Kerala News

ചാണ്ടി ഉമ്മന്റെ വിജയത്തിന് ക്ഷേത്രത്തിൽ വഴിപാടും പൂജയും

  • 5th September 2023
  • 0 Comments

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്റെ പേരിൽ ക്ഷേത്രത്തില്‍ ഗണപതിഹോമവും ശത്രു സംഹാര പൂജയും. പന്തളം കുരമ്പാല പുത്തന്‍കാവില്‍ ഭഗവതി ക്ഷേത്രത്തിലാണ് പൂജ നടത്തിയത്. ഇന്ന് പുലര്‍ച്ചെയായിരുന്നു പൂജ. ചാണ്ടി ഉമ്മന്‍ പുതുപ്പള്ളി മകയിരം നക്ഷത്രം എന്ന പേരിലാണ് പൂജ നടത്തിയത്.പത്തനംതിട്ട പന്തളം സ്വദേശിയായ കര്‍ഷകന്‍ കണ്ണനാണ് ചാണ്ടി ഉമ്മന്റെവിജയത്തിനായി വഴിപാട് കഴിപ്പിച്ചത്. നെല്‍ കര്‍ഷക സംരക്ഷണ സമിതി പത്തനംതിട്ട ജില്ലാ സെക്രട്ടറി കൂടിയാണ് കണ്ണന്‍. ചാണ്ടി ഉമ്മന്‍ 30,000 മുകളില്‍ ഭൂരിപക്ഷത്തിന് വിജയിക്കണമെന്ന പ്രാർത്ഥനയോടെയാണ് […]

Kerala News

‘ഞങ്ങൾ ഈ മണ്ഡലം ജയിക്കും’പുതുപ്പള്ളിയിലെ രാഷ്ട്രീയം മാറിയെന്ന് എം വി ഗോവിന്ദൻ

  • 2nd September 2023
  • 0 Comments

പുതുപ്പള്ളിയിലെ രാഷ്ട്രീയം മാറിയെന്നും മണ്ഡലത്തിൽ എൽ.ഡി.എഫ്. ജയിക്കുമെന്നും സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.ഈസി വാക്കോവറെന്ന അഭിപ്രായം യുഡിഎഫിന് ഇപ്പോള്‍ ഇല്ല. വികസന രാഷ്ട്രീയമാണ് എല്‍ഡിഎഫ് മണ്ഡലത്തില്‍ ചര്‍ച്ചയാക്കുന്നതെന്നും എം വി ഗോവിന്ദന്‍ പുതുപ്പള്ളിയില്‍ മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചു.അന്ന് പുതുപ്പള്ളിയിൽ വൈകാരികമായ തലം രൂപപ്പെട്ടു വരുന്നു എന്ന് കണ്ടാണ് കോൺഗ്രസ് നേതൃത്വം ഈ നിലപാട് സ്വീകരിച്ചത്. എന്നാൽ പുതുപ്പള്ളിയിൽ രാഷ്ട്രീയ നിലപാടുകൾ വെച്ച് മത്സരിക്കുമെന്നായിരുന്നു ആദ്യം തന്നെ ഇടതുമുന്നണി എടുത്ത നിലപാട്. രാഷ്ട്രീയവും വികസനവും ഫലപ്രമായി പുതുപ്പള്ളിയിൽ […]

