Kerala News

‘ദിലീപ്-പള്‍സര്‍ സുനി ചിത്രം ഫോട്ടോഷോപ്പ്’;ശ്രീലേഖയുടെ വാദം തള്ളി ഫോട്ടോഗ്രാഫര്‍,ഒരു എഡിറ്റും നടന്നിട്ടില്ല,ചിത്രം ഒറിജിനല്‍

  • 11th July 2022
  • 0 Comments

നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയും ദിലീപും ഒന്നിച്ചുള്ള ചിത്രം മോര്‍ഫ് ചെയ്തതെന്ന ആര്‍ ശ്രീലേഖയുടെ വാദം തെറ്റെന്ന് ഫോട്ടോ എടുത്ത ബിദില്‍. ചിത്രം യഥാര്‍ത്ഥമാണെന്നും അതില്‍ യാതൊരു കൃത്രിമത്വവും നടന്നിട്ടില്ലെന്നും ചിത്രം പകര്‍ത്തിയ ബിദില്‍ പറഞ്ഞു.ഷൂട്ടിംഗ് ലൊക്കേഷനില്‍ വെച്ച് അന്ന് ദിലീപിനെ കണ്ട കൗതുകത്തില്‍ ഫോണില്‍ എടുത്ത സെല്‍ഫിയാണത്. എടുത്ത ഉടന്‍ തന്നെ ചിത്രം സമൂഹമാധ്യമത്തില്‍ പങ്കുവച്ചിരുന്നു ഫോട്ടോയില്‍ എഡിറ്റ് വരുത്തിയിട്ടില്ലെന്നും ബിദില്‍ പറഞ്ഞു. ഫോട്ടോയും ഫോട്ടോ പകര്‍ത്തിയ ചിത്രവും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും ബിദില്‍ വിശദീകരിച്ചു.‘ജോര്‍ജേട്ടന്‍സ് […]

Kerala News

ശ്രീലേഖയുടെ വാദം ബാലിശം, നടന്റെ ഇമേജ് കൂട്ടാനാണ് ഇപ്പോഴത്തെ ശ്രമങ്ങളെന്ന് ബാലചന്ദ്രകുമാര്‍

  • 11th July 2022
  • 0 Comments

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരെ വ്യാജ തെളിവുണ്ടാക്കിയെന്ന മുന്‍ ജയില്‍ ഡി ജി പി ആര്‍ ശ്രീലേഖയുടെ ആരോപണങ്ങള്‍ക്കെതിരെ സംവിധായകന്‍ ബാലചന്ദ്രകുമാര്‍. ശ്രീലേഖ ദിലീപിനെ രക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നും, അതിനുവേണ്ടി തിരക്കഥയുണ്ടാക്കുകയാണെന്നും ബാലചന്ദ്രകുമാര്‍ പ്രതികരിച്ചു. പറഞ്ഞ കാര്യങ്ങള്‍ സാധൂകരിക്കുന്ന തരത്തിലുള്ള തെളിവെന്തെങ്കിലുമുണ്ടെങ്കില്‍ പുറത്തുവിടട്ടെയെന്നും സംവിധായകന്‍ ചൂണ്ടികാട്ടി. സര്‍വീസില്‍ നിന്ന് വിരമിക്കാന്‍ കാത്തുനില്‍ക്കുകയായിരുന്നു ശ്രീലേഖ. കേരള പൊലീസിനെ മോശക്കാരക്കാന്‍ ഗൂഢാലോചന നടത്തുകയാണ്. ദിലീപിനെതിരെ മാധ്യമ സമ്മര്‍ദ്ദമെന്ന ശ്രീലേഖയുടെ വാദം ബാലിശം. നടന്റെ ഇമേജ് കൂട്ടാനാണ് ഇപ്പോഴത്തെ ശ്രമങ്ങളെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. […]

