National News

ഇന്ത്യൻ വിദ്യാർഥികളെ തടവിലാക്കുന്നത് യുക്രൈൻ സൈന്യം; സുരക്ഷിതമായി ഒഴിപ്പിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും; റഷ്യ

  • 3rd March 2022
  • 0 Comments

ഇന്ത്യ മുന്നോട്ട് വച്ച നിർദേശം പോലെ യുക്രൈനിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ സുരക്ഷിതമായി ഒഴിപ്പിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ റഷ്യൻ സേന തയാറാണെന്ന് ഇന്ത്യയിലെ റഷ്യൻ എംബസി അറിയിച്ചു. നേരത്തെ, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും തമ്മിൽ ചർച്ച നടത്തിയിരുന്നു. റഷ്യൻ പ്രദേശത്ത് നിന്ന് സ്വന്തം സൈനിക, ഗതാഗത വിമാനങ്ങളോ ഇന്ത്യൻ വിമാനങ്ങളോ ഉപയോഗിച്ച് അവരെ നാട്ടിലേക്ക് അയക്കുമെന്നും അറിയിച്ചു. ഇന്ത്യൻ വിദ്യാർഥികളെ തടവിലാക്കി വയ്ക്കുന്നത് യുക്രൈൻ സൈന്യമെന്നും ഇന്ത്യക്കാരെ […]

International News

യുദ്ധം അവസാനിക്കുമോ?; യുക്രൈൻ- റഷ്യ രണ്ടാംഘട്ട ചര്‍ച്ച ഇന്ന്

  • 3rd March 2022
  • 0 Comments

യുക്രൈന്‍ – റഷ്യ രണ്ടാംഘട്ട ചര്‍ച്ച ഇന്ന് നടക്കും. യുക്രൈനില്‍ റഷ്യന്‍ സൈനിക ആക്രമണം ഒരാഴ്ച പിന്നിടുമ്പോളാണ് പോളണ്ട് – ബെലാറൂസ് അതിര്‍ത്തിയിൽ രണ്ടാം ഘട്ട ചർച്ച നടക്കുന്നത്. തിങ്കളാഴ്ച നടന്ന ആദ്യ റൗണ്ട് ചര്‍ച്ചകളില്‍ പങ്കെടുത്ത അതേ പ്രതിനിധികള്‍ ഉള്‍പ്പെടുന്നവരായിരിക്കും ഇന്നത്തെ ചര്‍ച്ചയിലും പങ്കെടുക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ടാം ഘട്ട ചര്‍ച്ചയില്‍ വെടിനിര്‍ത്തലും ചര്‍ച്ചയാവുമെന്ന് റഷ്യ അറിയിച്ച സാഹചര്യത്തില്‍ യുദ്ധത്തിന് അവസാനം കുറിക്കുമെന്ന പ്രതീക്ഷയിലാണ് ലോകം. നേരത്തെ നടന്ന ആദ്യഘട്ട ചര്‍ച്ച അഞ്ച് മണിക്കൂര്‍ നീണ്ടുനിന്നെങ്കിലും തീരുമാനമാകാതെ […]

