kerala Kerala

അബ്ദുല്‍ റഹീമിന് 20 വര്‍ഷത്തെ തടവുശിക്ഷ; റിയാദ് ക്രിമിനല്‍ കോടതിയില്‍നിന്ന് സുപ്രധാന വിധി

റിയാദ്: സൗദി ബാലന്‍ കൊല്ലപ്പെട്ട കേസില്‍ 19 വര്‍ഷമായി റിയാദിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുല്‍ റഹീമിെന്റ കേസില്‍ സുപ്രധാന വിധി. പൊതുഅവകാശ (പബ്ലിക് റൈറ്റ്‌സ്) പ്രകാരം 20 വര്‍ഷത്തേക്ക് തടവുശിക്ഷ വിധിച്ചു. റിയാദ് ക്രിമിനല്‍ കോടതിയില്‍ സൗദി സമയം ഇന്ന് (തിങ്കളാഴ്ച) രാവിലെ 9.30ന് നടന്ന സിറ്റിങ്ങിലാണ് തീര്‍പ്പുണ്ടായത്. ഇതുവരെ അനുഭവിച്ച തടവുകാലം കഴിഞ്ഞുള്ള ശിക്ഷ അനുഭവിച്ചാല്‍ മതി. അതിനുശേഷം ജയില്‍ മോചനമുണ്ടാവും. ഓണ്‍ലൈന്‍ സിറ്റിങ്ങില്‍ ജയിലില്‍നിന്ന് റഹീമും പ്രതിഭാഗം […]

Kerala News

ഒരേ നാണയത്തിന്റെ ഇരുവശങ്ങള്‍;ജമാഅത്തെ ഇസ്ലാമി ആര്‍എസ്എസ് കൂടിക്കാഴ്ചയെ വിമർശിച്ച് റഹീം

  • 18th February 2023
  • 0 Comments

ജമാഅത്തെ ഇസ്ലാമിയും ആർഎസ്എസും നടത്തിയത് അപകടകരമായ കൂടിക്കാഴ്ചയെന്ന് ഡിവൈഎഫ്ഐ. ഗൂഢാമായ ചര്‍ച്ചയില്‍ രാജ്യത്തിന് ആശങ്കയുണ്ട്. രണ്ടുപേരും ഒരേ നാണയത്തിന്‍റെ രണ്ട് വശങ്ങളാണെന്ന് തെളിഞ്ഞെെന്നും റഹീം പറഞ്ഞു. ആശയ സംവാദത്തിലൂടെ ആർഎസ്എസ്സിനെ തിരുത്താമെന്നത് ജമാഅത്തെ ഇസ്ലാമിയുടെ വ്യാമോഹമാണ്. കൂടിക്കാഴ്ചയെ കുറിച്ച് യുക്തിസഹമായ ഒരു വിശദീകരണം നൽകാൻ ജമാത്തെ ഇസ്ലാമിക്ക്‌ ഇതുവരെ കഴിഞ്ഞിട്ടില്ല.ജമാഅത്തെ ഇസ്ലാമി-ആർഎസ്എസ് എന്തുകൊണ്ട് കോൺഗ്രസ്‌ ഇതുവരെ പ്രതികരിച്ചില്ലെന്നും റഹീം കുറ്റപ്പെടുത്തി. ഈ കൂടിക്കാഴ്ച ഇന്ത്യൻ മതേതര വിശ്വാസത്തിന് ഭീഷണിയാണ്. ഇരു കൂട്ടരും ഒന്നിച്ചിരുന്നത് അപകടകരമായ സൂചനയാണെന്നും റഹീം […]

