എല്ലായ്പ്പോഴും എന്നെ പിന്തുണയ്ക്കുന്ന, സന്തോഷിക്കുന്ന, അഭിമാനിക്കുന്ന അമ്മയ്ക്കൊപ്പം’
ചെസ് ലോകകപ്പിൽ രണ്ടാം സ്ഥാനക്കരാനായതില്‍ ആഹ്ലാദമെന്ന് ഇന്ത്യന്‍ താരം ആര്‍ പ്രഗ്നാനന്ദ. ഫിഡെ ലോകകപ്പ് വെള്ളി മെഡൽ നേടിയതിന്റെയും 2024 കാൻഡിഡേറ്റ്സ് യോഗ്യത ഉറപ്പിച്ചതിന്റെയും ആഹ്ലാദത്തിലാണു താനെന്ന് പ്രഗ്നാനന്ദ പ്രതികരിച്ചു.വെള്ളി മെഡൽ അമ്മ നാഗലക്ഷ്മിയുടെ കഴുത്തിൽ ഇട്ടുകൊടുത്ത് അമ്മയോടൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു താരത്തിന്റെ കുറിപ്പ്.‘‘എനിക്ക് എല്ലാവരും നൽകിയ പിന്തുണയ്ക്കും പ്രാർഥനയ്ക്കും നന്ദിയുണ്ട്. എല്ലായ്പ്പോഴും എന്നെ പിന്തുണയ്ക്കുന്ന, സന്തോഷിക്കുന്ന, അഭിമാനിക്കുന്ന അമ്മയ്ക്കൊപ്പം’’– പ്രഗ്നാനന്ദ പ്രതികരിച്ചു. ടൈബ്രേക്കറിലെ ആദ്യ ഗെയിം ജയിച്ചാണ് കാള്‍സൻ കരിയറിലെ ആദ്യ ലോകകപ്പ് വിജയം സ്വന്തമാക്കിയത്. […]