കേരളവര്‍മയിലെ തിരഞ്ഞെടുപ്പ് അട്ടിമറി; മന്ത്രി ആര്‍ ബിന്ദുവിന്റെ വീട്ടിലേക്കുള്ള കെഎസ്‌യു മാര്‍ച്ചില്‍ സംഘര്‍ഷം
മന്ത്രി ആര്‍ ബിന്ദുവിന്റെ വീട്ടിലേക്കുള്ള കെഎസ്‌യു മാര്‍ച്ചില്‍ സംഘര്‍ഷം. മാര്‍ച്ചിനു നേരെ രണ്ട് തവണ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. സംഘര്‍ഷത്തില്‍ കെഎസ്‌യു പ്രവര്‍ത്തകക്ക് തലയ്ക്ക് പരിക്കേറ്റു. മറ്റ് കെഎസ്‌യു പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്. കേരളവര്‍മയിലെ തിരഞ്ഞെടുപ്പ് എസ്എഫ്‌ഐ അട്ടിമറിച്ചുവെന്ന് ആരോപിച്ച കെ എസ് യു തിരഞ്ഞെടുപ്പില്‍ ഇടപെട്ട മന്ത്രി ആര്‍ ബിന്ദു രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് മാര്‍ച്ച് സംഘടിപ്പിച്ചത്.