ഭാരത് ജോഡോ യാത്രയെയും രാഹുൽ ഗാന്ധിയുടെ പ്രസംഗങ്ങളെയും വാനോളം പുകഴ്ത്തി സ്റ്റാലിൻ
ഭാരത് ജോഡോ യാത്രയെയും രാഹുൽ ഗാന്ധിയുടെ പ്രസംഗങ്ങളെയും പ്രശംസിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍.തമിഴ്‌നാട്ടിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ. ഗോപണ്ണയുടെ ‘മാമനിതര്‍ നെഹ്‌റു’ എന്ന പുസ്തകത്തിന്‍റെ പ്രകാശന ചടങ്ങില്‍ സംസാരിക്കവെയാണ് സ്റ്റാലിന്‍ രാഹുല്‍ ഗാന്ധിയെയും ഭാരത് ജോഡോ യാത്രയേയും ആവോളം പ്രശംസിച്ചത്.രാഹുലിന്റെ പ്രസംഗങ്ങള്‍ രാജ്യത്ത് വലിയ പ്രകമ്പനങ്ങള്‍ സൃഷ്ടിക്കുന്നുവെന്നും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനും കക്ഷി രാഷ്ട്രീയത്തിനുമുപരി പ്രത്യയശാസ്ത്രത്തിന്റെ രാഷ്ട്രീയമാണ് അദ്ദേഹം സംസാരിക്കുന്നതെന്നും സ്റ്റാലിന്‍ പറഞ്ഞു. മതേതരത്വത്തിന്റെയും സമത്വത്തിന്റെയും മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടക്കേണ്ടതുണ്ട്. അതിന് നെഹ്‌റുവിനേയും മഹാത്മാഗാന്ധിയേയും പോലുള്ള നേതാക്കള്‍ […]

