ചോദ്യപേപ്പര്‍ ഫോട്ടോസ്റ്റാറ്റെടുത്ത് നല്‍കിയ പ്രിന്‍സിപ്പാളിനെ പരീക്ഷ ചുമതലയില്‍ നിന്നും മാറ്റി
താമരശ്ശേരി: താമരശ്ശേരി ഗവ.ഹയര്‍സെക്കന്‍ഡറിയില്‍ നടന്ന പ്ലസ് വണ്‍ പ്രൈവറ്റ് ഇംപ്രൂവ്‌മെന്റ് പരീക്ഷയില്‍ ഒരു വിഷയത്തിന്റെ ചോദ്യക്കടലാസ് എത്താത്തതിനെ തുടര്‍ന്ന് ഫോട്ടോസ്റ്റാറ്റ് എടുത്തു വിതരണം ചെയ്ത പ്രിന്‍സിപ്പലിനെ പരീക്ഷാ ചുമതലയില്‍ നിന്നു മാറ്റി. വിഷയത്തില്‍ പ്രതിഷേധിച്ച് ് എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പലിനെ ഉപരോധിച്ചു. തുടര്‍ന്നാണ് പരീക്ഷയുടെ മുഖ്യചുമതലയില്‍ നിന്നു പ്രിന്‍സിപ്പലിനെ മാറ്റി ഹയര്‍ സെക്കന്‍ഡറി റീജനല്‍ ഡയറക്ടര്‍ കെ.ഗോകുല്‍ കൃഷ്ണ ഉത്തരവിട്ടത്. ഇന്നലെ നടന്ന അക്കൗണ്ടന്‍സി എഎഫ്എസ് പരീക്ഷയുടെ ചോദ്യക്കടലാസാണ് സ്‌കൂളില്‍ എത്താതിരുന്നത്. കഴിഞ്ഞ 18ന് ചോദ്യക്കടലാസ് […]