ഇതൊക്കെ കേട്ട് ഞാൻ ചിരിക്കണോ അതോ നിങ്ങളെ ഓർത്ത് കരയണോ; അൻവറിന് മറുപടിയുമായി വി ഡി സതീശൻ
സിൽവർ ലൈൻ റെയിൽ പദ്ധതി അട്ടിമറിക്കാൻ ഇതര സംസ്ഥാനങ്ങളിലെ ഐടി കമ്പനികളിൽ നിന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ 150 കോടിരൂപ കൈക്കൂലി നൽകിയെന്ന് പി.വി.അൻവറിന്റെ ആരോപണത്തിൽ മറുപടിയുമായി പ്രതിപക്ഷ നേതാവ്. ഞാൻ കരയണോ അതോ നിങ്ങളെ ഓർത്ത് ചിരിക്കണോ എന്നാണ് സതീശൻ അൻവറിനോട് ചോദിച്ചത്. ഈ ആരോപണം ഉന്നയിക്കാൻ അനുവദിച്ച മുഖ്യമന്ത്രിയോട് സഹതാപം തോന്നുന്നെന്നും അദ്ദേഹം പറഞ്ഞു. സതീശന്റെ വാക്കുകൾ ‘‘ഇവിടെ ഒരു അഴിമതി ആരോപണം ഉന്നയിച്ചു എഴുതിത്തന്നിട്ട്. കെ–റെയിൽ വന്നിരുന്നെങ്കിൽ കേരളത്തിലെ ഐടി […]

