Kerala kerala

പിണറായി വിജയന്‍ വഞ്ചന നടത്തി; ആദ്യം വഞ്ചിച്ചത് വിഎസിനെ; പി വി അന്‍വര്‍

നിലമ്പൂര്‍: താനൊരു വഞ്ചകനാണെന്ന് സൃഷ്ടിക്കാന്‍ എല്‍ഡിഎഫ് ശ്രമം നടത്തുന്നെന്ന് നിലമ്പൂരിലെ സ്വതന്ത്ര സ്ഥാനാര്‍ഥി പി.വി അന്‍വര്‍. മുഖ്യമന്ത്രി പിണറായി വിജയനാണ് വഞ്ചന നടത്തിയത്. പിണറായി ആദ്യം വഞ്ചിച്ചത് വി.എസ് അച്യുതാനന്ദനെയാണ്. അതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ മുഖ്യമന്ത്രി പദമെന്നും അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം സംബന്ധിച്ച ആരോപണം യുഡിഎഫ് ഏറ്റെടുത്തത്തില്‍ സന്തോഷമുണ്ടെന്നും അന്‍വര്‍ പറഞ്ഞു.’ശബരിമല വിഷയത്തില്‍ ഹൈന്ദവരെയും പിണറായി വഞ്ചിച്ചു. അതിന്റെ മുഖ്യ പ്രചാരകനാണ് ഇവിടുത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി.മുനമ്പം വിഷയത്തില്‍ വാക്ക് കൊടുത്ത് ക്രൈസ്തവ സഭയെ […]

Kerala kerala

മുഖ്യമന്ത്രിയുടെ വഞ്ചകന്‍ എന്ന വിളിക്ക് കൃത്യമായ മറുപടി നല്‍കും; പി വി അന്‍വര്‍

മലപ്പുറം: പി.വി അന്‍വര്‍ ചതിച്ചതാണ് ഉപതെരഞ്ഞെടുപ്പിന് ഇടയാക്കിയത് എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനക്ക് മറുപടി നല്‍കുമെന്ന് പി.വി അന്‍വര്‍. വഞ്ചകന്‍ എന്ന വിളിക്ക് കൃത്യമായ മറുപടി നല്‍കും. നിലമ്പൂരിലേത് ശക്തമായ മത്സരമാണെന്നും ജനങ്ങള്‍ തനിക്കൊപ്പം നില്‍ക്കുമെന്നും അന്‍വര്‍ പറഞ്ഞു. അന്‍വറിന്റെ കരുത്ത് ജനങ്ങളാണ്. ഇരു മുന്നണികളെയും പരാജയപ്പെടുത്തും. ഭൂരിപക്ഷം പ്രവചിക്കാന്‍ ഇല്ല. തന്റെ മത്സരം ആരെയാണ് ബാധിക്കുക എന്ന് പറയാനാകില്ല. മത്സരം ജനങ്ങള്‍ക്ക് ഗുണം ചെയ്യും. പിണറായിയും വി.ഡി സതീശനും, ഒരുഭാഗത്തും ജനങ്ങള്‍ ഒരു ഭാഗത്തും നില്‍ക്കുന്ന തെരഞ്ഞെടുപ്പാണിത്. […]

