കോഴിക്കോട് മെഡിക്കല്‍ കോളജ് റാഗിങ്;പി ജി വിദ്യാര്‍ത്ഥി പഠനം അവസാനിപ്പിച്ചു, രണ്ട് പേർക്ക് സസ്‌പെന്‍ഷന്‍
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ജൂനിയര്‍ വിദ്യാര്‍ത്ഥിയെ റാഗ് ചെയ്ത സംഭവത്തില്‍ രണ്ട് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍.ഓർത്തോ പി ജി വിദ്യാർത്ഥിയായിരുന്ന ഡോ. ജിതിൻ ജോയിയാണ് സീനിയർ വിദ്യാർത്ഥികൾ റാഗ് ചെയ്തത് റാഗിംഗിനെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിലെ പി ജി വിദ്യാര്‍ത്ഥി പഠനം അവസാനിപ്പിച്ചു.ജിതിന്റെ പരാതിയിൽ രണ്ട് സീനിയർ വിദ്യാർത്ഥികളെ സസ്‌പെന്‍ഡ് ചെയ്തെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. പി ജി ഡോക്ടര്‍മാരായ ജെ എച്ച് മുഹമ്മദ് സാജിദ്, ഹരിഹരന്‍ എന്നിവര്‍ക്കെതിരെയാണ് നടപടി.ഫെബ്രുവരി രണ്ടാം തിയതിയാണ് നടപടിക്ക് ആസ്പദമായ സംഭവം നടക്കുന്നത്. […]