Kerala News

അതിജീവിതക്കൊപ്പം; മുന്‍ ഡിജിപിയുടെ ആരോപണം സമൂഹം വിലയിരുത്തട്ടെയെന്ന് ഉമാ തോമസ്

  • 11th July 2022
  • 0 Comments

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ തെളിവില്ലെന്ന മുന്‍ ഡിജിപി ആര്‍ ശ്രീലേഖയുടെ വെളിപ്പെടുത്തലില്‍ പ്രതികരണവുമായി ഉമ തോമസ് എംഎല്‍എ. ആര്‍ ശ്രീലേഖയുടെ പ്രതികരണം പൊതുസമൂഹം വിലയിരുത്തട്ടെയെന്ന് ഉമ തോമസ് പ്രതികരിച്ചു. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്ന ഒരാള്‍ ഇത്തരത്തില്‍ പ്രതികരിക്കാമോ എന്ന് ജനം വിലയിരുത്തട്ടെ. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ കൂടുതല്‍ പ്രതികരണത്തിനില്ല. താന്‍ എന്നും അതിജീവിതയ്‌ക്കൊപ്പമെന്നും ഉമ തോമസ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് തന്റെ യൂട്യൂബ് ചാനലിലൂടെ പോലീസിനെതിരെ ഗുരുതര ആരോപണവുമായി മുന്‍ ഡിജിപി ആര്‍ ശ്രീലേഖ രംഗത്തെത്തിയത്. നടന്‍ […]

Kerala News

ശ്രീലേഖയുടെ തുറന്നു പറച്ചിൽ ദിലീപിന്‍റെ താൽപര്യ പ്രകാരം;പൊലീസിന് തന്നെ അവഹേളനം,വെളിപ്പെടുത്തല്‍ ദിലീപിന് വിനയാകും

  • 11th July 2022
  • 0 Comments

നടിയെ ആക്രമിച്ച കേസിൽ ദിലീപ് നിരപരാധി ആണെന്ന മുൻ ജയിൽ മേധാവി ആർ ശ്രീലേഖയുടെ പരാമർശത്തിനെതിരെ പ്രതിഷേധം.ദിലീപിനെതിരെ പൊലീസ് നിരത്തിയ തെളിവുകൾ എല്ലാം വ്യാജമാണെന്ന ശ്രീലേഖയുടെ തുറന്നു പറച്ചിൽ ദിലീപിന്‍റെ താൽപര്യ പ്രകാരമാണെന്ന് ആരോപിച്ച് അതിജീവിതയുടെ അഭിഭാഷക അഡ്വ.ടി.ബി.മിനി രംഗത്തെത്തി ആർ.ശ്രീലേഖയുടെ വെളിപ്പെടുത്തൽ പൊലീസിന് തന്നെ അവഹേളനമാണ്. ഇക്കാര്യത്തിൽ തുടർ അന്വേഷണം വേണമെന്നും അഡ്വ.ടി.ബി.മിനി പ്രതികരിച്ചു.പ്രതിയായ ദിലീപിന് ജയിലില്‍ പ്രത്യേക സൗകര്യം ചെയ്തുകൊടുത്ത വ്യക്തിയാണിവര്‍. ഒരു ഉന്നത പോലീസുദ്യോഗസ്ഥയായിരുന്നു അവര്‍. ഞാന്‍ ഈ കേസിന് പിറകെ പോകാനുള്ള […]

Kerala News

സേനയില്‍ ലൈംഗികചൂഷണമെന്ന പരാമര്‍ശം;മുന്‍ ഡിജിപി സേനയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെ മനോവീര്യം കെടുത്താൻ ശ്രമിക്കുന്നു; പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ

  • 21st February 2022
  • 0 Comments

സേനയിൽ ലൈഗിംക ചൂഷണം നടക്കുന്നുവെന്ന മുൻ ഡിജിപി ആര്‍ ശ്രീലേഖയുടെ പരാമർശത്തിൽ ശ്രീലേഖയ്ക്ക് എതിരെ വിമര്‍ശനവുമായി പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ രംഗത്തെത്തി.സേനയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെ മനോവീര്യം കെടുത്താനും കുടുംബത്തിൽ അസ്വസ്ഥത വളർത്താനും മുന്‍ ഡിജിപി ശ്രമിക്കുന്നുവെന്ന് സംഘടനാ ജനറല്‍ സെക്രട്ടറി സി ആര്‍ ബിജു ഫേസ്ബുക്കിലൂടെ പറഞ്ഞു. പറഞ്ഞു. . വനിതാ എസ്ഐയോട് ഡിഐജി മോശമായി പെരുമാറി എന്ന് ആര്‍ ശ്രീലേഖ അഭിമുഖത്തില്‍ പറയുന്നുണ്ട്. അതില്‍ എന്തു നടപടിയാണ് മുൻ ഡിജിപി ആർ ശ്രീലേഖ സ്വീകരിച്ചതെന്നും പോസ്റ്റില്‍ […]

error: Protected Content !!