Local

റോഡ് ഇടിഞ്ഞതിന് വാഹന ഉടമയ്ക്ക് പൊതുമരാമത്തുവകുപ്പ് 26,000 രൂപ പിഴ ചുമത്തി

  • 7th August 2023
  • 0 Comments

കോഴിക്കോട്: തിരുവമ്പാടിയില്‍ വീതികുറഞ്ഞ റോഡില്‍ എതിരേവന്ന ടിപ്പറിന് സൈഡ് കൊടുക്കവേ റോഡിടിഞ്ഞതിന് ടിപ്പര്‍ ഉടമയ്ക്ക് പിഴ ചുമത്തി പൊതുമരാമത്ത് വകുപ്പ്.26,000 രൂപയാണ് പിഴ ചുമത്തിയത്. കൂമ്പാറ പാമ്പോടൻ റസാഖിനാണ് തിരുവമ്പാടി പി.ഡബ്ല്യു.ഡി. സെക്‌ഷൻ ഓഫീസ് പിഴയടയ്ക്കാൻ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ജൂലായ് 24-ന് ഉച്ചയ്ക്കാണ് റോഡ് ഇടിഞ്ഞത്. മരഞ്ചാട്ടിയില്‍ നിന്ന്‌ കൂടരഞ്ഞി ഭാഗത്തേക്ക് പോകുകയായിരുന്ന ടിപ്പര്‍ മാങ്കയത്ത് നിന്ന് എതിരെ വന്ന ടിപ്പറിന് സൈഡ് കൊടുക്കവേ തെന്നിമാറി. ഇതേ തുടര്‍ന്ന് വാഹനം താഴ്ന്ന് റോഡിന് നാശനഷ്ടമുണ്ടായി. വാഹനത്തിന്റെ ഇടതുഭാഗത്തെ […]

Local News

കാരന്തൂരിലെ പിഡബ്ല്യുഡി റോഡ് വിഭാഗം സെക്‌ഷൻ ഓഫിസിലെ പ്രൊജക്റ്റ് പൂക്കളം

  • 6th September 2022
  • 0 Comments

നാടെങ്ങും ഓണാഘോഷങ്ങളുടെ തിരക്കിലാണ് കോളേജുകളിലും സ്കൂളുകളിലും ഓഫീസുകളിലുമെല്ലാം പൂക്കളമിട്ടും സദ്യയുണ്ടും പലവിധമാണ് ആഘോഷങ്ങൾ. ഇത്തവണ കാരന്തൂർ പിഡബ്ല്യുഡി റോഡ് വിഭാഗം സെക്‌ഷൻ ഓഫിസിലെ ജീവനക്കാർ ഒരുക്കിയത് ഒരു വേറിട്ട പൂക്കളമാണ്.ഇവരുടെ മുക്കം ടൗൺ പ്രൊജക്റ്റ് പ്രോജെക്ടിനെയാണ് ഇത്തവണ പൂക്കളത്തിൽ തീർത്തിരിക്കുന്നത്.ഏകദേശം രാവിലെ 8 മണി മുതൽ ആരംഭിച്ച ഈ പൂക്കളം തീർന്നത് ഒരുമണിയോടെയാണ്.പിഡബ്ല്യൂഡി എഞ്ചിനീയർ സി ടി പ്രസാദ്,ജിനീഷ് എ ജി,അമൃത,പ്രവീൺ,ഇസ്മായിൽ,രാജൻ, ശാരിക എന്നിവർ ചേർന്നാണ് ഈ പൂക്കളം ഉണ്ടാക്കിയത് പത്ത് കിലോയാളം പൂക്കളാണ് ആവശ്യമായി വന്നത്.

Kerala News

പുതിയ റോഡുകൾ നിർമിച്ചു6 മാസത്തിനിടെ റോഡ് തകർന്നാൽ എ‍ഞ്ചിനീയർമാരും കരാറുകാരും പ്രതികളാകും

