global International Trending

അഞ്ചാം തവണയും റഷ്യന്‍ പ്രസിഡന്റായി പുടിന്‍

  • 18th March 2024
  • 0 Comments

റഷ്യന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വ്‌ളാദിമിര്‍ പുടിന് അഞ്ചാമതും ജയം. 87 ശതമാനത്തിലധികം വോട്ടുകള്‍ സ്വന്തമാക്കിയാണ് പുടിന്‍ വീണ്ടും അധികാരത്തിലേറിയിരിക്കുന്നത്. വരുന്ന ആറ് വര്‍ഷത്തെ ഭരണം പുടിന്‍ ഉറപ്പിക്കുന്നതോടെ അധികാരക്കസേരയില്‍ ഏറ്റവും കൂടുതല്‍ നാള്‍ ഇരുന്ന ഭരണാധികാരിയെന്ന ജോസഫ് സ്റ്റാലിന്റെ റെക്കോര്‍ഡ് പുടിന്‍ മറികടക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. പാശ്ചാത്യ ലോകത്തെ തള്ളി ഉക്രൈനെ ആക്രമിക്കുക എന്ന തന്റെ തീരുമാനം ശരിവെക്കുന്നതാണ് ഫലമെന്ന് തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ പുടിന്‍ പറഞ്ഞു. 2018ലെ 67.5 ശതമാനം പോളിങ് നിരക്കിനെ അപേക്ഷിച്ച് […]

National

നരേന്ദ്ര മോദിയെ ദേശസ്‌നേഹി എന്ന് വിശേഷിപ്പിച്ച് റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ

  • 28th October 2022
  • 0 Comments

മോസ്കോ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ദേശസ്‌നേഹി എന്ന് വിശേഷിപ്പിച്ച് റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ. മോദിയുടെ ‘മെയ്ക്ക് ഇൻ ഇന്ത്യ’ എന്ന ആശയം വളരെ ശ്രദ്ധേയമാണെന്നും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഇന്ത്യ വളരെയധികം പുരോഗമിച്ചുവെന്നും പുടിൻ പറഞ്ഞു. മോസ്‌കോയിലെ വാൽഡെെ ഡിസ്‌കഷൻ ക്ലബ്ബിന്റെ 19-ാം വാർഷിക യോഗത്തിൽ സംസാരിക്കവെയാണ് മോദിയെ പുകഴ്ത്തി പുടിൻ പ്രസംഗിച്ചത്. ‘പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ സമീപ വർഷങ്ങളിൽ ഇന്ത്യയിൽ ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്. അദ്ദേഹം യഥാർത്ഥ ദേശസ്നേഹിയാണ്. ഇന്ത്യ വികസനത്തിന്റെ കാര്യത്തിൽ വളരെയധികം പുരോഗമിച്ചു. […]

International

‘റഷ്യൻ പാരമ്പര്യമനുസരിച്ച് മുൻകൂറായി ജന്മദിനാശംസ നേരാറില്ല’; മോദിക്ക് നേരിട്ട് ആശംസകൾ നേരാത്തതിനെ പറ്റി പുടിൻ

  • 17th September 2022
  • 0 Comments

ദില്ലി: ജന്മ​ദിനത്തിന് ഒരു ദിവസം മുമ്പ് നേരിൽക്കണ്ടിട്ടും നരേന്ദ്രമോദിക്ക് റഷ്യൻ പ്രസിഡന്റ് വ്ലാദിമർ പുടിൻ ആശംസ നേർന്നില്ല. അതിനുള്ള കാരണം വ്യക്തമാക്കിയിരിക്കുകയാണ് പുടിൻ. ഉസ്ബെക്കിസ്ഥാനിൽ ഷാങ്ഹായി ഉച്ചകോ‌ടിയിലാണ് ഇരുനേതാക്കളും നേരിൽക്കണ്ടത്. പ്രിയപ്പെട്ട സുഹൃത്തിന് നേരിട്ട് ജന്മദിനാശംസ നേരാഞ്ഞത് റഷ്യൻ ആചാരം അനുവദിക്കാത്തതുകൊണ്ടാണെന്നാണ് പുടിൻ പറയുന്നത്. “ഇന്ത്യക്ക് എല്ലാവിധ ആശംസകളും നേരുന്നു. എനിക്കറിയാം നാളെ (ശനിയാഴ്ച) പ്രിയപ്പെട്ട സുഹൃത്തേ താങ്കൾ ജന്മ​ദിനം ആഘോഷിക്കാൻ പോകുകയാണെന്ന്. റഷ്യൻ പാരമ്പര്യമനുസരിച്ച് മുൻകൂറായി ജന്മദിനാശംസ നേരാറില്ല. അതുകൊണ്ട് തന്നെ ഇന്ന് (വെള്ളിയാഴ്ച) താങ്കളെ […]

