Kerala kerala

പിവി അന്‍വറിന്റെ റിസോര്‍ട്ടിലെ ലഹരി പാര്‍ട്ടി: കേസില്‍ നിന്നും അന്‍വറിനെ ഒഴിവാക്കിയതില്‍ ഹൈക്കോടതി ഇടപെടല്‍

  • 11th April 2024
  • 0 Comments

കൊച്ചി : പി.വി.അന്‍വറിന്റെ റിസോര്‍ട്ടില്‍ ലഹരി പാര്‍ട്ടി നടത്തിയതില്‍ അന്‍വറിനെ ഒഴിവാക്കി കേസ് എടുത്തതിനെതിരെ ഹൈക്കോടതി ഇടപെടല്‍. അന്‍വറിനെതിരായ പരാതി പരിഗണിക്കാന്‍ ആഭ്യന്തര സെക്രട്ടറിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി.നാലാഴ്ചക്കകം പരാതിയില്‍ തീരുമാനമെടുക്കാനാണ് നിര്‍ദേശം. 2018 ഡിസംബറിലാണ് അന്‍വറിന്റെ ഉടമസ്ഥതയിലുള്ള ആലുവയിലെ റിസോര്‍ട്ടില്‍ എക്‌സൈസ് റെയ്ഡ് നടത്തുന്നത്. മദ്യം ഉള്‍പ്പടെയുള്ള ലഹരി വസ്തുക്കള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. അഞ്ചുപേരെ എക്‌സൈസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ അന്‍വറിനെതിരെ കേസെടുക്കാതെയാണ് എക്‌സൈസ് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്. അന്‍വറിനെതിരെ കേസെടുക്കണമെന്നായിരുന്നു പരാതിക്കാരന്റെ പ്രധാന […]

Kerala

വ്യാജ വാര്‍ത്ത; ഏഷ്യാനെറ്റ് ന്യൂസിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പി വി അന്‍വര്‍ എംഎല്‍എ

  • 6th December 2023
  • 0 Comments

മലപ്പുറം: വസ്തുത മറച്ചുവെച്ച് വാര്‍ത്ത നല്‍കിയ ഏഷ്യാനെറ്റ് ന്യൂസിനെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്ന് പി വി അന്‍വര്‍ എംഎല്‍എ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. താന്‍ എവിടെയും ഭൂമി കയ്യേറിയിട്ടില്ലെന്നും അധികഭൂമിയുണ്ടെന്ന താമരശേരി ലാന്‍ഡ് ബോര്‍ഡിന്റെ ഉത്തരവിനെതിരെ നിയമനടപടികളുമായി മുന്നോട്ടു പോവുമ്പോള്‍ ഏഷ്യാനെറ്റ് ഇല്ലാത്തകഥകള്‍ പ്രചരിപ്പിക്കുകയാണ്. താമരശേരി ലാന്‍ഡ് ബോര്‍ഡിന്റെ വിധി ഹൈക്കോടതി സ്റ്റേ ചെയ്തത് ഏഷ്യാനെറ്റ് മറച്ചുവെച്ചു.ആറ് ഏക്കറോളം അധികഭൂമിയുണ്ടെന്നും ഏറ്റെടുക്കണമെന്നുമാണ് താമരശേരി ലാന്‍ഡ് ബോര്‍ഡ് ഉത്തരവിട്ടത്. 200 ലേറെ ഏക്കര്‍ ഭൂമി അധികമുണ്ടെന്നതില്‍ നിന്നാണ് ഇപ്പോള്‍ ആറിലേയ്ക്ക് […]