Kerala kerala

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്ന് പി.വി. അന്‍വര്‍

നിലമ്പൂര്‍: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്ന് പി.വി. അന്‍വര്‍. മത്സരിക്കാന്‍ ഒരുപാട് കാശുവേണം. എന്നാല്‍ തന്റെ കൈയില്‍ പണമില്ലെന്നും കോടികളുടെ കടക്കാരനാണെന്നും അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. യു.ഡി.എഫ് നേതാക്കള്‍ക്കെതിരായ വിമര്‍ശനം പി.വി. അന്‍വര്‍ ആവര്‍ത്തിച്ചു. യു.ഡി.എഫിലെ ചില നേതാക്കള്‍ തനിക്കെതിരെ പ്രവര്‍ത്തിക്കുന്നുവെന്ന് അന്‍വര്‍ ആരോപിച്ചു. യു.ഡി.എഫില്‍ ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് താന്‍ ആരുടെയും പുറകെ പോയിട്ടില്ല. യു.ഡി.എഫില്‍ തന്നെ ചേര്‍ക്കാന്‍ പി.കെ. കുഞ്ഞാലിക്കുട്ടി മാത്രമാണ് പരിശ്രമിച്ചത്. അത് ഇപ്പോഴും തുടരുന്നുണ്ട്. സ്വീകരിക്കേണ്ടവര്‍ തന്നെ സ്വീകരിക്കുന്നില്ല. ചര്‍ച്ചകളില്‍ വ്യക്തത വന്നിട്ടില്ല. അതിനായി […]

Kerala kerala

കേരളത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഒപ്പം കൂട്ടാന്‍ ഹൈക്കമാന്‍ഡ് അനുമതി; അന്‍വര്‍ യുഡിഎഫിലേക്ക്

തിരുവനന്തപുരം: പി വി അന്‍വറിന്റെ യുഡിഎഫ് പ്രവേശനമോഹത്തിന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ പച്ചക്കൊടി. കേരളത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ മുന്നണിയില്‍ ഉള്‍പ്പെടുത്തുന്നതിന് തടസ്സമില്ലെന്നാണ് ഹൈക്കമാന്റ് കേരള നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. ബംഗാളില്‍ തൃണമൂലിനെതിരെ അരയും തലയും മുറുക്കി കോണ്‍ഗ്രസ് രംഗത്തുള്ളപ്പോഴാണ് കേരളവുമായി ബന്ധപ്പെട്ട് മറിച്ചൊരു തീരുമാനം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് എടുത്തിരിക്കുന്നത്. പ്രാദേശിക സഖ്യങ്ങള്‍ക്ക് ദേശീയ നിലപാട് ബാധകമല്ല എന്നാണ് ഈ വിഷയത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ നിലപാട്. മതേതര പാര്‍ട്ടികളെ ചേര്‍ത്ത് നിര്‍ത്തുന്നതില്‍ തെറ്റില്ലെന്നും ഹൈക്കമാന്‍ഡ് വിലയിരുത്തി. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് അടുത്തുവരുന്ന പശ്ചാത്തലത്തിലാണ് […]

kerala Kerala kerala politics

പി വി അന്‍വറിനോടൊപ്പം നിന്ന മിന്‍ഹാജ് ഇനി സിപിഎമ്മിനോടൊപ്പം

  • 28th February 2025
  • 0 Comments

പാലക്കാട്: തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന കോര്‍ഡിനേറ്റര്‍ രാജിവെച്ച് സിപിഎമ്മില്‍ ചേര്‍ന്നു. സംസ്ഥാന കോര്‍ഡിനേറ്റര്‍ മിന്‍ഹാജാണ് രാജിവെച്ചത്. പി.വി അന്‍വറിനൊപ്പം തൃണമൂല്‍ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കാനില്ലെന്ന് രാജിവെച്ച ശേഷം മിന്‍ഹാജ് പറഞ്ഞു. പാലക്കാട് ഡിഎംകെ സ്ഥാനാര്‍ത്ഥി കൂടിയായിരുന്നു മിന്‍ഹാജ്. അന്‍വറിനൊപ്പം ഡിഎംകെയിലും മിന്‍ഹാജ് ഉണ്ടായിരുന്നു. തൃണമൂലിന്റെ എല്ലാ സ്ഥാനവും രാജിവെച്ചതായി മിന്‍ഹാജ് പ്രഖ്യാപിച്ചു. ‘ഡിഎംകെയില്‍ ചേര്‍ന്നത് തമിഴ്‌നാട്ടിലെ പ്രധാന രാഷ്ട്രീയ കക്ഷിയായത് കൊണ്ടാണ്. ഉപതെരഞ്ഞെടുപ്പിന് ശേഷം ഡിഎംകെ സഹകരിക്കില്ലെന്ന് മനസിലായി. പിന്നീട് തൃണമൂലിലേക്ക് മാറി. എന്നാല്‍ തൃണമൂല്‍ എന്‍ഡിഎയില്‍ ചേരുമെന്ന് […]

kerala Kerala kerala politics

പി.വി അന്‍വറിനെതിരെ സര്‍ക്കാര്‍; ആലുവയിലെ കെട്ടിടത്തിന് നിര്‍മാണത്തിന് അനുമതിയില്ലെന്ന് പഞ്ചായത്ത്