International News

വെടി നിർത്തൽ കരാർ മുന്നോട്ട് വെച്ച് റഷ്യ; പരമാധികാരം പൂർണമായിപുനഃസ്ഥാപിച്ചുകൊണ്ട് യുദ്ധം അവസാനിപ്പിക്കണമെന്ന് യുക്രൈൻ

റഷ്യ മുന്നോട്ട് വെച്ച വെടിനിർത്തൽ കരാറിന് സമ്മതമല്ലെന്ന് യുക്രൈൻ . കിഴക്കൻ ഡോൺബാസ് മേഖലയിൽ ആക്രമണം ശക്തമാക്കിയ സാഹചര്യത്തിൽ ഈ പ്രദേശം റഷ്യക്ക് കൈമാറി വെടി നിർത്തൽ കരാറിന് സമ്മതമല്ലെന്ന് യുക്രൈൻ അറിയിച്ചത്. യുക്രൈൻ ആവശ്യപ്പെടുന്നത് പരമാധികാരം പൂർണമായി പുനഃസ്ഥാപിച്ച് കൊണ്ട് യുദ്ധം അവസാനിപ്പിക്കണമെന്നാണ്. യുക്രെയ്നിന്റെ പ്രാദേശിക സമഗ്രതയും പരമാധികാരവും പൂർണമായി പുനഃസ്ഥാപിച്ചുകൊണ്ട് യുദ്ധം അവസാനിപ്പിക്കണം’ യുക്രെയ്നിന്റെ പ്രസിഡൻഷ്യൽ ചീഫ് ഓഫ് സ്റ്റാഫ് ആൻഡ്രി യെർമാക് പറഞ്ഞു. സമാധാന ചർച്ചകൾ പുനരാരംഭിക്കാൻ തയ്യാറാണെന്നും ചർച്ച തുടങ്ങാനുള്ള മുൻകൈ […]

International News

മരിയുപോള്‍ നഗരം കീഴടക്കിയതായി റഷ്യന്‍ സൈന്യം;ഒരു ഈച്ച പോലും രക്ഷപെടരുതെന്നും പുട്ടിൻ

  • 21st April 2022
  • 0 Comments

യുക്രൈൻ തുറമുഖ നഗരമായ മരിയുപോള്‍ നഗരം കീഴടക്കിയതായി റഷ്യന്‍ സൈന്യം. നഗരത്തിലെ യുക്രൈൻ ശക്തികേന്ദ്രമായ ‘അസോവ്സ്റ്റൽ സ്റ്റീൽ പ്ലാന്റ്’ ആക്രമിക്കരുതെന്ന് പുടിൻ തന്റെ സൈനികരോട് ആവശ്യപ്പെട്ടു.എന്നാൽ നഗരത്തിൽ നിന്ന് ആരെയും രക്ഷപ്പെടാൻ അനുവദിക്കരുതെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. മരിയുപോളിനെ സ്വതന്ത്രമാക്കിയതു റഷ്യൻ സൈന്യത്തിന്റെ വിജയമാണെന്ന് പുട്ടിൻ പ്രഖ്യാപിച്ചു. റഷ്യൻ സൈനികര്‍ പ്ലാന്റിലേക്കു കടക്കേണ്ടതില്ലെന്നു പുട്ടിൻ പറഞ്ഞു. ഈ വ്യവസായ മേഖല അടച്ചുപൂട്ടണം. അവിടെനിന്ന് ഒരു ഈച്ച പോലും രക്ഷപെടരുതെന്നും പുട്ടിൻ ആവശ്യപ്പെട്ടു. നഗരം പിടിച്ചതായി റഷ്യൻ വിദേശകാര്യ മന്ത്രി […]

