ആവേശം അവസാന നിമിഷം വരെ; കാണ്‍പൂര്‍ ടെസ്റ്റിൽ ന്യൂസിലാന്റിന് വീരോചിത സമനില
കാൺപൂർ ക്രിക്കറ്റ് ടെസ്റ്റ് സമനിലയിൽ. ആവേശം അവസാന നിമിഷം വരെ നീണ്ട പോരാട്ടത്തിനൊടുവിലാണ് ന്യൂസിലാൻഡ് വീരോചിത സമനില നേടിയത് . ഒമ്പത് വിക്കറ്റ് നഷ്ടമായശേഷം അവസാന ബാറ്റര്‍ അജാസ് പട്ടേലിനൊപ്പം ഒമ്പതോവര്‍ ഇന്ത്യന്‍ സ്പിന്‍ ആക്രമണത്തിനെതിരെ പ്രതിരോധിച്ചു നിന്ന രചിന്‍ രവീന്ദ്രയാണ് കിവീസിന് സമനില സമ്മാനിച്ചത്. 284 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കീവീസ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്സെടുത്തു. സ്കോര്‍ ഇന്ത്യ 345, 243-7, ന്യൂസിലന്‍ഡ് 296, 165-9. ടിം സൗത്തിയെ രവീന്ദ്ര ജഡേജപുറത്താക്കുമ്പോള്‍ ഇന്ത്യ […]
