Kerala kerala politics

‘പുതുപ്പള്ളിയിൽ ബിജെപി ജയിക്കേണ്ടത് ജനങ്ങളുടെ ആവശ്യം’; അനിൽ കെ ആന്റണി

  • 16th August 2023
  • 0 Comments

പുതുപ്പള്ളിയിൽ എൻഡിഎ ജയിക്കേണ്ടത് ജനങ്ങളുടെ ആവശ്യമെന്ന് ബിജെപി ദേശീയ സെക്രട്ടറി അനിൽ കെ ആന്റണി. രാഷ്ട്രീയത്തിൽ വ്യക്തി ബന്ധങ്ങൾക്ക് പ്രസക്തിയില്ല. നരേന്ദ്രമോദി പ്രധാനമന്ത്രിയായതിന് ശേഷമുള്ള മാറ്റം കേരളത്തിൽ പ്രതിഭലിക്കുന്നില്ല. പുതുപ്പള്ളിയിൽ ബിജെപി സ്ഥാനാർത്ഥി ലിജിൻ ലാലിൻറെ പ്രചാരണത്തിന് എത്തിയതായിരുന്നു അനിൽ കെ ആന്റണി. ഇന്ത്യ വളരെ വേഗത്തിൽ മുന്നോട്ട് പോകുന്നു. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ നരേന്ദ്രമോദിയുടെ വികസന കാഴ്‌ചപ്പാടുകൾ ചർച്ചയാകുമെന്നും അദ്ദേഹം വ്യക്തമാക്കി.ബിജെപി ആരുടെയും വികാരം വ്രണപ്പെടുത്താറില്ല. ആരെയും പ്രീണിപ്പിക്കാൻ മറ്റുള്ളവരുടെ വികാരം വ്രണപ്പെടുത്തുന്ന രാഷ്ട്രീയം ബിജെപിക്കില്ല. അങ്ങനെയുള്ള […]

Kerala News

പുതുപ്പള്ളിയിലെ ഉപതെരഞ്ഞെടുപ്പ് തൃക്കാക്കരക്കും മേലെ; ഷാഫി പറമ്പിൽ

  • 9th August 2023
  • 0 Comments

പുതുപ്പള്ളിയിലെ ഉപതെരഞ്ഞെടുപ്പ് തൃക്കാക്കരക്കും മേലെയാണെന്നും കേരളത്തിനായി, ഉമ്മൻ ചാണ്ടിക്കായി, ചാണ്ടി ഉമ്മൻ വൻ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും യൂത്ത് കോൺഗ്രസ് നേതാവ് ഷാഫി പറമ്പിൽ ഫേസ്ബുക്കിൽ കുറിച്ചു . എന്നാൽ പുതുപ്പള്ളിയിലേത് രാഷ്ട്രീയ പോരാട്ടമെന്ന് യുഡിഎഫ് സ്ഥാനാർത്ഥിയും ഉമ്മൻചാണ്ടിയുടെ മകനുമായ ചാണ്ടി ഉമ്മൻ പ്രതികരിച്ചു. ഉമ്മൻചാണ്ടിക്കെതിരായ സി പി ഐ എം വിമർശനങ്ങൾക്ക് മറുപടി പറയാനില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. ഉമ്മൻചാണ്ടിയാവാൻ തനിക്ക് കഴിയില്ല. ഉമ്മൻചാണ്ടിയുടെ പിൻഗാമിയാവുക വെല്ലുവിളിയാണ്. അതൊരു സമ്മർദ്ദമാണ്. സൂര്യനായിരുന്നു ഉമ്മൻചാണ്ടി. സൂര്യന്റെ പ്രഭയിൽ നിൽക്കുന്ന […]

Kerala kerala politics

പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ യു ഡി എഫ് സ്ഥാനാർത്ഥി

  • 8th August 2023
  • 0 Comments

കോട്ടയം∙ പുതുപ്പള്ളി നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ മുൻ മുഖ്യമന്ത്രി അന്തരിച്ച ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ യുഡിഎഫിന്റെ സ്ഥാനാർഥി. ഡൽഹിയിൽ കെപിസിസി അധ്യക്ഷൻ കെ.സുധാകരനാണ് ചാണ്ടി ഉമ്മന്റെ പേര് പ്രഖ്യാപിച്ചത്. ഉമ്മൻ ചാണ്ടിയുടെ വിയോഗത്തെ തുടർന്നാണ് പുതുപ്പള്ളിയിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. സെപ്റ്റംബർ അഞ്ചിനാണ് വോട്ടെടുപ്പ്. വോട്ടെണ്ണൽ സെപ്റ്റംബർ എട്ടിന് നടക്കും. യൂത്ത് കോണ്‍ഗ്രസ് ദേശീയ ഔട്ട്റീച്ച് സെൽ ചെയർമാനാണ് ചാണ്ടി ഉമ്മൻ. കെപിസിസി അംഗമാണ്. ഡൽഹി സെൻറ് സ്റ്റീഫൻസ് കോളജിൽ നിന്നും ചരിത്രത്തിൽ ബിരുദം നേടിയ ചാണ്ടി […]

Kerala News

രാഷ്ട്രീയ കേരളം പുതുപ്പള്ളിയിലേക്ക്; ഉപതെരഞ്ഞെടുപ്പ് സെപ്റ്റംബർ അഞ്ചിന്

  • 8th August 2023
  • 0 Comments

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വിയോഗത്തെത്തുടർന്ന് ഒഴിവ് വന്ന പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെരെഞ്ഞെടുപ്പ് സെപ്റ്റംബർ അഞ്ചിന് നടക്കുമെന്ന് കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.പുതുപ്പള്ളിക്കു പുറമേ ജാർഖണ്ഡിലെ ധുമ്രി, ത്രിപുരയിലെ ബോക്സാനഗർ, ധൻപുർ, ബംഗാളിലെ ധുപ്ഗുരി, ഉത്തർപ്രദേശിലെ ഘോസി, ഉത്തരാഖണ്ഡിലെ ബാഗേശ്വർ എന്നിവിടങ്ങളിലും സെപ്റ്റംബർ 5ന് ഉപതിരഞ്ഞെടുപ്പ് നടക്കും . നോമിനേഷൻ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 17, സൂക്ഷ്മ പരിശോധന– ഓഗസ്റ്റ് 18, നോമിനേഷൻ പിന്‍വലിക്കാനുള്ള അവസാന തീയതി– ഓഗസ്റ്റ് 21. വോട്ടെണ്ണൽ സെപ്റ്റംബർ എട്ടിന് നടക്കും.

error: Protected Content !!