രാജ്യത്ത് കടന്ന് കയറി ചൈന ഭൂമി തട്ടിയെടുത്തു; ഒരിഞ്ച് ഭൂമി കൈയേറിയിട്ടില്ലെന്നാണ് പ്രധാന മന്ത്രി പറയുന്നത്; വിമർശനവുമായി രാഹുൽ ഗാന്ധി
പ്രധാന മന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. ചൈന നമ്മുടെ രാജ്യത്ത് കടന്ന് കയറി ഭൂമി തട്ടിയെടുത്തു എന്നാൽ എന്നാൽ ഒരിഞ്ച് ഭൂമി പോലും കൈയേറിയിട്ടില്ലെന്നാണ് രാജ്യത്തെ പ്രധാനമന്ത്രി പറയുന്നത്. പക്ഷേ ലഡാക്കിലെ ജനങ്ങൾ പറയുന്നത് അതല്ലെന്നും രാഹുൽ ഗാന്ധി വിമർശിച്ചു. നിലവിൽ ലഡാക്കിൽ സന്ദർശനം നടത്തുന്ന രാഹുൽ ഗാന്ധി പിതാവ് രാജീവ് ഗാന്ധിയുടെ ജന്മവാർഷികത്തിൽ പ്രാർത്ഥന അർപ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ചൈനീസ് സൈന്യം പ്രദേശത്ത് പ്രവേശിച്ചുവെന്നും, തങ്ങളുടെ ഭൂമി പിടിച്ചെടുത്തുവെന്നും ജനങ്ങൾ […]