Kerala kerala politics

പുതുപ്പള്ളിയിൽ ജെയ്ക് സി തോമസിന്റെ പര്യടനത്തിന് ആവേശ തുടക്കം

  • 25th August 2023
  • 0 Comments

കോട്ടയം: പുതുപ്പള്ളി നിയോജകമണ്ഡലം ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർഥി ജെയ്ക് സിതോമസിന്റെ പര്യടനത്തിന് ഇന്ന് തുടക്കമായി. ആദ്യ ദിനത്തെ പര്യടനം മണര്‍കാട് പഞ്ചായത്തിലെ പൊടിമറ്റത്ത് നിന്നാണ് തുടങ്ങിയത്. കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ ജോസ് കെ മാണി സ്ഥാനാർഥി പര്യടനം പരിപാടി ഉദ്ഘാടനം ചെയ്തു. പുതുപ്പള്ളിയുടെ വികസനത്തിന് ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കണമെന്ന് ജെയ്ക് സി തോമസ് പറഞ്ഞു.പുതുപ്പള്ളിയിൽ ജെയ്ക് പുതിയ ചരിത്രം കുറിക്കും . മണ്ഡലത്തിൽ മാറ്റങ്ങളുണ്ടാകും. മറ്റ് പ്രദേശങ്ങളുമായി താരതമ്യം ചെയ്താല്‍ പുതുപ്പള്ളിയില്‍ വികസനം എത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കണം. […]

Kerala kerala politics

മുഖ്യമന്ത്രി ഇന്ന് പുതുപ്പള്ളിയില്‍; പൊതുപരിപാടികളില്‍ പങ്കെടുക്കും

  • 24th August 2023
  • 0 Comments

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസിന് വേണ്ടി പ്രചാരണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ മണ്ഡലത്തിലെത്തും.ഇന്ന് വൈകിട്ട് നാല് മണിയോടെ പുതുപ്പള്ളിയിലെ പൊതുപരിപാടിയില്‍ അദ്ദേഹം സംസാരിക്കും. അതേ ദിവസം വൈകിട്ട് 5.30ന് അയര്‍ക്കുന്നത്ത് സംഘടിപ്പിച്ചിരിക്കുന്ന പരിപാടിയിലും അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്യും ആഗസ്റ്റ് 30ന് ശേഷം മുഖ്യമന്ത്രി മണ്ഡലത്തില്‍ വീണ്ടും എത്തിയേക്കും. ആവേശോജ്ജ്വലമായ പ്രചാരണമാണ് പുതുപ്പള്ളിയില്‍ നടക്കുന്നത്. മന്ത്രി വി എന്‍ വാസവന്‍റെ മേല്‍നോട്ടത്തിലാണ് പ്രചാരണ പരിപാടികള്‍. മന്ത്രിമാരും ജനപ്രതിനിധികളും ജെയ്ക് സി തോമസിനു വേണ്ടി […]

Kerala kerala politics

മന്ത്രിമാർ പുതുപ്പള്ളിയിലേക്ക്; ജെയ്ക് സി തോമസിന് വേണ്ടി പ്രചരണത്തിനിറങ്ങും

  • 23rd August 2023
  • 0 Comments

പുതുപ്പളളി തെരഞ്ഞെടുപ്പിൽ ജെയ്ക് സി തോമസിന്റെ പ്രചരണത്തിനായി മന്ത്രിപ്പട പുതുപ്പള്ളിയിലേക്ക്.മുഴുവൻ മന്ത്രിമാരും ജെയ്ക്കിന് വേണ്ടി പ്രചരണത്തിനിറങ്ങും. ഇന്ന് മുതൽ ആരംഭിക്കുന്ന വികസന സദസ്സുകൾ മന്ത്രിമാരുടെ പ്രധാനവേദിയാകും. കുടുംബയോഗങ്ങളിലും മന്ത്രിമാർ പങ്കെടുക്കും. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ മന്ത്രിമാർ വിട്ടുനിൽക്കുന്നെന്ന ആരോപണത്തെ പ്രതിരോധിക്കുക കൂടിയാണ് ഇതു വഴി ലക്ഷ്യം വയ്ക്കുന്നത്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ വീടുകയറി വോട്ടു ചോദിക്കാനടക്കം എത്തിയ മന്ത്രിമാർ പുതുപ്പള്ളിയിൽ നിന്നു വിട്ടു നിൽക്കുകയാണെന്നു വിമർശനം ഉയർന്നിരുന്നു. മന്ത്രിമാരെ ‘മിസ്’ ചെയ്യുന്നതായി കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പരിഹസിച്ചിരുന്നു. […]