International News

അധികം കളിച്ചാൽ കളി പഠിപ്പിക്കും; പശ്ചിമേഷ്യയിൽ നിന്നുള്ള കമ്പനികളോട് പുടിൻ ഭരണകൂടം

  • 14th March 2022
  • 0 Comments

യുക്രൈനെതിരെ റഷ്യ യുദ്ധം തുടങ്ങിയതിന് ശേഷം റഷ്യക്കെതിരെ കടുത്ത നിലപാടാണ് പാശ്ചാത്യ രാജ്യങ്ങളിൽ നിന്നുള്ള കമ്പനികൾ സ്വീകരിച്ചത്. പല കമ്പനികളും റഷ്യയിലെ പ്രവർത്തനം അവസാനിപ്പിച്ചു. ഇങ്ങനെയൊക്കെ സംഭവിക്കുമ്പോളും മിണ്ടാതിരിക്കുകയായിരുന്നില്ല റഷ്യൻ ഭരണകൂടം.പശ്ചിമേഷ്യൻ കമ്പനികളോട് പുടിൻ ഭരണകൂടം തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്. കമ്പനികളുടെ ആസ്തികൾ കണ്ടുകെട്ടുമെന്നും ഉന്നതരെ പിടിച്ച് ജയിലിൽ ഇടുമെന്നുമാണ് റഷ്യൻ ഭരണകൂടത്തിന്റെ ഭീഷണിയെന്ന് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു. ഫോൺ വഴിയും കത്തുകളിലൂടെയും നേരിട്ടും റഷ്യൻ അധികൃതർ നിരവധി അന്താരാഷ്ട്ര കമ്പനികളെ ബന്ധപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു. […]

International News

റഷ്യന്‍ സൈന്യത്തിനും പുടിനുമെതിരെ ആക്രമണം ആഹ്വാനം ചെയ്യാനും പ്രസംഗങ്ങള്‍ നടത്താനുമുള്ള അനുമതി നൽകി ഫേസ്ബുക്ക്

  • 11th March 2022
  • 0 Comments

യുക്രൈനില്‍ റഷ്യ സൈനിക നീക്കം നടത്തുന്ന സാഹചര്യത്തിൽ പുടിനും റഷ്യയ്ക്കുമെതിരെയുള്ള വിദ്വേഷ പ്രസംഗത്തിനും അക്രമണാഹ്വാനത്തിനും അനുവാദം നല്‍കി ഫെയ്സ്ബുക്ക്. ചില രാജ്യങ്ങളിലെ ഉപഭോക്താക്കള്‍ക്കാണ് അനുമതി നല്‍കിയിരിക്കുന്നത് എന്ന് ബിബിസി റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവിലുള്ള ഫെയ്സ്ബുക്കിന്റെ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി റഷ്യൻ അധിനിവേശകര്‍ക്കെതിരെ വധഭീഷണി വരെ ഉയര്‍ത്താനുള്ള അനുവാദമാണ് താല്‍കാലികമായെങ്കിലും ഫെയ്സ്ബുക്ക് പൊതുജനങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. അതേസമയം റഷ്യയിലെ പൊതുജനങ്ങള്‍ക്കെതിരെയുള്ള വിദ്വേഷ പ്രസംഗങ്ങളും ആക്രമണ ആഹ്വാനവും അനുവദിക്കില്ലെന്ന് കമ്പനി വ്യക്തമാക്കി. ഫെയ്‌സ്ബുക്കിന്റെ നയത്തിലുണ്ടായ ഈ മാറ്റം സംബന്ധിച്ച ചില ഈമെയില്‍ സന്ദേശങ്ങള്‍ […]

International News

റഷ്യൻ സന്ദർശനം നടത്തി ഇസ്രായേൽ പ്രധാനമന്ത്രി നഫ്റ്റാലി ബെന്നെറ്റ്; പുടിനുമായി ചർച്ച നടത്തി