കൊച്ചി: പി.വി അന്‍വറിന്റെ ആലുവ എടത്തലയിലെ കെട്ടിടത്തിന് നിര്‍മാണത്തിന് അനുമതിയില്ലെന്ന് പഞ്ചായത്ത്. കെട്ടിടത്തിന് സുരക്ഷാ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് വിജിലന്‍സിന്റെ കത്തിന് പഞ്ചായത്ത് മറുപടി നല്‍കി. അനധികൃത നിര്‍മ്മാണത്തിനെതിരായ പരാതിയില്‍ നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് പഞ്ചായത്തിന് വിജിലന്‍സ് കത്ത് നല്‍കിയത്.

Kerala kerala

സാദിഖലി തങ്ങളെ കാണാന്‍ പാണക്കാട്ടെത്തി പി.വി അന്‍വര്‍ എംഎല്‍എ

മലപ്പുറം: സാദിഖലി തങ്ങളെ കാണാന്‍ പാണക്കാട്ടെത്തി പി.വി അന്‍വര്‍ എംഎല്‍എ. തനിക്ക് പിന്തുണ നല്‍കിയതിന് നന്ദി പറയാന്‍ വേണ്ടിയാണ് പാണക്കാടെത്തുന്നത് എന്നായിരുന്നു പി.വി അന്‍വര്‍ എംഎല്‍എ പ്രതികരിച്ചത്. യുഡിഎഫിലേക്കുള്ള നീക്കങ്ങള്‍ സജീവമാക്കുന്നതിന് പിന്നാലെയാണ് പി.വി അന്‍വര്‍ പാണക്കട്ടെത്തിയിരിക്കുന്നത്. ‘യുഡിഎഫ് നേതൃത്വം എന്ന നിലയിലല്ല, പാണക്കാട്ട് തങ്ങള്‍ എന്ന നിലയിലാണ് കൂടിക്കാഴ്ച നടത്തിയത്. മലയോര ജനതയുടെ പ്രശ്നങ്ങള്‍ക്ക് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള മുഴുവന്‍ ആളുകളുടെയും പിന്തുണ ആവശ്യപ്പെടാന്‍ വേണ്ടിയിട്ടാണ് വന്നത്. അതിന് പൂര്‍ണമായ പിന്തുണ അദ്ദേഹം വാഗ്ധാനം ചെയ്തിട്ടുണ്ട്. യുഡിഎഫുമായി […]

Kerala kerala kerala politics

പി.വി അന്‍വര്‍ പാണക്കാട്ടേക്ക്; യുഡിഎഫ് നേതാക്കളെ നേരില്‍ കാണും

മലപ്പുറം: ഡിഎഫ്ഒ ഓഫീസ് ആക്രമണക്കേസില്‍ ജയില്‍മോചിതനായതിനു പിന്നാലെ യുഡിഎഫ് നേതാക്കളെ നേരില്‍കാണാന്‍ പി.വി അന്‍വര്‍ എംഎല്‍എ. മുസ്ലിം ലീഗ് നേതാക്കളുമായാണ് ആദ്യ കൂടിക്കാഴ്ച നടക്കുന്നത്. അന്‍വറിനെ സ്വാഗതം ചെയ്ത് യുവ കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ രംഗത്തെത്തിയിരുന്നു. ലീഗ് നേതാക്കളെ കാണാന്‍ പാണക്കാട്ടേക്കു പോകുമെന്നാണു വിവരം. സാദിഖലി ശിഹാബ് തങ്ങള്‍, പി.കെ കുഞ്ഞാലിക്കുട്ടി എന്നിവരുമായി കൂടിക്കാഴ്ച നടത്തും. അന്‍വറിനെ മുന്നണിയിലെടുക്കാന്‍ ലീഗിന്റെ നേതൃത്വത്തില്‍ സമ്മര്‍ദം തുടരുന്നതിനിടെയാണു പുതിയ നീക്കം. വന്യജീവി ആക്രമണത്തിനെതിരായ പ്രതിഷേധത്തിനിടെ നിലമ്പൂര്‍ ഡിഎഫ്ഒ ഓഫീസ് ആക്രമിച്ച […]

