സീനിയർ വിദ്യാർത്ഥിയുടെ മാനസിക പീഡനം;ആത്മഹത്യക്ക് ശ്രമിച്ച മെഡിക്കൽ വിദ്യാർത്ഥിനി മരിച്ചു
സീനിയർ വിദ്യാർത്ഥിയുടെ മാനസിക പീഡനത്തെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച മെഡിക്കൽ വിദ്യാർത്ഥിനി മരിച്ചു.തെലങ്കാനയിലെ വാറങ്കലിലെ കാകതീയ മെഡിക്കല്‍ കോളേജ് (കെ.എം.സി.) വിദ്യാര്‍ഥിനി ധരാവതി പ്രീതി (26) ആണ് മരിച്ചത്. ആത്മഹത്യാ ശ്രമത്തിന് പിന്നാലെ പ്രീതിയെ നിസാം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ചിരുന്നു. ഞായറാഴ്ച രാത്രിയായിരുന്നു മരണം.പ്രീതിയുടെ കുടുംബത്തിന് തെലങ്കാന സർക്കാർ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.സീനിയർ വിദ്യാർത്ഥിയുടെ പീഡനത്തെ തുടർന്നാണ് പ്രീതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ആശുപത്രിയിൽ വച്ച് സ്വയം വിഷം കുത്തിവച്ചായിരുന്നു ആത്മഹത്യക്ക് ശ്രമിച്ചത്. […]