  • 3rd September 2022
  • 0 Comments

പുതിയ റോഡുകൾ നിർമിച്ചു ആറ് മാസത്തിനകം കേടുപാടുകൾ ഉണ്ടായാൽ നിർമാണ കമ്പനിക്കെതിരെ വിജിലൻസ് കേസെടുക്കും.എഞ്ചിനീയര്‍മാരെയും കരാറുകാരെയും പ്രതികളാക്കി കേസെടുക്കുമെന്ന് ഇക്കാര്യം വ്യക്തമാക്കി പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ഉത്തരവിറക്കി. ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് നടപടി കര്‍ശനമാക്കാന്‍ പൊതുമരാമത്ത് വകുപ്പ് തീരുമാനിച്ചത്.പരിപാലന കാലയളവിൽ കേടുപാടുകൾ ഉണ്ടാവാൻ പാടില്ല. ഉണ്ടായാൽ കർക്കശ നടപടി ഉണ്ടാകും. മുഖം നോക്കാതെ മുന്നോട്ട് പോകുമെന്നും ഒരു വിട്ടു വീഴ്ചയും ഉണ്ടാകില്ലെന്നും മന്ത്രി പി എ മുഹമ്മദ്‌ റിയാസ് കൂട്ടിച്ചേർത്തു.നിർമാണം പൂർത്തിയാക്കുകയോ അറ്റകുറ്റപ്പണി നടത്തുകയോ ചെയ്ത റോഡ് […]

Kerala News

ഫണ്ട് തന്നാല്‍ ദേശീയപാതയിലെ കുഴികള്‍ അടയ്ക്കാന്‍ പി.ഡബ്ല്യു.ഡി സന്നദ്ധമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

  • 13th August 2022
  • 0 Comments

സംസ്ഥാനത്ത് കൂടി കടന്നു പോകുന്ന ദേശീയപാതകളിലെ കുഴികളടയ്ക്കാന്‍ നാഷ്ണല്‍ ഹൈവേ അതോറിറ്റിക്ക് ഓഫ് ഇന്ത്യക്ക് സഹായം ആവശ്യമെങ്കില്‍ നല്‍കാന്‍ സന്നദ്ധമാണെന്ന് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ആവശ്യമായ ഫണ്ട് എന്‍എച്ച്എഐ നല്‍കുകയാണെങ്കില്‍ കുഴികളടയ്ക്കാന്‍ പിഡബ്ല്യൂഡി സന്നദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. ആവശ്യമായ ഫണ്ട് എന്‍എച്ച്എഐ നല്‍കിയാല്‍ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കാം. നേരത്തെ ആലപ്പുഴയില്‍ സമാനമായ രീതിയില്‍ ദേശീയപാതയില്‍ അറ്റകുറ്റപ്പണി നടത്തിയിരുന്നു. അതേ മാതൃക പിന്തുടരാന്‍ പൊതുമരാമത്ത് വകുപ്പ് തയ്യാറാണ്. ഇക്കാര്യം ദേശീയപാത അതോറിറ്റിയെ അറിയിച്ചതായും മുഹമ്മദ് റിയാസ് പറഞ്ഞു. അറ്റകുറ്റപ്പണി […]

Local News

ബസ്സ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചു മാറ്റാന്‍ ശ്രമം പണ്ടാരപറമ്പ് പുഴക്കലില്‍ സംഘര്‍ഷം

  • 11th August 2022
  • 0 Comments

ബസ്സ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചു മാറ്റാന്‍ ശ്രമം പണ്ടാരപറമ്പ് പുഴക്കലില്‍ സംഘര്‍ഷം. പുഴക്കലില്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നാമധേയത്തില്‍ മുസ്ലിം ലീഗ് ലീഗ് നിര്‍മ്മിച്ച ബസ്സ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചു മാറ്റാനാണ് വ്യാഴാഴ്ച രാവിലെ പത്തരയോടെ പോലീസ് സംരക്ഷണയോടെ പിഡബ്ലിയുഡി ഉദ്യോസ്ഥര്‍ സ്ഥലത്തെത്തെത്തിയത്. ഉദ്യോഗസ്ഥര്‍ ബസ്സ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചു നീക്കാന്‍ തുടങ്ങിയതോടെ നിയോജക മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി ഒ. ഉസ്സയില്‍, പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ഒ. സലീം, പഞ്ചായത്ത് മുസ്ലിം […]

Kerala News

റോഡ് നന്നാക്കാതെ ടോള്‍ പിരിക്കാന്‍ അനുവദിക്കരുത്, റോഡുകളുടെ ദുരവസ്ഥയ്ക്ക് കാരണം പൊതുമരാമത്ത് വകുപ്പിന്റെ കെടുകാര്യസ്ഥത; വിഡി സതീശന്‍

