റാഫേല്‍; ആദ്യ യുദ്ധവിമാനം ഇന്ന് പ്രതിരോധമന്ത്രി ഏറ്റുവാങ്ങും
ഫ്രാന്‍സ്; ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച് റാഫേല്‍ വിമാന ഇടപാടില്‍ ഫ്രാന്‍സില്‍നിന്ന് ഇന്ത്യ വാങ്ങുന്ന റഫാല്‍ യുദ്ധവിമാനങ്ങളില്‍ ആദ്യത്തേത് ഇന്ന് ഇന്ത്യന്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഏറ്റുവാങ്ങും. ആയുധപൂജയ്ക്കു ശേഷമാകും രാജ്‌നാഥ് സിങ് വിമാനം സ്വീകരിക്കുക. 36 റഫാല്‍ വിമാനങ്ങളാണ് ഇന്ത്യ ഫ്രാന്‍സില്‍നിന്നു വാങ്ങുന്നത്. ഫ്രാന്‍സിലെ ബോര്‍ദോ മെരിഗ്നാക് വിമാനത്താവളത്തിലാണ് ചടങ്ങ്. ശേഷം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോയുമായി പ്രതിരോധമന്ത്രി കൂടിക്കാഴ്ച നടത്തുന്നുണ്ട്.
