Sports

അടുത്ത ലോകകപ്പില്‍ ഇന്ത്യ കളിച്ചേക്കും, ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പാണ് ഖത്തര്‍ സമ്മാനിച്ചതെന്ന് ഫിഫ പ്രസിഡന്‍റ്

  • 21st December 2022
  • 0 Comments

അടുത്ത ലോകകപ്പില്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീം കളിക്കാനുള്ള സാധ്യതയുണ്ടെന്ന് ഫിഫ പ്രസിഡന്‍റ് ജിയാനി ഇന്‍ഫന്റീനോ. ഇന്ത്യന്‍ ഫുട്‌ബോളിനേയും ദേശീയ ടീമിനേയും മികച്ചതാക്കാന്‍ ഫിഫ വലിയ നിക്ഷേപം നടത്തുമെന്നും ഫിഫ പ്രസിഡന്റ് പറഞ്ഞു. യുഎസ്-മെക്‌സിക്കോ-കാനഡ എന്നീ രാജ്യങ്ങള്‍ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പില്‍ 16 ടീമുകള്‍ക്ക് കൂടി യോഗ്യത നല്‍കുന്നത് ചൂണ്ടിക്കാട്ടിയാണ് ഇന്‍ഫന്റീനോയുടെ പരാമര്‍ശം. ഇന്‍സ്റ്റഗ്രാമില്‍ ഫുട്‌ബോള്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കവെയാണ് ഇന്‍ഫന്റീനോയുടെ ഇന്ത്യയുടെ ലോകകപ്പ് പ്രവേശനത്തെ കുറിച്ച് പ്രതീക്ഷ പ്രകടിപ്പിച്ചത്. ലോകകപ്പ് സംഘാടനത്തില്‍ മികവ് പുലര്‍ത്തിയ […]

Sports

36 വർഷങ്ങൾക്കു ശേഷം ലോകകിരീടം നേടിയ മെസിയും കൂട്ടരും ലോകകപ്പുമായി അർജന്റീനയിൽ എത്തി

  • 20th December 2022
  • 0 Comments

36 വർഷത്തിന് ശേഷം ലോകകപ്പ് നേടിയ മെസിയും കൂട്ടരും ലോകകപ്പുമായി നാട്ടിൽ എത്തി. കിരീടനേട്ടം ആഘോഷിച്ച് അർജന്റീനക്കാർ. നീലക്കടലായി തെരുവുകൾ മാറി. മെസിക്കും സംഘത്തിനും അർജന്റീനയിൽ വൻ വരവേൽപ്പാണ് നൽകിയത്. ലോകകപ്പുമായി ടീം നഗരം ചുറ്റും. ചാമ്പ്യന്മാരെ കാത്ത് ലക്ഷങ്ങളാണ് തടിച്ചുകൂടിയത്. ബ്യുണസ് അയേഴ്‌സിൽ ആഹ്ളാദ പ്രകടനം തുടരുകയാണ്. അർജന്റീനയിൽ ഇന്ന് പൊതുഅവധിയാണ്. ആരാധകർ വലിയ രീതിയിലുള്ള വരവേൽപ്പാണ് മെസിക്കും സംഘത്തിനും നൽകിയത്.വർഷങ്ങൾക്ക് ശേഷം ഒരു ലാറ്റിൻ അമേരിക്കൻ ടീമിന്റെ ഫുട്ബോൾ കിരീടം എന്നതാണ് മറ്റൊരു പ്രത്യേകത. […]

Sports

ലോകകിരീടം നേടിയ അർജൻറീനയ്ക്ക് 347 കോടി ലഭിക്കും; ഫ്രാൻസിന് 248 കോടി

  • 19th December 2022
  • 0 Comments

ഖത്തർ ലോകകപ്പ് ജേതാക്കളായ അർജൻറീനയ്ക്ക് ലഭിക്കുന്നത് വമ്പൻ തുക. 42 മില്യൺ ഡോളറാണ് (347 കോടി രൂപ) അർജന്റീനയ്ക്ക് ലഭിക്കുക. റണ്ണറപ്പായ ഫ്രാൻസിന് 30 മില്യൺ ഡോളർ (248 കോടി രൂപ) ലഭിക്കും. മൂന്നാം സ്ഥാനത്തെത്തിയ ക്രൊയേഷ്യക്ക് 27 മില്യൺ ഡോളറും (239 കോടി രൂപ) നാലാം സ്ഥാനത്തെത്തിയ മൊറോക്കോക്ക് 25 മില്യൺ ഡോളറും (206 കോടി രൂപ) സമ്മാനത്തുകയുണ്ട്.ഫ്രഞ്ച് സ്‌പോർട്‌സ് ദിനപത്രമായ എൽ എക്വിപ്പാണ് തുക വിവരം റിപ്പോർട്ട് ചെയ്യുന്നത്. ക്വാർട്ടർ ഫൈനലിലെത്തിയ ബ്രസീൽ, നെതർലൻഡ്‌സ്, […]