Kerala News

പി.വി.അൻവർ എംഎൽഎയ്ക്കെതിരെ ​ഗുരുതര കണ്ടെത്തലുകളുമായി ലാൻഡ് ബോർഡ്

  • 7th September 2023
  • 0 Comments

പി.വി അൻവർ എംഎൽഎക്കെതിരെ ഗുരുതര കണ്ടെത്തലുമായി താമരശ്ശേരി താലൂക്ക് ലാൻഡ് ബോർഡ്. ഭൂപരിധി നിയമം മറികടക്കാനായി പി വി അൻവർ ക്രമക്കേട് കാട്ടിയെന്നണ് ലാൻഡ്ബോർഡ് ഓതറൈസഡ് ഓഫീസറുടെ റിപ്പോർട്ട്. പിവിആർ എൻറർടെയിൻമെൻറ് എന്ന പേരിൽ അൻവർ ഭാര്യയുമായി ചേർന്ന് പാർട്ണർഷിപ്പ് സ്ഥാപനം തുടങ്ങിയത് ഭൂപരിധി ചട്ടം മറികടക്കാൻ വേണ്ടിയാണെന്നാണും റിപ്പോർട്ടിലുണ്ട്. പിവി അൻവർ എംൽഎ അധിക ഭൂമി കൈവശം വെക്കുന്നു എന്ന് കാണിച്ച് കെ.വി ഷാജി നൽകിയ പരാതിയിലാണ് ലാൻഡ് ബോർഡിന്റെ കണ്ടെത്തൽ. ഓതറൈസ്ഡ് ഓഫീസർ സമർപ്പിച്ച […]

Kerala News

പിവി അൻവറിന്റെ കക്കാടംപൊയിലിലെ പാർക്ക് തുറക്കാന്‍ ഭാഗികാനുമതി

  • 23rd August 2023
  • 0 Comments

കക്കാടംപൊയിലിലെ പി.വി.ആര്‍. നാച്ചുറോ പാര്‍ക്ക് ഭാഗികമായി തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി.സംസ്ഥാന ദുരന്ത നിവാരണ വകുപ്പാണ് ഉത്തരവിട്ടത്. ചിൽഡ്രൻസ് പാർക്ക് മാത്രം തുറക്കാനാണ് അനുമതി കൊടുത്തിരിക്കുന്നത്. ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് 2018ലായിരുന്നു പാര്‍ക്ക് അടച്ചു പൂട്ടിയത്. പാര്‍ക്കിന്‍റെ നിര്‍മാണത്തില്‍ പിഴവുളളതായി സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റി കണ്ടെത്തിയിരുന്നു. ഇതിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട രൂപരേഖകളും മറ്റ് തെളിവുകളും ലഭ്യമല്ലെന്നും കമ്മിറ്റി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് നിലനില്‍ക്കെയാണ് ദുരന്ത നിവാരണ അതോറിറ്റി പാര്‍ക്ക് ഭാഗകമായി തുറക്കാന്‍ ശുപാര്‍ശ ചെയ്തത്.പി.വി.ആര്‍. നാച്ചുറോ പാര്‍ക്ക് തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ […]

പി.വി. അന്‍വര്‍ ആഫ്രിക്കയില്‍ നിന്ന് തിരിച്ചെത്തി

  • 11th March 2021
  • 0 Comments

നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വര്‍ ആഫ്രിക്കയില്‍ നിന്ന് തിരിച്ചെത്തി. മൂന്നുമാസത്തെ ഇടവേളയ്ക്ക് ശേഷമാണ് പി.വി. അന്‍വര്‍ തിരിച്ചെത്തിയത്.കരിപ്പൂർ വിമാനത്താവളത്തില്‍ വന്‍ സ്വീകരണമാണ് ഒരുക്കിയത്.ബാന്‍ഡ് മേളവും ചെണ്ട മേളവും അടക്കം പ്രവര്‍ത്തകര്‍ ഒരുക്കിയിരുന്നു. നിലമ്പൂരില്‍ ഒരിക്കല്‍ കൂടി ഇടതുമുന്നണി വിജയിക്കുമെന്നും വിവാദങ്ങള്‍ക്ക് ജനം മറുപടി പറയുമെന്നും പി.വി. അന്‍വര്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചിട്ടും നാട്ടിലില്ലാത്ത പി.വി. അന്‍വര്‍ എംഎല്‍എയുടെ അസാന്നിധ്യം പ്രചാരണ ആയുധമാക്കാനൊരുങ്ങുകയായിരുന്നു പാര്‍ട്ടികള്‍. പി.വി. അന്‍വര്‍ എംഎല്‍എയുടെ അസാന്നിധ്യം മലപ്പുറം ജില്ലയിലെ രാഷ്ട്രീയ വേദികളില്‍ സ്ഥിരം […]

error: Protected Content !!