Kerala kerala

പി വി അന്‍വര്‍ വെള്ളാപ്പള്ളിയുമായി കൂടിക്കാഴ്ച നടത്തി

  • 14th October 2024
  • 0 Comments

ചേര്‍ത്തല: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടരി വെള്ളാപ്പള്ളി നടേശനും പി.വി അന്‍വര്‍ എം.എല്‍.എയും കൂടിക്കാഴ്ച നടത്തി. ഡി.എം.കെയുടെ ജില്ല കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട് ആലപ്പുഴയില്‍ എത്തിയ അന്‍വര്‍ ചേര്‍ത്തലയിലെ വസതിയിലെത്തിയാണ് വെള്ളാപ്പള്ളിയെ കണ്ടത്. സൗഹൃദ കൂടിക്കാഴ്ചയാണെന്നും കാരണവര്‍ സ്ഥാനത്താണ് വെള്ളാപ്പള്ളിയെ കാണുന്നതെന്നും പി.വി. അന്‍വര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. ഓരോരുത്തര്‍ക്കും അവരുടേതായ രാഷ്ട്രീയമുണ്ടെന്ന് വെള്ളാപ്പള്ളി പ്രതികരിച്ചു. രാഷ്ട്രീയവും സൗഹൃദവും രണ്ടാണ്. അന്‍വറിന്റെ രാഷ്ട്രീയം സംബന്ധിച്ച തന്റെ അഭിപ്രായം മാധ്യമങ്ങളോട് പറയേണ്ട കാര്യമില്ല. അന്‍വറിന്റെ വിശ്വാസം അന്‍വറിനെ രക്ഷിക്കട്ടെ എന്നും […]

Kerala kerala

പാലക്കാടും ചേലക്കരയിലും സ്ഥാനാര്‍ഥിയെ നിര്‍ത്തി മത്സരിപ്പിച്ചേക്കും; പി.വി അന്‍വര്‍

  • 11th October 2024
  • 0 Comments

കോഴിക്കോട്: ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പാലക്കാടും ചേലക്കരയിലും സ്ഥാനാര്‍ഥിയെ നിര്‍ത്തി മത്സരിപ്പിച്ചേക്കുമെന്ന് പി.വി അന്‍വര്‍ എംഎല്‍എ. നല്ല സ്ഥാനാര്‍ഥിയെ കിട്ടിയാല്‍ രണ്ടുമണ്ഡലങ്ങളിലും മത്സരിപ്പിക്കുമെന്നും നമ്മുടെ ആശയം ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. പാലക്കാടും ചേലക്കരയും ഗൗരവത്തില്‍ കാണുമെന്നും തെരഞ്ഞെടുപ്പ് രംഗത്ത് തന്റെ ഡിഎംകെ സജീവമായി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. നേതാക്കളുടെ പിന്നാലെ പോകുന്ന പ്രശ്‌നമില്ലെന്നും നേതാക്കളെ നേതാക്കള്‍ ആകുന്നത് ഈ നാട്ടിലെ ജനങ്ങള്‍ ആണെന്നും അന്‍വര്‍ പറഞ്ഞു. ചേലക്കരയിലും പാലക്കാടും അഡ്ജസ്റ്റ്‌മെന്റ് എന്ന ആരോപണത്തില്‍ ഉറച്ച് […]

error: Protected Content !!