Sports

ആരാധകർക്ക് സന്തോഷവാർത്ത; മൂന്നാം ലോകകിരീടം ലക്ഷ്യമിട്ട് ഫൈനലില്‍ ഹോം ജേഴ്സിയില്‍ തന്നെ അർജന്‍റീനയെത്തും

  • 16th December 2022
  • 0 Comments

മൂന്നാം ലോകകിരീടം ലക്ഷ്യമിട്ട് ഖത്തര്‍ ലോകകപ്പ് ഫുട്ബോള്‍ ഫൈനലില്‍ ഫ്രാന്‍സിനെ നേരിടാനുള്ള അവസാനവട്ട തയാറെടുപ്പിലാണ് അര്‍ജന്റീന ടീം. മുന്‍ മത്സരങ്ങളിലേത് പോലെ തന്നെ നായകന്‍ ലയണല്‍ മെസി തന്നെയാകും ടീമിന്‍റെ കുന്തമുന. തന്‍റെ അവസാന ലോകകപ്പ് മത്സരം കളിക്കാനിറങ്ങുന്ന മെസിയ്ക് ലോകകിരീടം നല്‍കി യാത്രയാക്കാനുള്ള തീവ്ര പരിശ്രമത്തിലാണ് ടീം അംഗങ്ങള്‍. ലോകമെമ്പാടുമുള്ള അര്‍ജന്‍റീന ആരാധകര്‍ക്ക് സന്തോഷം നല്‍കുന്ന മറ്റൊരു വാര്‍ത്ത കൂടി ഖത്തറില്‍ നിന്ന് പുറത്തുവന്നു, ഫൈനലില്‍ ഫ്രാന്‍സിനെ നേരിടാന്‍ അര്‍ജന്‍റീന പതാകയുടെ നിറങ്ങളായ നീലയും വെള്ളയും […]

Sports

കേരളത്തിലെ ബ്രസീല്‍ ആരാധകര്‍ക്ക് നന്ദി; തന്റെ കൂറ്റന്‍ കട്ടൗട്ട് നോക്കിനില്‍ക്കുന്ന ആരാധകന്‍റെയും കുട്ടിയുടേയും ചിത്രം പങ്കുവെച്ച് നെയ്മർ

  • 16th December 2022
  • 0 Comments

ഖത്തർ ലോകകപ്പ് കലാശപ്പോരിലേക്കെത്തുമ്പോൾ ആരാകും ഫിഫയുടെ പൊന്നിൻകപ്പിൽ മുത്തമിടുന്നതെന്നാണ് ആരാധകർ കാത്തിരിക്കുന്നത്. ഇത്തവണത്തെ ലോകകപ്പ് ആവേശം ലോകമെങ്ങും ആഘോഷിക്കെ ഫിഫയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ വരെ ഇടം കണ്ടെത്തിയ കേരളത്തിലെ ആരാധകര്‍ക്ക് നന്ദിയുമായി ബ്രസീല്‍ സൂപ്പർ താരം നെയ്മർ. നെയ്‌മറുടെ കൂറ്റന്‍ കട്ടൗട്ട് നോക്കിനില്‍ക്കുന്ന ആരാധകന്‍റെയും കുട്ടിയുടേയും ചിത്രം സഹിതമാണ് ഇന്‍സ്റ്റഗ്രാം പോസ്റ്റ്. നെയ്‌മര്‍ ജൂനിയറിന്‍റെ ഒഫീഷ്യല്‍ വെബ്‌സൈറ്റിന്‍റെ പേരിലുള്ള ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് കേരളത്തിന് നന്ദി പറഞ്ഞുള്ള ചിത്രം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ക്രൊയേഷ്യയ്ക്കെതിരെ ക്വാർട്ടർ ഫൈനലിൽ ഷൂട്ടൗട്ട് പരാജയപ്പെട്ട് […]

Sports

ഖത്തർ ലോകക്കപ്പ് ഫൈനലിന് ഇനി രണ്ട് നാൾ മാത്രം; ഫ്രഞ്ച് ടീമിൽ പനി പടരുന്നത് ആശങ്കയാകുന്നു

