റേഡിയോ കേരളയ്ക്ക് തുടക്കമായി
സർക്കാരിന്റെ വികസന പ്രവർത്തനങ്ങളും വിവിധ പദ്ധതികളും ജില്ലകളിലെ വികസനവുമെല്ലാം പൊതുജനങ്ങളിലെത്തിക്കാൻ ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പിന്റെ ഇന്റർനെറ്റ് റേഡിയോ, റേഡിയോ കേരളയ്ക്ക് സാധിക്കുമെന്ന് ടൂറിസം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. റേഡിയോ കേരളയുടെയും പി. ആർ. ഡിയുടെ നവീകരിച്ച വെബ് പോർട്ടലിന്റേയും ഉദ്ഘാടനവും സർക്കാർ ധനസഹായ പദ്ധതികൾ എന്ന പുസ്തകത്തിന്റെ പരിഷ്‌കരിച്ച പതിപ്പിന്റെ പ്രകാശനവും മാസ്‌കറ്റ് ഹോട്ടലിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. അറിവ് പങ്കിടാനുള്ള പ്ലാറ്റ്‌ഫോം അനുദിനം വളരുകയാണ്. ഓൺലൈൻ മാധ്യമങ്ങളുടെ വരവോടെ വാർത്താവിനിമയ രംഗത്തെ കുത്തക […]