  • 6th August 2022
  • 0 Comments

കുഴികള്‍ നിറഞ്ഞ് ദേശീയപാതയില്‍ അപകടങ്ങള്‍ പതിവാകുന്ന സാഹചര്യത്തില്‍ ടോള്‍ പിരിക്കുന്നത് നിര്‍ത്തിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ടോള്‍ വാങ്ങുന്ന റോഡിലാണ് അപകട മരണം ഉണ്ടായിരിക്കുന്നത്. അതുകൊണ്ട് ടോള്‍ പിരിവ് നിര്‍ത്തിവയ്ക്കാന്‍ തൃശൂര്‍, എറണാകുളം ജില്ലാ കളക്ടര്‍മാര്‍ നിര്‍ദ്ദേശം നല്‍കണം. റോഡ് നന്നാക്കാതെ ടോള്‍ പിരിക്കുന്നത് അനുവദിക്കാനാകില്ല. നികുതി പോലെയല്ല ടോള്‍ പിരിവ്. റോഡുകളില്‍ നല്‍കുന്ന സൗകര്യത്തിനാണ് ടോള്‍ നല്‍കുന്നത്. റോഡ് നന്നാക്കാതെയുള്ള ടോള്‍ പിരിവ് നിര്‍ത്തിവയ്ക്കണം. ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കണമെന്ന് തൃശൂര്‍, എറണാകുളം കളക്ടര്‍മാരോട് ആവശ്യപ്പെടുമെന്ന് […]

Kerala News

തൃപ്പൂണിത്തുറ അപകടം; പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയര്‍ വിനീത അറസ്റ്റില്‍

തൃപ്പുണിത്തുറയില്‍ പാലം നിര്‍മാണത്തിനായി കുഴിച്ച കുഴിയില്‍ വീണ് ബൈക്ക് യാത്രികന്‍ മരിച്ച സംഭവത്തില്‍ പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറസ്റ്റില്‍. പാലം വിഭാഗത്തിന്റെ ചുമതലയുള്ള വിനീത വര്‍ഗീസ് ആണ് അറസ്റ്റിലായത്. തൃപ്പൂണിത്തുറ ഹില്‍പ്പാലസ് പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. മനഃപൂര്‍വമല്ലാത്ത നരഹത്യാക്കേസിലാണ് അറസ്റ്റ്. ഓവര്‍സിയറും കരാറുകാരനും നേരത്തേ അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു. അന്ധകാരത്തോടിനു കുറുകെ പൊതുമരാമത്ത് വകുപ്പ് (പാലം വിഭാഗം) നിര്‍മിക്കുന്ന പാലത്തിലാണു ശനി പുലര്‍ച്ചെ അപകടമുണ്ടായത്. പുതിയകാവ് ഭാഗത്തു നിന്നു ബൈക്കില്‍ എത്തിയ എരൂര്‍ സ്വദേശി […]

Local

റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം; പിഡബ്യുഡി എഇ യെ ഉപരോധിച്ചു

പന്തീര്‍പാടം – പയമ്പ്ര റോഡിന്റെ പന്തീര്‍പാടം മുതല്‍ പുഴയ്ക്കല്‍ പാലം വരെയുള്ള റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് വാര്‍ഡ് മെമ്പര്‍ എം ബാബുമോന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ പിഡബ്യുഡി എഇ വി മുഹ്‌സിനെ ഉപരോധിച്ചു. പയമ്പ്ര വഴി കോഴിക്കോട് പോവുന്ന നിരവധി ബസ്സുകള്‍ ഈ റോഡില്‍ കൂടിയാണ് പോവുന്നത് രണ്ടു മദ്രസ്സയിലേക്ക് പോവുന്ന കുട്ടികള്‍ ഇതു വഴിയാണ് സഞ്ചരിക്കുന്നത്. ഒരുപാട് പേര്‍ യാത്ര ചെയ്യുന്ന ഈ റോഡ് തകര്‍ന്നിട്ട് വര്‍ഷങ്ങളായി.ഉപരോധത്തെ തുടര്‍ന്ന് എഎക്‌സ്ഇ വിനുകുമാറുമായി നടന്ന ചര്‍ച്ചയില്‍ […]

error: Protected Content !!