  • 16th December 2022
  • 0 Comments

ഞായറാഴ്ചത്തെ ഫൈനൽ പോരാട്ടത്തിന് തയ്യാറാടെുക്കുകയാണ് ഫ്രാൻസും അർജന്റീനയും. എന്നാൽ ടീമിൽ പനി പടരുന്നത് ഫ്രാൻസ് ക്യാമ്പിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഇനി രണ്ട് ദിവസം മാത്രമാണ് അവശേഷിക്കുന്നത്. ഫ്രാൻസിന്റെ പരിശീലനം ഇന്ന് പുനരാരംഭിച്ചേക്കും. എന്നാൽ കിങ്‌സ്ലി കോമാന് പനി ബാധിച്ചത് ഫ്രഞ്ച് ക്യാമ്പിൽ ആശങ്കയുയർത്തിയിട്ടുണ്ട്. നേരത്തേ മധ്യനിരതാരം അഡ്രിയൻ റാബിയോട്ട്, പ്രതിരോധനിരതാരം ഡാലോട്ട് ഉപമെക്കാനോ എന്നിവർക്കും അസുഖം ബാധിച്ചിരുന്നു. ഇവർ സെമിഫൈനലിൽ മൊറോക്കോക്കെതിരേ കളിച്ചിരുന്നില്ല. താരങ്ങൾ അസുഖം മാറി ശാരീരികക്ഷമത വീണ്ടെടുത്തില്ലെങ്കിൽ അർജന്റീനയ്‌ക്കെതിരായ ഫൈനലിൽ മൂന്ന് പേർക്കും കളിക്കാൻ […]

Sports

മെസ്സി വിരമിക്കുന്നു; ഖത്തറിലേത് അവസാന ലോകകപ്പെന്ന് താരം

  • 14th December 2022
  • 0 Comments

ഖത്തറിലെ ലോകകപ്പ് ഫൈനലിന് ശേഷം താൻ രാജ്യാന്തര മത്സരങ്ങളിൽ നിന്നും വിരമിക്കുമെന്ന് ലയണൽ മെസ്സി. ക്രൊയേഷ്യക്കെതിരെ സെമിയിൽ പെനാൽറ്റിയിൽ നിന്ന് ഗോൾ നേടുകയും, ജൂലിയൻ അൽവാരസ് നേടിയ മറ്റ് രണ്ട് ഗോളുകളിലും തുല്യപ്രാധാന്യത്തോടെ കളിക്കുകയും ചെയ്ത ശേഷമാണ് അർജന്റീന ക്യാപ്റ്റൻ ഇക്കാര്യം പറഞ്ഞത്. ഡിസംബർ 18 ന് രാജ്യത്തിനുവേണ്ടിയുളള തന്റെ അവസാന മത്സരമായിരിക്കും എന്ന് പറഞ്ഞു. ഡീഗോ മറഡോണയുടെയും ഹാവിയർ മഷറാനോയുടെയും റെക്കോർഡ് മറികടന്നാണ് 35-കാരനായ മെസ്സി തന്റെ അഞ്ചാം ലോകകപ്പ് കളിക്കുന്നത്.

Sports

ഖത്തർ ലോകകപ്പിലെ ആദ്യ സെമി ഫൈനൽ ഇന്ന്; അർജന്റീനയും ക്രൊയേഷ്യയും നേർക്കുനേർ

  • 13th December 2022
  • 0 Comments

ഖത്തർ ലോകകപ്പിൽ സെമിഫൈനൽ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കമാകും. ആദ്യസെമിയിൽ അർജന്റീന ക്രൊയേഷ്യയെ നേരിടും. ലുസൈൽ സ്റ്റേഡിയത്തിൽ രാത്രി 12.30 നാണ് മത്സരം. ലോകഫുട്ബോളിന്റെ നെറുകയിലേക്കുള്ള യാത്രയ്ക്കെത്തിയത് 32 ടീമുകളാണ്. ഖത്തറിന്റെ മണ്ണിൽ 28 ടീമുകൾക്ക് കാലിടറി. ബാക്കിയായത് 4 പേർ. അവർക്ക് സ്വപ്നത്തിലേക്ക് ഇനി അവശേഷിക്കുന്നത് രണ്ട് മത്സരങ്ങളുടെ ദൂരം. തന്ത്രങ്ങളുടെ ആവനാഴിയിലെ അവസാന മിനുക്കു പണിയും തീർത്ത് ആദ്യ രണ്ട് ടീമുകൾ ഇന്നിറങ്ങും. അർജന്റീനയ്ക്ക് എതിരാളികൾ ക്രൊയേഷ്യയാണ്. 36 വർഷത്തെ കാത്തിരിപ്പാണ് അർജന്റീനയുടേത്. ലോകകിരീടം മെസിയിലൂടെ […]

