പന്തീരങ്കാവില്‍ നവവധുവിനെ മര്‍ദിച്ച കേസ്; പ്രതി രാഹുല്‍ ജര്‍മനിയിലേക്ക് കടന്നു; ലുക്കൗട്ട് സര്‍ക്കുലര്‍
കോഴിക്കോട്: പന്തീരങ്കാവില്‍ നവവധുവിനെ മര്‍ദിച്ച കേസിലെ പ്രതി രാഹുല്‍ പി ഗോപാലിനായി ലുക്കൗട്ട് സര്‍ക്കുലര്‍ ഇറക്കി പൊലീസ്. ഇയാള്‍ വിദേശത്തേക്ക് കടന്നതായി സൂചനകള്‍ ലഭിച്ചതിനു പിന്നാലെയാണ് നടപടി. പൊലീസ് ആവശ്യപ്പെട്ടതനുസരിച്ച് ഇന്റര്‍ പോള്‍ ബ്ലു കോര്‍ണര്‍ നോട്ടീസ് ഇറക്കിയിരുന്നു. ഇതു പിന്‍വലിച്ചാണ് ഇപ്പോള്‍ ലുക്കൗട്ട് സര്‍ക്കുലര്‍. രാഹുല്‍ ഇന്ത്യ വിട്ടതായും ഇയാള്‍ ജര്‍മനിയിലെത്തിയെന്നും പൊലീസ് വ്യക്തമാക്കി. തിരിച്ചെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു. രാഹുലിന്റെ മൊബൈല്‍ ഫോണിന്റെ അവസാന ലൊക്കേഷന്‍ കണ്ടെത്തിയത് കര്‍ണാടകയിലായിരുന്നു. കോഴിക്കോടു നിന്ന് റോഡ് […]