പുന്നപ്രയില്‍ തീവണ്ടിക്ക് മുന്നില്‍ ചാടി യുവാവ് ജീവനൊടുക്കിയ സംഭവം; ഡി വൈ എഫ് ഐക്കെതിരെ ആരോപണവുമായി കുടുംബം
യുവാവ് തീവണ്ടിക്ക് മുന്നില്‍ ചാടി ജീവനൊടുക്കിയ സംഭവത്തില്‍ ഡിവൈഎഫ്ഐക്കെതിരെ പരാതിയുമായി കുടുംബം. ഡിവൈഎഫ്ഐ നേതാക്കളുടെ മര്‍ദ്ദനത്തെ തുടര്‍ന്നാണ് ആലപ്പുഴ പുന്നപ്ര സ്വദേശി നന്ദു(19) ആത്മഹത്യ ചെയ്തത് എന്ന് കുടുംബം ആരോപിച്ചു. നന്ദുവിന്റെ ശബ്ദരേഖകളും പുറത്തുവന്നിട്ടുണ്ട്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കാന്‍ ഓടിച്ചിട്ടപ്പോള്‍ നന്ദു ട്രെയിന് മുന്നില്‍പ്പെടുകയായിരുന്നുവെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. മരിക്കുന്നതിന് തൊട്ട് മുമ്പ് സഹോദരിയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ ഡിവൈഎഫ്‌ഐക്കാര്‍ തന്നെ മര്‍ദ്ദിച്ചതായി നന്ദു പറയുന്നുണ്ട്. പ്രദേശത്തെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കഞ്ചാവ് ഉപയോഗിക്കുന്നവരാണെന്നും നേരത്തെയും ഇവര്‍ വധഭീഷണി മുഴക്കിയിട്ടുണ്ടെന്നും […]