Sports

അര്‍ജന്റീന, നെതര്‍ലന്‍ഡ്സ് ടീമുകള്‍ക്കെതിരെ അച്ചടക്കലംഘന നടപടിക്കൊരുങ്ങി ഫിഫ

  • 12th December 2022
  • 0 Comments

അഞ്ച് മഞ്ഞക്കാര്‍ഡുകള്‍ ലഭിച്ച ടീമുകള്‍ക്കെതിരെ അച്ചടക്കലംഘനത്തിന് നടപടിയെടുക്കുന്നത് സാധാരണയാണെന്നും ഇതിനാലാണ് ഇരുടീമിനുമെതിര അന്വേഷണം ആരംഭിച്ചതന്നും ഫിഫ അറിയിച്ചു. രണ്ടു ഫെഡറേഷനും ഏതാണ് 16,000 യൂറോ പിഴയായി ലഭിച്ചേക്കും. കാര്‍ഡുകള്‍ വാരിവിതറിയ മല്‍സരത്തില്‍ റഫറി മനപ്പൂര്‍വം നെതര്‍ലന്‍ഡ്സിന് ഗോള്‍ തിരിച്ചടിക്കാന്‍ സമയം നല്‍കിയെന്നതായിരുന്നു പ്രധാന ആരോപണം. മെസിയടക്കം 17 പേര്‍ക്കാണ് കാര്‍ഡ് ലഭിച്ചത്. ലോകകപ്പ് റെക്കോര്‍ഡ് കൂടിയായിരുന്നു. അര്‍ജന്റീനയുടെ താരങ്ങളും കോച്ചും ഫീല്‍ഡിലേക്ക് ഇടിച്ചുകയറി തര്‍ക്കത്തിലേര്‍പ്പട്ടിരുന്നു. പെനല്‍റ്റി ഷൂട്ടൗട്ടില്‍ അര്‍ജന്റീന ജയിച്ചശേഷവും താരങ്ങൾ വാഗ്വാദങ്ങളിൽ ഏർപ്പെട്ടിരുന്നു. സൗദിക്കെതിരെ ഈ […]

International

‘റെയിന്‍ബോ’ ടീഷര്‍ട്ട് ധരിച്ചെത്തിയതിന് ഖത്തര്‍ തടഞ്ഞുവെച്ച അമേരിക്കന്‍ ജേണലിസ്റ്റ് ഗ്രാന്റ് വാള്‍ മരണപ്പെട്ടെന്ന് റിപ്പോര്‍ട്ട്

  • 10th December 2022
  • 0 Comments

എൽജിബിടിക്യു കമ്മ്യൂണിറ്റിയെ പിന്തുണച്ച് റെയിൻബോ ഷർട്ട് ധരിച്ചതിന് ഖത്തര്‍ തടഞ്ഞുവെച്ച അമേരിക്കന്‍ പത്രപ്രവർത്തകൻ ഗ്രാന്റ് വാള്‍ മരണപ്പെട്ടെന്ന് റിപ്പോര്‍ട്ട്. അദ്ദേഹത്തിന്‍റെ സഹോദരനാണ് മരണവിവരം പുറത്തറിയിച്ചത്. ഇന്ന് പുലര്‍ച്ചെ നടന്ന അര്‍ജന്‍റീന-നെതര്‍ലാന്‍ഡ് ക്വാര്‍ട്ടര്‍ മത്സരം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് മരണം സംഭവിച്ചത്. ഗ്രാന്‍റ് വാളിന്‍റെത് സ്വാഭാവിക മരണമല്ല കൊലപാതകമാണെന്ന് സഹോദരന്‍ എറിക് വാള്‍ ആരോപിക്കുന്നു. വെള്ളിയാഴ്ച ലുസൈൽ ഐക്കണിക് സ്റ്റേഡിയത്തിൽ അർജന്റീനയും നെതർലൻഡും തമ്മിലുള്ള ക്വാർട്ടർ ഫൈനൽ മത്സരം കവർ ചെയ്യുന്നതിനിടെയാണ് 48 കാരനായ ഗ്രാന്റ് കുഴഞ്ഞുവീണത്. സ്വവര്‍ഗ അനുരാഗം […]

error: Protected Content !!