Kerala kerala politics

ചെന്നിത്തലയ്ക്കുള്ള അതൃപ്തി കുഴപ്പമാകില്ല: എ കെ ആന്‍റണി

  • 22nd August 2023
  • 0 Comments

തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ ഉള്‍പ്പെടുത്താത്തതില്‍ രമേശ് ചെന്നിത്തലയ്ക്കുള്ള അതൃപ്തി കുഴപ്പമാകില്ലെന്ന് എ കെ ആന്‍റണി. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങൾ പ്രതീക്ഷിക്കുന്ന കുഴപ്പങ്ങളൊന്നും ഉണ്ടാകില്ലെന്നും ആന്‍റണി വ്യക്തമാക്കി. എന്നാൽ കോൺഗ്രസ് പ്രവർത്തക സമിതി പുനഃസംഘടനയിൽ രമേശ് ചെന്നിത്തല നിലപാട് കടുപ്പിച്ചതോട അനുനയ നീക്കത്തിനുള്ള ശ്രമത്തിലാണ് പാർട്ടി ഹൈക്കമാൻഡ്. പ്രധാനപ്പെട്ട സംസ്ഥാനങ്ങളുടെ ചുമതല നൽകി പ്രശ്നം പരിഹരിക്കാനാണ് ഹൈക്കമാൻഡിന്റെ നീക്കം. ചെന്നിത്തലയ്ക്ക് അതൃപ്തിയുണ്ടെങ്കിൽ പരിഹരിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു. ചെന്നിത്തലയ്ക്ക് […]

Kerala kerala politics Local News Trending

പൊട്ടിപൊളിഞ്ഞ റോഡുകളും ഇടുങ്ങിയ പാലങ്ങളും മാറും,വികസന വെളിച്ചത്തിന്റെ പുതിയ പാതയിലേക്ക് പുതുപ്പള്ളി മുന്നേറണം: ജെയ്ക്ക് സി തോമസ്

  • 21st August 2023
  • 0 Comments

പൊട്ടിപൊളിഞ്ഞ റോഡുകളും ഇടുങ്ങിയ പാലങ്ങളും മാറി പുതുപ്പള്ളിക്ക് കുതിക്കാൻ നല്ല റോഡുകൾ വരുമെന്ന് എൽഡിഎഫ് സ്ഥാനാർഥി ജെയ്ക്ക് സി തോമസ്. കോട്ടയം ജില്ലയിലെ തന്നെ മറ്റ് പല നിയോജക മണ്ഡലങ്ങളിലൂടെയും സഞ്ചരിക്കുമ്പോഴാണ് പുതുപ്പള്ളിയിലെ റോഡുകളുടെ ദൈന്യത വ്യക്തമാകുന്നത്. ഒരു പ്രദേശത്തിന്റെ വളർച്ചയുടെ അടിസ്ഥാന സംഗതികളിൽ ഒന്നാണ് അവിടുത്തെ റോഡുകൾ. നമ്മുടെ നാടിന്റെ ഇപ്പോഴുള്ള വികസന മുരടിപ്പിന്റെ നേർസാക്ഷ്യങ്ങളാണ് പുതുപ്പള്ളിയിലെ റോഡുകൾ. സഞ്ചാര യോഗ്യമല്ലാത്ത പൊട്ടിപൊളിഞ്ഞ റോഡുകളും വീതികുറഞ്ഞ പാലങ്ങളും മാറണമെന്നും ജെയ്ക്ക് സി തോമസ് ഫേസ്ബുക്കിൽ കുറിച്ചു. […]

Kerala News

പുതുപ്പള്ളി നിയമസഭാ തെരഞ്ഞെടുപ്പ്;ചാണ്ടി ഉമ്മന് കെട്ടിവയ്ക്കാനുള്ള തുകയുമായി ഉമ്മൻചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ പ്രതിയുടെ അമ്മ