  • 6th March 2022
  • 0 Comments

യുക്രൈൻ റഷ്യ യുദ്ധം തുടരുന്നതിനിടെ യുദ്ധം അവസാനിപ്പിക്കാൻ ഇസ്രായേൽ ഇടപെടുന്നു എന്ന ശക്തമായ സൂചനകൾ നൽകി അപ്രതീക്ഷിത റഷ്യൻ സന്ദർശനം നടത്തി ഇസ്രായേൽ പ്രധാനമന്ത്രി നഫ്റ്റാലി ബെന്നെറ്റ്. ക്രെംലിനിൽ വച്ച് ബെന്നറ്റ് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തി. ഇസ്രായേലിന്റെ നീക്കം ഫലം കണ്ടേക്കുമെന്നാണ് അന്താരാഷ്ട്ര നിരീക്ഷകരുടെ വിലയിരുത്തൽ. യുക്രൈനിലെ ജൂത സമൂഹങ്ങളുടെ സുരക്ഷയെ കുറിച്ചും ബെന്നറ്റ് പുടിനുമായി സംസാരിച്ചതായും, ഇറാനുമായുള്ള ആണവ ചർച്ചകളുടെ അവസ്ഥയും കൂടിക്കാഴ്ചയിൽ വിഷയമായെന്നും ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റഷ്യക്കും […]

International News

യുക്രൈൻ യുദ്ധം; മധ്യസ്ഥതക്ക് സന്നദ്ധത അറിയിച്ച് സൗദി അറേബ്യ

  • 4th March 2022
  • 0 Comments

ഇന്നലെ രാത്രിയില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനും യുക്രൈയിന്‍ പ്രസിഡന്റ് വോളോദിമിര്‍ സെലെന്‍സ്‌കിയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ സംഘര്‍ഷത്തില്‍ ഇരു കക്ഷികള്‍ക്കുടയില്‍ ഇടപെട്ട് പ്രശ്‌നപരിഹാരത്തിന് ശ്രമിക്കാമെന്ന് വാക്ക് നല്‍കിയത്. പ്രതിസന്ധി അവസാനിപ്പിക്കുന്നതിനും സുരക്ഷയും സ്ഥിരതയും കൈവരിക്കുന്നതിനുമുള്ള രാഷ്ട്രീയ പരിഹാരത്തിലേക്ക് നയിക്കുന്ന ശ്രമങ്ങളെ സൗദി അറേബ്യ പിന്തുണയ്ക്കുമെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞതായി സൗദി അറേബ്യയുടെ ഔദ്യോഗിക വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സൗദി അറേബ്യയിലുള്ള […]

News ukrain russia war

പുടിൻ പുറത്ത്;പാരീസിലെ മ്യൂസിയത്തിൽ നിന്നും പുടിന്റെ മെഴുക് പ്രതിമ നീക്കി

  • 3rd March 2022
  • 0 Comments

യുക്രൈനിൽ റഷ്യ അധിനിവേശം തുടരുന്നതിന് പിന്നാലെ പുടിന്റെ മെഴുക് പ്രതിമ നീക്കം ചെയ്ത് പാരീസിലെ ഗ്രെവിൻ മ്യൂസിയം.”ഗ്രെവിൻ മ്യൂസിയത്തിൽ ഹിറ്റ്ലറെപ്പോലുള്ള ഏകാധിപതികളുടെ പ്രതിമകൾ ഒരിക്കലും സ്ഥാനം പിടിച്ചിരുന്നില്ല. ഇന്ന് പുടിനെയും അവിടെ നിലനിർത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല” മ്യൂസിയം ഡയറക്ടർ യെവിസ്‌ ദോഹമ്യയോ പറഞ്ഞു. 2000 -ത്തിൽ നിർമ്മിച്ച പ്രതിമ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വെയർഹൗസിലേക്ക് മാറ്റിയിരിക്കയാണ്. മ്യൂസിയത്തിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് നിലവിൽ നടക്കുന്ന ചരിത്രപരമായ സംഭവങ്ങളെ തുടർന്ന് ഒരു പ്രതിമ പിൻവലിക്കുന്നത്. കൂടാതെ, യുക്രൈനിലെ അധിനിവേശത്തോടുള്ള ഒരു […]

error: Protected Content !!