ആര്‍എസ്എസ്-എഡിജിപി കൂടിക്കാഴ്ചയിലെ അന്വേഷണം ഏറ്റവും വലിയ തമാശ; പി വി അന്‍വര്‍
മലപ്പുറം: ആര്‍എസ്എസ് നേതാക്കളുമായി എഡിജിപി എം.ആര്‍ അജിത് കുമാര്‍ കൂടിക്കാഴ്ച നടത്തിയതില്‍ അന്വേഷണം പ്രഖ്യാപിച്ച സര്‍ക്കാര്‍ നടപടി 2024ലെ ഏറ്റവും വലിയ തമാശയെന്ന് പി.വി അന്‍വര്‍ എംഎല്‍എ. എഡിജിപിയെ പിരിച്ചുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എഡിജിപി ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി എന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. അയാള്‍ക്ക് ആര്‍എസ്എസുമായി ബന്ധമുണ്ടെന്ന കാര്യവും എല്ലാവര്‍ക്കും അറിയാം. രണ്ട് തവണ കൂടിക്കാഴ്ച നടത്തിയ കാര്യം മാത്രമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. തൃശൂര്‍ പൂരം കലക്കുന്നത് ചര്‍ച്ച ചെയ്യാന്‍ മാത്രമാകില്ല അദ്ദേഹം കണ്ടിട്ടാവുക. […]