Trending

കുന്ദമംഗലം മണ്ഡലത്തിലെ പൊതുമരാത്ത് റോഡുകള്‍ക്ക് 1.4 കോടി രൂപയുടെ ഭരണാനുമതി

  • 28th September 2020
  • 0 Comments

കുന്ദമംഗലം മണ്ഡലത്തില്‍ വിവിധ പൊതുമരാമത്ത് റോഡുകളുടെ റിപ്പയര്‍ പ്രവൃത്തികള്‍ക്ക് 1.4 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. ചെത്തുകടവ് സി.ഡബ്ല്യു.ആര്‍.ഡി.എം റോഡ്, കുറ്റിക്കാട്ടൂര്‍ മുണ്ടുപാലം റോഡ്, കല്ലേരി ചെട്ടിക്കടവ് റോഡ്, പന്തീര്‍പ്പാടം പണ്ടാരപറമ്പ റോഡ്, തെങ്ങിലക്കടവ് കണ്ണിപറമ്പ കഴുത്തൂട്ടിമുക്ക് റോഡ്, മാവൂര്‍ കണ്ണിപറമ്പ റോഡ്, ആര്‍.ഇ.സി മലയമ്മ റോഡ്, പെരുവഴിക്കടവ് ഇഷ്ടിക ബസാര്‍ റോഡ്, കട്ടാങ്ങല്‍ മാവൂര്‍ റോഡ്, കളന്‍തോട് കൂളിമാട് റോഡ് ട്രാഫിക്കബിള്‍ ആക്കല്‍, പാലാഴി പുത്തൂര്‍മഠം റോഡ്, പൂവ്വാട്ടുപറമ്പ പെരുമണ്ണ […]

Local News

ഒളവണ്ണയില്‍ 1.44 കോടി രൂപയുടെ റോഡ് പ്രവൃത്തികള്‍

  • 5th September 2020
  • 0 Comments

ഒളവണ്ണ ഗ്രാമപഞ്ചായത്തില്‍ പൂര്‍ത്തീകരിച്ച ഒരു റോഡിന്‍റെ ഉദ്ഘാടനവും ഭരണാനുമതി ലഭിച്ച 6 റോഡുകളുടെ പ്രവര്‍ത്തികളുടെ ആരംഭവും പി.ടി.എ റഹീം എം.എല്‍.എ നിര്‍വ്വഹിച്ചു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 54 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയ നാല് റോഡുകളുടെ പ്രവൃത്തികള്‍ക്കു എം.എല്‍.എയുടെനിയോജകമണ്ഡലം ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി ലഭ്യമാക്കിയ 35 ലക്ഷം രൂപയുടെ പ്രവൃത്തികള്‍ക്കുമാണ് തുടക്കം കുറിച്ചത്. എം.എല്‍.എയുടെ നിയോജകമണ്ഡലം ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി ലഭ്യമാക്കിയ ഒരു റോഡിന്‍റെ പൂര്‍ത്തീകരണ ഉദ്ഘാടനവും […]

നിയമസഭാ സമ്മേളനം എം.എൽ എ പിടിഎ റഹിം സ്റ്റാഫും ആൻ്റിജൻ ടെസ്റ്റ് നടത്തി

നിയമസഭാ സമ്മേളനം ചേരുന്ന സാഹചര്യത്തിലാണ് ടെസ്റ്റ് നടത്തിയത്.സമ്മേളന സ്ഥലത്തും ടെസ്റ്റിനുള്ള ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്. തിങ്കളാഴ്ച നിയമസഭ ചേരുന്നതിന് മുന്നോടിയായി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുള്ള സഭയിലെ ക്രമീകരണങ്ങൾ പാർലമെന്ററികാര്യ വകുപ്പ് മന്ത്രി എ.കെ. ബാലൻ വിലയിരുത്തി. ശനിയാഴ്ച അദ്ദേഹം നിയമസഭ സന്ദർശിച്ചാണ് ക്രമീകരണങ്ങൾ വിലയിരുത്തിയത്. കോവിഡ് മാനദണ്ഡം പാലിച്ചുള്ള സീറ്റുകളുടെ ക്രമീകരണം, പുതിയ ഇരിപ്പിടങ്ങൾ, സഭയിൽ പ്രവേശിക്കുന്നവർക്കുള്ള മുൻകരുതലുകൾ, അംഗങ്ങൾക്കും ജീവനക്കാർക്കും വാച്ച് ആന്റ് വാർഡിനുമുള്ള ആന്റിജൻ പരിശോധനയ്ക്കുള്ള ക്രമീകരണം തുടങ്ങിയ സജ്ജീകരണങ്ങളെല്ലാം അദ്ദേഹം വിലയിരുത്തി. ജീവനക്കാരുമായി അദ്ദേഹം […]

