Trending

ഏഷ്യൻ ഗെയിംസ്; എച്ച്എസ് പ്രണോയിയും പിവി സിന്ധുവും പുരുഷ-വനിതാ സിംഗിൾസ് പ്രീക്വാർട്ടറിൽ

  • 3rd October 2023
  • 0 Comments

ഏഷ്യൻ ഗെയിംസിൽ എതിരാളികളെ നേരിട്ടുള്ള ഗെയിമുകൾക്ക് പരാജയപ്പെടുത്തി സ്റ്റാർ ഇന്ത്യൻ ഷട്ടർമാരായ എച്ച്എസ് പ്രണോയിയും പിവി സിന്ധുവും പുരുഷ-വനിതാ സിംഗിൾസ് പ്രീക്വാർട്ടറിൽ പ്രവേശിച്ചു. മംഗോളിയയുടെ ബറ്റ്‌ദാവ മുൻഖ്‌ബത്തിനെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് പ്രണോയ് പ്രീക്വാർട്ടറിലേക്ക് മുന്നേറിയത്. സ്കോർ 21-9, 21-12. അടുത്ത റൗണ്ടിൽ ജോർദാന്റെ ബഹാദിൻ അഹമ്മദ് അൽഷാനിക്കിനെയോ കസാക്കിസ്ഥാന്റെ ദിമിത്രി പനാരിനെയോ ആയിരിക്കും പ്രണോയിയുടെ എതിരാളി. ലോക 21-ാം നമ്പർ താരം ചൈനീസ് തായ്‌പേയിയുടെ വെ ചി ഹ്സുവിനെ 21-10, 21-15 എന്ന സ്കോറിന് തോൽപ്പിച്ചാണ് […]

News Sports

കോമണ്‍വെല്‍ത്ത് ഗെയിംസ്;ബാഡ്മിന്റണിൽ പി വി സിന്ധുവിന് സ്വർണം

  • 8th August 2022
  • 0 Comments

കോമണ്‍വെല്‍ത്ത് ഗെയിംസ് ബാഡ്‌മിന്‍റണിലെ വനിതാ സിംഗിൾസില്‍ ഇന്ത്യയുടെ പി വി സിന്ധുവിന് സ്വര്‍ണം. ഫൈനലിൽ കാനഡയുടെ മിഷേൽ ലിയെയാണു സിന്ധു തോൽപിച്ചത്. സ്കോർ 21–15, 21–13. കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ 19–ാം സ്വർണമാണിത്. കോമണ്‍വെല്‍ത്ത് ഗെയിംസ് സിംഗിള്‍സില്‍ സിന്ധുവിന്‍റെ കന്നി സ്വര്‍ണമാണിത്. ആദ്യ ഗെയിം 21–15 എന്ന സ്കോറിനാണ് ഇന്ത്യൻ താരം സ്വന്തമാക്കിയത്. 11–8 എന്ന രീതിയിൽ ഒപ്പത്തിനൊപ്പം പോരാടിയ ശേഷമാണ് ആദ്യ ഗെയിം സിന്ധു നേടിയത്.

News Sports

സിംഗപ്പൂര്‍ ഓപ്പണ്‍: പി.വി സിന്ധുവിന് കിരീടം; തോല്‍പ്പിച്ചത് ചൈനയുടെ വാംഗ് സീയിനെ

  • 17th July 2022
  • 0 Comments

സിംഗപ്പൂര്‍ ഓപ്പണില്‍ ഇന്ത്യയുടെ പി.വി സിന്ധുവിന് കിരീടം. ഫൈനലില്‍ ചൈനീസ് താരം വാംഗ് ഷി യിയെ പരാജയപ്പെടുത്തിയാണ് സിന്ധു സിംഗപ്പുര്‍ ഓപ്പണ്‍ സൂപ്പര്‍ 500 ബാഡ്മിന്റണ്‍ കിരീടം സ്വന്തമാക്കിയത്. ആദ്യ സെറ്റ് സ്വന്തമാക്കിയ സിന്ധുവിന് രണ്ടാമത്തെ സെറ്റ് നഷ്ടപ്പെട്ടു. എന്നാല്‍ മൂന്നാം സെറ്റിലെ മികച്ച പ്രകടനത്തിലൂടെ സിന്ധു വിജയം കണ്ടെത്തുകയായിരുന്നു. മികച്ച പ്രകടനം കാഴ്ച്ചവെച്ചങ്കിലും സിന്ധുവിന്റെ മുന്നില്‍ വാങ് കീഴടങ്ങുകയായിരുന്നു. ലോക 11-ാം നമ്പര്‍ താരമാണ് വാങ്. സിന്ധു റാങ്കിങ്ങില്‍ ഏഴാം സ്ഥാനത്തുമാണ്. സ്‌കോര്‍ : 21-9, […]

News Sports

സയിദ് മോദി കിരീടം സ്വന്തമാക്കി പിവി സിന്ധു

  • 23rd January 2022
  • 0 Comments

സയ്യിദ് മോദി ഇന്ത്യ ഇന്റര്‍നാഷണല്‍ വനിതാ സിംഗിള്‍സ് കിരീടം സ്വന്തമാക്കി പിവി സിന്ധു.ഇന്നു നടന്ന ഫൈനലില്‍ മഹാരാഷ്ട്ര സ്വദേശിയായ മാള്‍വിക ബന്‍സോദിനെ നേരിട്ടുള്ള ഗെയിമുകള്‍ക്കു തോല്‍പിച്ചാണ് സിന്ധു കിരീടം ചൂടിയത്. 2019-ല്‍ ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ മെഡല്‍ നേടിയ ശേഷമുള്ള സിന്ധുവിന്റെ ആദ്യ കിരീട നേട്ടമാണിത്.സയ്യിദ് മോദി ഇന്ത്യ ഇന്റര്‍നാഷണല്‍ വനിതാ സിംഗിള്‍സില്‍ സിന്ധുവിന്റെ രണ്ടാം കിരീടമാണിത്.