  • 17th August 2023
  • 0 Comments

പുതുപ്പള്ളി നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി നാമനിർദേശ പത്രികയ്ക്ക് ഒപ്പം കെട്ടിവയ്ക്കാനുള്ള പണം നൽകുന്നത് മുന്‍ സിപിഎം പ്രവര്‍ത്തകന്‍ സിഒടി നസീറിന്റെ ഉമ്മ. കണ്ണൂരില്‍ വച്ച് ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ പ്രതിയാണ് സിഒടി നസീര്‍. യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസില്‍ വച്ച് തുക കൈമാറും. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് സിപിഎം സിഒടി നസീറിനെ പുറത്താക്കിയിരുന്നു. കേസ് നടക്കുന്നതിനിടെ പ്രതികൾക്ക് അനുകൂലമായ നിലപാട് ഉമ്മൻചാണ്ടി എടുത്തിരുന്നു.ചാണ്ടി ഉമ്മന്‍ ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. പുതുപ്പള്ളി പള്ളിയിലെ പ്രാര്‍ത്ഥനകള്‍ക്ക് […]

Kerala News

പുതുപ്പള്ളിയിലെ ബിജെപി സ്ഥാനാർത്ഥി; മൂന്ന് പേർ പരി​ഗണനയിൽ, അന്തിമതീരുമാനം 12ന്

  • 9th August 2023
  • 0 Comments

കോഴിക്കോട്: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയുടെ കാര്യത്തിൽ ഈ മാസം 12ന് അന്തിമ തീരുമാനമെടുക്കും. മൂന്ന് പേരാണ് സ്ഥാനാർത്ഥി സാധ്യതാ പട്ടികയിലുള്ളത്. ബിജെപി മേഖലാ പ്രസിഡന്റ് എൻ ഹരി, കോട്ടയം ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ, സംസ്ഥാന ജനറൽ സെക്രട്ടറി ജോർ‍ജ് കുര്യൻ എന്നിവരുടെ പേരുകളാണ് പാർട്ടി പരി​ഗണിക്കുന്നത്. അടുത്തിടെ പാർട്ടിയിലെത്തിയ അനിൽ ആന്റണിയെ പരി​ഗണിക്കണമെന്നും പാർട്ടിയിലെ ഒരു വിഭാ​ഗത്തിന് അഭിപ്രായമുണ്ട്. ഈ മാസം 12ന് തൃശ്ശൂരിൽ ചേരുന്ന ബിജെപി കോർ കമ്മിറ്റി യോ​ഗത്തിലാണ് സ്ഥാനാർത്ഥിയെ സംബന്ധിച്ച് […]

Kerala News

പുതുപ്പള്ളിയിൽ തന്നെ മത്സരിക്കും; ഉമ്മൻ ചാണ്ടി

  • 13th March 2021
  • 0 Comments

നിയമസഭ തെരഞ്ഞെടുപ്പില്‍ താൻ പുതുപ്പള്ളിയില്‍ തന്നെ മത്സരിക്കുമെന്ന് ഉമ്മന്‍ ചാണ്ടി. ഉമ്മന്‍ ചാണ്ടി നേമത്ത് മത്സരിക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിനെത്തുടര്‍ന്ന് ഉമ്മന്‍ചാണ്ടിയുടെ വീടിന് മുന്നില്‍ പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം വന്നത് . അതേസമയം, നേമത്ത് മത്സരിക്കില്ല എന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞിട്ടില്ല. ”ഈ അസംബ്ലി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മത്സരിക്കുന്ന 91 സീറ്റുകളില്‍ 81 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു. അതില്‍ പുതുപ്പള്ളിയും ഉള്‍പ്പെടുന്നു. പുതുപ്പള്ളിയില്‍ എന്‍റെ പേരാണ് പാര്‍ട്ടി അംഗീകരിച്ചിട്ടുള്ളത്. മാറ്റിവെച്ച 10 […]

error: Protected Content !!