മാവൂര്‍ ഗവ. ഹയര്‍സെക്കന്ററി സ്കൂള്‍ പുതിയ കെട്ടിടത്തിന്‍റെ ശിലാസ്ഥാപനം പി.ടി.എ റഹീം എം.എല്‍.എ നിര്‍വ്വഹിച്ചു

മാവൂര്‍ ഗവ. ഹയര്‍സെക്കന്ററി സ്കൂളിന് വേണ്ടി നിര്‍മ്മിക്കുന്ന പുതിയ കെട്ടിടത്തിന്‍റെ ശിലാസ്ഥാപനം പി.ടി.എ റഹീം എം.എല്‍.എ നിര്‍വ്വഹിച്ചു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്‍റെ ഭാഗമായി അനുവദിച്ച 1.35 കോടി രൂപ ചെലവിലാണ് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്. മൂന്ന് നിലകളിലായി നിര്‍മ്മിക്കുന്ന കെട്ടിടത്തില്‍ ആറ് ക്ലാസ് റൂമുകളും എല്ലാ നിലകളിലും ടോയ്ലറ്റുകളും ഉണ്ടാവും. കിഫ്ബി മുഖേന മാവൂര്‍ ഹയര്‍ സെക്കന്ററി സ്കൂളിന് പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ 3 കോടി രൂപ അനുവദിച്ചിട്ടുണ്ട്. പൊതുമേഖലാ സ്ഥാപനമായ ഇന്‍കലിനെയാണ് ആയതിന്‍റെ നിര്‍വ്വഹണ […]

Kerala

കോവിഡ് പാക്കേജ് അനുവദിക്കണം കേരള റീട്ടെയിൽ ഫുട് വേർ അസോസിയേഷൻ എം എൽ എ പി.ടി .എ റഹിമിന് നിവേദനം നൽകി

  • 10th July 2020
  • 0 Comments

കുന്ദമംഗലം: ലോക്ക് ഡൗൺ കാലയളവിൽ മാസങ്ങളോളം കടകൾ തുറക്കാത്തതിനാൽ പാദരക്ഷകൾ വിൽക്കാൻ കഴിയാത്ത വിധം ഉപയോഗശൂന്യമാവുകയും, കടകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്ത ചെറുകിട പാദരക്ഷാ വ്യാപാരികൾക്ക് സർക്കാർ അടിയന്തിര കോവിഡ് പാക്കേജ് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കേരള റീട്ടെയിൽ ഫുട് വേർ അസോസിയേഷൻ (കെ ആർ എഫ് എ ) മണ്ഡലം കമ്മറ്റി കുന്ദമംഗലം എം എൽ എ പി.ടി .എ റഹിമിന് നിവേദനം നൽകി. നേതൃത്വത്തിൽ കുന്ദമംഗലം എം എൽ എ പി.ടി .എ റഹിമിന് നിവേദനം നൽകി, […]

Local

ഐ സി.ഡി.എസ് ഓഫീസ് മിനി സിവിൽ സ്റ്റേഷനിലേക്ക്

അസൗകര്യങ്ങൾ നിറഞ്ഞ് വീർപ്പുമുട്ടിയ കുന്ദമംഗലം ഐ.സി.സി.എസ് ഓഫീസിന് മോചനം. മിനി സിവിൽ സ്റ്റേഷനിൽ പുതുതായി അനുവദിച്ച സ്ഥലത്തേക്ക് മാറ്റിയ ഐ.സി.ഡി.എസ് ഓഫീസ് പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. കുന്ദമംഗലം ബ്ലോക്ക് പരിധിയിലുള്ള കുന്ദമംഗലം, ചാത്തമംഗലം, പെരുവയൽ, പെരുമണ്ണ, കുരുവട്ടൂർ എന്നീ പഞ്ചായത്തുകളിലെ 184 അംഗനവാടികളാണ് കുന്ദമംഗലം ഐ.സി.ഡി.എസ് ഓഫീസിന് കീഴിലുള്ളത്. ഓഫീസ് മേധാവിയായ സി.ഡി.പി.ഒ ഉൾപ്പെടെ ഈ ഓഫീസിൽ 7 സൂപർവൈസർമാർ, 7 സ്കൂൾ കൗൺസിലർമാർ, 5 ഓഫീസ് സ്റ്റാഫ് എന്നിവരാണ് പ്രവർത്തിച്ചു വരുന്നത്. ബ്ലോക്ക് […]