International News

ഹിറ്റ്ലറിൻറെ മീശയുമായി പുടിൻ; ടൈം മാഗസിൻ കവർ ചിത്രം വ്യാജം

  • 1st March 2022
  • 0 Comments

. ഹിറ്റ്ലറിന്റെ മീശയും പുതിന്റെ മുഖവും ചേർത്ത് വെച്ച് ടൈം മാഗസിൻ കവർ ചിത്രമെന്ന പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചിത്രം വ്യാജം . ‘ചരിത്രം ആവർത്തിക്കുന്നു’ എന്ന അടിക്കുറിപ്പോടെറഷ്യയുടെ യുക്രൈൻ അധിനിവേശത്തിന് പിന്നാലെയാണ് വ്യാജൻ പ്രചരിക്കുന്നത്. രണ്ട് ചിത്രങ്ങളാണ് ടൈം മാഗസിന്റേതെന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. പുതിന്റെ മുഖചിത്രത്തിൽ ഹിറ്റ്ലറിന്റെ മീശയുടെ ഭാഗം മുറിച്ച് ഒട്ടിച്ച ഒരു ചിത്രവും, പുതിന്റെ കണ്ണുകളുടെ ഭാഗത്ത് നാസി ചിഹ്നവും ഹിറ്റ്ലറിന്റെ കണ്ണുകളുമായിട്ടുള്ള മറ്റൊരു ചിത്രവുമാണ് വ്യാപകമായി പ്രചരിക്കുന്നത്. […]

International News

പ്രധാന അജണ്ട അടിയന്തര വെടി നിർത്തൽ; റഷ്യ; യുക്രൈൻ ചർച്ച പുരോഗമിക്കുന്നു

  • 28th February 2022
  • 0 Comments

റഷ്യയും യുക്രൈനും തമ്മിലുള്ള നിർണായക ചർച്ച ബലാറസിൽ പുരോഗമിക്കുന്നു. അടിയന്തര റഷ്യൻ സേന പൂർണമായും പിൻവാങ്ങുക, അടിയന്തര വെടിനിർത്തൽ പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങളാണ് സെലൻസ്കി മുന്നോട്ടുവച്ചത്. എന്നാൽ, നാറ്റോയിൽ യുക്രൈൻ അംഗമാവരുതെന്നതാണ് റഷ്യയുടെ ആവശ്യം. യുക്രൈൻ പ്രസിഡന്റ് വ്ളാദിമിർ സെലൻസ്കി നേരത്തെ പറഞ്ഞിരുന്നത് ബെലാറസിൽ വച്ച് ചർച്ചയ്ക്ക് തയാറല്ലെന്നായിരുന്നു വായ്‌സോ, ഇസ്‌താംബുൾ,എന്നിവിടങ്ങളിൽ എവിടെയും ചർച്ചയ്ക്ക് തയാറാണ് എന്നാൽ ബലാറസിൽ വച്ചുള്ള ചർച്ചയ്ക്ക് തയാറല്ലെന്നുമാണ് യുക്രൈൻ അറിയിച്ചിരുന്നത്. ആക്രമണം നിർത്തുകയാണ് റഷ്യ ആദ്യം ചെയ്യേണ്ടതെന്നും ബെലാറസിൽ നിന്ന് ആക്രമണം […]

International News

ബൈഡനെ വെറും ചെണ്ട പോലെ പുടിന്‍ കൊട്ടുന്നു; ജോ ബൈഡനെ കടന്നാക്രമിച്ച് ഡൊണാല്‍ഡ് ട്രംപ്

  • 27th February 2022
  • 0 Comments

റഷ്യ യുക്രൈൻ യുദ്ധത്തിൽ തന്‍റെ മുന്‍ നിലപാട് തിരുത്തിയ ഡൊണാല്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡനെ കടന്നാക്രമിച്ചു . വ്ലാഡമിര്‍ പുടിനും റഷ്യയ്ക്കെതിരെയും നിലപാട് എടുക്കാന്‍ ബൈഡന്‍ ഭരണകൂടത്തിന് കഴിയുന്നില്ലെന്ന് കുറ്റപ്പെടുത്തി. താനായിരുന്നു പ്രസിഡന്റ് എങ്കില്‍ ഇത്തരമൊരു ആക്രമണം നടക്കില്ലായിരുന്നുവെന്നും ട്രംപ് പറഞ്ഞു.ഫ്‌ളോറിഡയില്‍ നടക്കുന്ന കണ്‍സര്‍വേറ്റീവ് പൊളിറ്റിക്കല്‍ ആക്ഷന്‍ കോണ്‍ഫറന്‍സ് 2022 വില്‍ സംസാരിക്കുകയായിരുന്നു മുന്‍ യുഎസ് പ്രസിഡന്റ്. ബൈഡനെ വെറും ചെണ്ട പോലെ പുടിന്‍ കൊട്ടുന്നുവെന്നും ഇത് കാണാന്‍ ഒട്ടും സുഖകരമായ കാഴ്ചയല്ലെന്നും ട്രംപ് […]

