രാഷ്ട്രപതി പങ്കെടുത്ത ബിരുദാനന്തര ചടങ്ങില്‍ നിന്ന് പുറത്താക്കി, സ്വര്‍ണ്ണമെഡല്‍ നിരസിച്ച് കുന്ദമംഗലം സ്വദേശിനിയായ വിദ്യാര്‍ത്ഥിനി
രാഷ്ട്രപതി പങ്കെടുത്ത ബിരുദാനന്തര ചടങ്ങില്‍ നിന്ന് പുറത്താക്കിയതില്‍ പ്രതിഷേധിച്ച് പോണ്ടിച്ചേരി യൂണിവേര്‍ഴ്സിറ്റിയുടെ സ്വര്‍ണ്ണമെഡല്‍ നിരസിച്ച് കുന്ദമംഗലം സ്വദേശിയായ വിദ്യാര്‍ത്ഥിനി. എംഎ മാസ് കമ്മ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റില്‍ ഒന്നാം റാങ്കും സ്വര്‍ണ്ണമെഡലും നേടിയ കോഴിക്കോട് കുന്ദമംഗലം സ്വദേശിനി റബീഹ അബ്ദുറഹീമിനെയാമ് രാഷ്ട്രപതി പങ്കെടുത്ത ചടങ്ങില്‍ നിന്ന് സുരക്ഷ ഉദ്യോഗസ്ഥന്മാര് പുറത്താക്കിയത്. ദേശീയ പൗരത്വ ഭേദഗതി നിയമത്തില്‍ ഒപ്പുവെച്ച രാഷ്ട്രപതി രാംനാഥ് കോവിന്ദ് പങ്കെടുക്കുന്ന ചടങ്ങ് ബഹിഷ്കരിക്കുമെന്ന് വിദ്യാര്‍ത്ഥികള്‍ നേരത്തെ തന്നെ പറഞ്ഞിരുന്നു. തുടര്‍ന്ന് മൊബൈല്‍ ഫോണുകളടക്കം വിലക്കി കനത്ത സുരക്ഷ […]