News Sports

ലോക ബാഡ്‌മിന്‍റൺ ടൂര്‍ ഫൈനല്‍സിൽ പി വി സിന്ധുവിന് വെള്ളി

  • 5th December 2021
  • 0 Comments

ലോക ബാഡ്‌മിന്‍റൺ ടൂര്‍ ഫൈനല്‍സിൽ ഇന്ത്യന്‍ താരം പി വി സിന്ധു കിരീടം കൈവിട്ടു. ഫൈനലില്‍ ദക്ഷിണ കൊറിയന്‍ താരം ആന്‍ സി യോങിനോട് നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് സിന്ധു തോറ്റത്. സ്കോര്‍: 21-16, 21-12.ഇന്നത്തെ കിരീടത്തോടെ സിന്ധുവിന് മേല്‍ സമ്പൂര്‍ണാധിപത്യം നേടാന്‍ ആന്‍ സി യോങ്ങിനായി. ഇരുവരും തമ്മിലുളള മൂന്നാമത്തെ മത്സരമായിരുന്നു ഇന്നത്തേത്. മുന്‍പുള്ള രണ്ട് മത്സരങ്ങളിലും സിന്ധുവിനെ ആന്‍ തോൽപ്പിച്ചിരുന്നു. സീസണിലെ എട്ട് മികച്ച താരങ്ങള്‍ മാത്രം മത്സരിക്കുന്ന ടൂര്‍ ഫൈനല്‍സിൽ രണ്ടാം തവണയാണ് സിന്ധു […]

News Sports

ഇന്ത്യൻ മെഡൽ സ്വപ്​നങ്ങൾക്ക്​ നിറം നൽകി പി വി സിന്ധു സെമിയിൽ

  • 30th July 2021
  • 0 Comments

ജപ്പാൻ താരം അകാനെ യമാഗുച്ചിയെ ഏകപക്ഷീയമായ രണ്ടു സെറ്റുകൾക്ക്​ വീഴ്​ത്തി​ സിന്ധു ടോകിയോ ഒളിമ്പിക്​സ്​ സെമിയിൽ ഇടമുറപ്പിച്ചു. തുടക്കം ഒപ്പത്തിനൊപ്പം പൊരുതിയ പോരാട്ടത്തിൽ അതിവേഗം അങ്കം മുറുക്കി ആദ്യ സെറ്റ്​പിടിച്ച സിന്ധു എതിരാളി നാട്ടുകാരിയായിട്ടും പൊരുതാൻ വിടാതെയായിരുന്നു രണ്ടാം സെറ്റിലും അനായാസ ജയമുറപ്പിച്ചത്​. സ്​കോർ 21-13, 22-20 യമാഗുച്ചിയുടെ സെർവുമായി തുടങ്ങിയ മത്സരത്തിൽ കൊണ്ടും കൊടുത്തും ​ ഇരു താരങ്ങളും ആദ്യം കളി നയിച്ചു ​. എന്നാൽ, തുടക്കത്തിലെ താളപ്പിഴകൾ മറന്ന്​ അതിവേഗം കളിപിടിച്ച സിന്ധു 11-7ന്​ […]

News Sports

അനായാസം സിന്ധു; ഹോങ്കോങ് താരത്തെ വീഴ്ത്തി പ്രീക്വാര്‍ട്ടറിൽ

  • 28th July 2021
  • 0 Comments

ബാഡ്മിന്റണില്‍ ഇന്ത്യയുടെ മുന്നേറ്റം. ഹോങ്കോങ്ങിന്റെ ചെയങ്ങിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ച് 16ാം റൗണ്ടിലേക്ക് മുന്നേറി ഇന്ത്യയുടെ പിവി സിന്ധു. റാങ്കിങ്ങില്‍ 58ാം സ്ഥാനത്തുള്ള ഹോങ്കോങ് താരത്തെ 21-9,21-16 എന്ന സ്‌കോറിനാണ് സിന്ധു അനായാസം മറികടന്നത്.ആദ്യ സെറ്റ് അനായാസം സ്വന്തമാക്കിയ സിന്ധുവിന് രണ്ടാം സെറ്റിൻ്റെ തുടക്കത്തിൽ ച്യുങ് കനത്ത വെല്ലുവിളി ഉയർത്തിയെങ്കിലും അത് മറികടന്നാണ് ഇന്ത്യൻ താരം മത്സരം സ്വന്തമാക്കിയത്. ഗ്രൂപ്പ് ജെയില്‍ ഒന്നാമതായാണ് സിന്ധു പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചിരിക്കുന്നത്.

error: Protected Content !!