Kerala News

ഹോം ക്വാറന്റൈനിൽ കഴിയുന്നവരെ നിരീക്ഷിക്കാൻ മോട്ടോർസൈക്കിൾ ബ്രിഗേഡ്

തിരുവനന്തപുരം : ഇതര സംസ്ഥാനത്തെ മലയാളികൾ കേരളത്തിലെത്തിയതോടെ ഹോം ക്വാറന്റൈൻ സജീവമാക്കുകയാണ് സംസ്ഥാന സർക്കാർ. നിലവിൽ സംസ്ഥാനത്ത് ഹോം ക്വാറന്റൈനുകൾ നല്ല രീതിയിലാണ് നടന്നു പോകുന്നത്. ഇതിന്റെ വിജയമാണ് ഏറെ കുറെ രോഗത്തെ തടഞ്ഞു നിർത്താൻ സാധ്യമാക്കിയതും. ഇതിന്റെ ഭാഗമായി നിരീക്ഷണം ലംഘിക്കുന്നവരെ കണ്ടെത്തുന്നതിനായി ജില്ലകൾ തോറും മോട്ടോർസൈക്കിൾ ബ്രിഗേഡ് സംവിധാനം നിലവിൽ കൊണ്ട് വരുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. നിരീക്ഷണത്തിൽ കഴിയുന്നവരുടെ വീടുകളിലും പരിസരങ്ങളിലും പെട്രോളിങ് നടത്തുകയും വീട്ടിൽ എത്തി കാര്യങ്ങൾ വിലയിരുത്തുകയും ചെയ്യും. നിയമം ലംഘിച്ച് […]

Kerala News

ട്രെയിനിൽ വരുന്നവർക്ക് പാസ്സ് നിർബന്ധം നിരീക്ഷണത്തിൽ 14 ദിവസം കഴിയണം

തിരുവനന്തപുരം: രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽനിന്നും സംസ്ഥാനത്തേക്ക് വരുന്ന മുഴുവൻ ആളുകൾക്കും പാസ് നിർബന്ധമാണെന്ന് സർക്കാർ അറിയിച്ചു. ഒപ്പം അസുഖ ലക്ഷണമില്ലാത്തവർ പതിനാലു ദിവസത്തെ ഹോം കൊറന്റൈനും പാലിക്കണമെന്ന് അറിയിച്ചു. വീടുകളിലാണ് ഇവർ നിരീക്ഷണത്തിൽ കഴിയേണ്ടത്. ട്രെയിൻ സർവീസ് ആരംഭിക്കുമെന്ന് കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസമാണ് ഉത്തരവ് പുറപ്പെടുവിച്ചത്. തിരിച്ചു നാട്ടിലേക്കു വരാൻ തലപര്യപ്പെടുന്നവർ പാസിനുവേണ്ടി ‘കോവിഡ്-19 ജാഗ്രത’ പോർട്ടലിൽ അപേക്ഷ സമർപ്പിക്കണമെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി. നേരത്തെ മറ്റു മാർഗങ്ങൾ വഴി സംസ്ഥാനത്തേക്ക് വരാൻ ആഗ്രഹിച്ചവർ പാസ്സെടുത്തെങ്കിൽ […]

News

മടങ്ങിവരുന്ന പ്രവാസികളെ സ്വാഗതം ചെയ്ത് എന്‍ഐടിയിലെ എംബിഎ ഹോസ്റ്റല്‍

ഇന്ന് രാത്രിയോടെ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ പ്രത്യേക വിമാനത്തില്‍ കോഴിക്കോടെത്തുന്ന പ്രവാസികളെ സ്വാഗതം ചെയ്ത് കുന്ദമംഗലം എന്‍ഐടിയിലെ എംബിഎ ഹോസ്റ്റല്‍. സ്ത്രീകളും കുട്ടികളുമടങ്ങുന്ന എഴുപത് പേരാണ് ഇന്ന് ഇവിടെയെത്തുക. ഇരുന്നൂറ് പേര്‍ക്കുള്ള സൗകര്യമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. സ്ത്രീകള്‍ക്കായി പ്രത്യേക ബ്ലോക്കുകള്‍ ഇവിടെ ഒരുക്കും. കോഴിക്കോട് ജില്ലയിലുള്ളവര്‍ക്ക് മാത്രമാണ് ജില്ലയില്‍ ക്വാറന്റൈന്‍ സൗകര്യം. മറ്റ് ജില്ലയിലുള്ളവരെ ബസ്സുകളില്‍ അതാത് ജില്ലകളിലെത്തിക്കും. പോലീസിന്റെ നിയന്ത്രണത്തിലാണ് ക്വാറന്റൈന്‍ സൗകര്യം പൂര്‍ണമായും ഉണ്ടാവുക. ഇവിടേക്ക് സന്ദര്‍ശകരെ പ്രവേശിപ്പിക്കുകയില്ല. ഇവര്‍ക്ക് വേണ്ട ഭക്ഷണവും മറ്റും […]

error: Protected Content !!