‘തമിഴ് സിനിമയിലെ ഉന്നതനായ താരം യുവനടിക്ക് നേരേ ലൈംഗികാതിക്രമം നടത്തി’; രാധിക ശരത്കുമാര്‍
ചെന്നൈ: തമിഴ് സിനിമയിലെ ഉന്നതനായ താരം യുവനടിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന് രാധിക ശരത്കുമാര്‍ വെളിപ്പെടുത്തി. ചെന്നൈയില്‍ പുതിയ സീരിയലുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തിലാണ് പ്രതികരണം. യുവ നടിക്ക് നേരെയാണ് അതിക്രമമുണ്ടായത്. നടന്‍ മദ്യപിച്ചിട്ടുണ്ടായിരുന്നു. തന്റെ ഇടപെടല്‍ കാരണമാണ് നടിയെ രക്ഷിക്കാനായത്. ഞാന്‍ ആ നടനോട് കയര്‍ത്തു. പിന്നാലെ ആ പെണ്‍കുട്ടി എന്നെ കെട്ടിപ്പിടിച്ചു, ഭാഷയറിയില്ലെങ്കിലും നിങ്ങളെന്ന രക്ഷിച്ചുവെന്ന് എനിക്ക് മനസിലായെന്നും പറഞ്ഞു. ആ പെണ്‍കുട്ടി ഇന്നും എന്റെ നല്ല സുഹൃത്താണെന്നും രാധിക പറഞ്ഞു. രാഷ്ട്രീയ ലക്ഷ്യങ്ങളുള്ള നടന്മാര്‍ […]
