Kerala News

റിസോര്‍ട്ട് റെയ്ഡിന് പിന്നാലെ കൈക്കൂലി ആവശ്യപ്പെട്ടുവെന്ന് പരാതി; ഡിവൈഎസ്പിക്ക് സസ്പന്‍ഷന്‍

  • 11th August 2021
  • 0 Comments

റിസോര്‍ട്ട് റെയ്ഡിന് പിന്നാലെ കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയില്‍ മുന്‍ ആറ്റിങ്ങല്‍ ഡിവൈഎസ്പി എസ് വെെ സുരേഷിനെ അന്വേഷണ വിധേയമായി സസ്പന്‍ഡ് ചെയ്തു. പരാതിയുമായി ബന്ധപ്പെട്ട വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര വകുപ്പിന്റെ നടപടി. ആറ്റിങ്ങൽ ഡിവൈഎസ്പി ആയിരിക്കെ റിസോർട്ടുകളിൽ റെയ്ഡ് നടത്തി കേസ് എടുത്ത ശേഷം കൈക്കൂലി ആവശ്യപ്പെട്ടെന്നായിരുന്നു പരാതി. തുടർന്ന് വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോയുടെ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് ഒന്ന് നടത്തിയ രഹസ്യാന്വേഷണത്തിൽ സുരേഷിനെതിരായ ആരോപണങ്ങൾ തെളിഞ്ഞിരുന്നു.

error: Protected Content !!