National News

യുദ്ധകാരണവും സാഹചര്യവും നരേന്ദ്ര മോദിയെ ധരിപ്പിച്ച് റഷ്യ; ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കും

  • 25th February 2022
  • 0 Comments

യുദ്ധം അവസാനിപ്പാക്കാൻ ഇന്ത്യ ഇടപെടണമെന്ന് യുക്രൈൻ അഭ്യർഥിച്ചതിന് പിന്നാലെ മോദി പുടിനുമായി സംസാരിച്ചിരുന്നു. ഇതിന് പിന്നാലെ റഷ്യ യുദ്ധകാരണവും സാഹചര്യവും മോദിയെ ധരിപ്പിച്ചു.കൂടാതെ യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ നിർദ്ദേശം നൽകുമെന്നും വ്ളാഡിമിർ പുടിൻ അറിയിച്ചു. യുക്രൈനിലെ സംഘർഷം ഉടൻ അവസാനിപ്പിക്കണമെന്നും റഷ്യ–നാറ്റോ ഭിന്നത ചർച്ചകളിലൂടെ പരിഹരിക്കണമെന്നും അടിയന്തരമായി വെടിവയ്‌പ് നിർത്തണമെന്നും മോദി അഭ്യർഥിച്ചു. ഇന്ത്യൻ പൗരന്മാരുടെ, പ്രത്യേകിച്ച് വിദ്യാർത്ഥികളുടെ സുരക്ഷയെക്കുറിച്ചുള്ള ഇന്ത്യയുടെ ആശങ്കകളും പ്രധാനമന്ത്രി പുടിനെ അറിയിച്ചു. 25 മിനിറ്റ് നീണ്ട ഫോൺ സംഭാഷണത്തില്‍ […]

International News

വ്‌ലാഡിമര്‍ പുടിനുമായി ഉപാധികളോടെ കൂടിക്കാഴ്ച നടത്താനുള്ള സന്നദ്ധത അറിയിച്ച് ജോ ബൈഡന്‍

  • 21st February 2022
  • 0 Comments

റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിനുമായി യുക്രൈന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽഉപാധികളോടെ കൂടിക്കാഴ്ച നടത്താനുള്ള സന്നദ്ധത അറിയിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണിന്റെ ആഭിമുഖ്യത്തിൽ യുദ്ധം ഒഴിവാക്കാനായി നയതന്ത്ര പരിഹാരം തേടുന്നതിന്റെ ഭാഗമായാണ് പുടിന്‍-ബൈഡന്‍ കൂടിക്കാഴ്ചയ്ക്ക് കളമൊരുങ്ങുന്നത്. റഷ്യ യുക്രൈന്‍ അധിനിവേശവുമായി മുന്നോട്ടുപോകുകയാണെങ്കില്‍ കൂടിക്കാഴ്ചയ്ക്ക് എത്തില്ലെന്ന ഉപാധി കൂടി അമേരിക്കന്‍ പ്രസിഡന്റ് മുന്നോട്ടുവെച്ചിട്ടുണ്ട്. യുക്രൈനില്‍ നിന്ന് സേനയെ പിന്‍വലിക്കുന്ന നടപടി തുടരുന്നുവെന്ന് റഷ്യ പറയുമ്പോഴും റഷ്യയുടെ മിസൈല്‍ പരീക്ഷണം ആശങ്ക വര്‍ധിപ്പിക്കുന്ന പശ്ചാത്തലത്തിലാണ് നയതന്ത്ര […]

error: Protected Content !!