ശശി തരൂർ സുനന്ദ പുഷ്‌ക്കറിനെ മാനസികമായി പീഡിപ്പിച്ചു : പോലീസ്
ഡൽഹി: ശശി തരൂർ എംപിയിൽനിന്ന് സുനന്ദപുഷ്‌കർ മാനസികപീഡനം ഏറ്റിരുന്നതായി പൊലീസ്. കോടതിയിൽ ഡൽഹി പോലീസ് നൽകിയ മൊഴിയിലാണ് സുനന്ദയെ തരൂർ ആത്മഹത്യയ്‌ക്ക് പ്രേരിപ്പിച്ചിരുന്നതായി പറഞ്ഞത്. പാകിസ്ഥാനി പത്രപ്രവർത്തക മെഹർ തരാറുമായി തരൂരിനുണ്ടായ ബന്ധം അറിഞ്ഞതുമുതൽ സുനന്ദ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്നും സ്‌പെഷ്യൽ പബ്ലിക് പ്രൊസിക്യൂട്ടർ അതുൽ ശ്രീവാസ്‌തവ കോടതിയിൽ പറഞ്ഞു. ഇതുസംബന്ധിച്ച് കുറ്റപത്രത്തിൽ സൂചിപ്പിച്ചിട്ടുള്ള സുനന്ദയുടെ സുഹൃത്ത് നളിനി സിങിന്റെ മൊഴിയും പ്രൊസിക്യൂട്ടർ തെളിവായി എടുത്തുപറഞ്ഞു. കേസ് 31ന് വീണ്ടും പരിഗണിക്കും. ആത്മഹത്യ ചെയ്ത സുനന്ദയുടെ 15ഓളം […]