Local

പ്രളയത്തില്‍ കൃഷിനാശം സംഭവിച്ചവര്‍ക്ക് 39.5 ലക്ഷം രൂപ ലഭ്യമാക്കി

  • 27th June 2020
  • 0 Comments

കുന്ദമംഗലം: 2018 ലെ പ്രളയത്തില്‍ കൃഷിനാശം സംഭവിച്ച കുന്ദമംഗലം നിയോജക മണ്ഡലത്തിലെ അഞ്ച് പഞ്ചായത്തുകളിലുള്ള കര്‍ഷകര്‍ക്ക് 39.5 ലക്ഷം രൂപ നല്‍കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു.കുന്ദമംഗലം ബ്ലോക്ക് പരിധിയിലുള്ള കുന്ദമംഗലം, ചാത്തമംഗലം, മാവൂര്‍, പെരുവയല്‍, പെരുമണ്ണ ഗ്രാമപഞ്ചായത്തുകളിലെ 754 കര്‍ഷകര്‍ക്ക് 39,50,611 രൂപയാണ് അപേക്ഷകരുടെ ബേങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റി നല്‍കിയത്. കുന്ദമംഗലത്ത് 163 കര്‍ഷകര്‍ക്ക് 5,57,901 രൂപയും, ചാത്തമംഗത്ത് 176 പേര്‍ക്ക് 16,87,518 രൂപയും, മാവൂരില്‍ 159 പേര്‍ക്ക് 5,56,942 രൂപയും, പെരുവയല്‍ 181 പേര്‍ക്ക് […]

Kerala

മെഡിക്കല്‍ കോളജിന് പി.ടി.എ റഹീം എം.എല്‍.എയുടെ ഫണ്ടില്‍ നിന്ന് വാഹനം നല്‍കി

  • 26th June 2020
  • 0 Comments

മെഡിക്കല്‍ കോളേജിന് കീഴില്‍ പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് പി.ടി.എ റഹീം എം.എല്‍.എയുടെ ഫണ്ടില്‍ നിന്നും അനുവദിച്ച വാഹനത്തിന്‍റെ ഫ്ളാഗ് ഓഫ് എം.എല്‍.എ നിര്‍വ്വഹിച്ചു. വാഹനത്തിന്‍റെ താക്കോല്‍ എം.എല്‍.എയില്‍ നിന്നും മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. വി.ആര്‍ രാജേന്ദ്രന്‍ ഏറ്റുവാങ്ങി. മെഡിക്കല്‍ കോളജിന് കീഴിലുള്ള റീജ്യനല്‍ വൈറസ് റിസര്‍ച്ച് ലബോറട്ടറിയുടെ പ്രവര്‍ത്തനങ്ങള്‍ക്കാണ് വാഹനം പ്രധാനമായും ഉപയോഗപ്പെടുത്തുന്നത്. ചെറൂപ്പയിലെ മെഡിക്കല്‍ കോളജ് എക്സ്റ്റൻഷൻ സെന്‍ററിലേക്ക് ഡോക്ടര്‍മാരെയും പാരാമെഡിക്കല്‍ സ്റ്റാഫിനേയും എത്തിക്കുന്നതിനും വാഹനം ഉപയോഗപ്പെടുത്തും. കോവിഡ് 19 ന്‍റെ പശ്ചാതലത്തില്‍ […]

error: Protected Content !!