പ്രതിഷേധം; പോലീസ് വാഹനം പ്രവര്‍ത്തകര്‍ തടഞ്ഞു; രാഹുല്‍ മാങ്കൂട്ടത്തിലിനെ വഞ്ചിയൂര്‍ കോടതിയില്‍ ഹാജരാക്കി
തിരുവനന്തപുരം: സെക്രട്ടേറിയേറ്റ് മാര്‍ച്ചിലെ സംഘര്‍ഷത്തില്‍ അറസ്റ്റ് ചെയ്ത യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെ വഞ്ചിയൂര്‍ കോടതിയില്‍ ഹാജരാക്കി. അറസ്റ്റില്‍ വ്യാപക പ്രതിഷേധങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് പൊലീസ് രാഹുലിനെ കോടതിയിലെത്തിച്ചത്. നേരത്തെ വൈദ്യ പരിശോധനക്കായി ഫോര്‍ട്ട് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തി. വൈദ്യ പരിശോധന കഴിഞ്ഞ് രാഹുലുമായി പുറപ്പെട്ട പോലീസ് വാഹനം പ്രതിഷേധക്കാര്‍ തടഞ്ഞതിനെ തുടര്‍ന്ന് ഫോര്‍ട്ട് ആശുപത്രി പരിസരം സംഘര്‍ഷഭരിതമായിരുന്നു. തുടര്‍ന്ന് ഏറെ പണിപ്പെട്ടാണ് പൊലീസ് രാഹുലിനെ കോടതിയില്‍ എത്തിച്ചത്. ഇന്ന് പുലര്‍ച്ചെ […]