെങ്ങളെയും മറ്റു സ്ത്രീകളെയും അപമാനിക്കുന്നവർ ആരായാലും അവനു തക്കതായ ശിക്ഷ നൽകണം, സാധാരണ ജനങ്ങൾക്കും ഇവിടെ ജീവിക്കാൻ […]