പുഴു ഒടിടി റിലീസിനെന്ന് റിപ്പോർട്ട്
മമ്മൂട്ടിയും പാർവതി തിരുവോത്തും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രം പുഴു തിയേറ്ററിലിറങ്ങില്ലെന്ന് റിപ്പോർട്ട്. ഒടിടി പ്ലേറ്ഫോമായ സോണി ലിവിലാണ് പുഴു റിലീസ് ചെയ്യുകയെന്നാണ് ലെറ്റ്‌സ് ഒടിടി ഗ്ലോബൽ എന്ന ട്വിറ്റർ പേജ് അറിയിച്ചത്. നവാഗതയായ റതീന സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പുഴു’. ടീസർ നൽകുന്ന സൂചനയനുസരിച്ച് നെഗറ്റീവ് ഷെയ്ഡുള്ള ഒരു കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. .. ദുൽഖർ സൽമാന്റെ വേ ഫെറർ സഹനിർമ്മാതാവാകുന്ന ആദ്യ മമ്മൂട്ടി ചിത്രം കൂടിയാണ് പുഴു. ദുൽഖർ സൽമാൻ തന്നെയാണ് വിതരണവും. സിൽ […]
