സാമ്പത്തിക സംവരണ വിധി സാമൂഹിക വിള്ളലുകൾക്ക് ഇട വരുത്തും; സാമൂഹിക പദവിയുള്ളവർക്കാണ് പരിരക്ഷ ലഭിക്കുന്ന വിധിയെന്ന് പുന്നല ശ്രീകുമാർ
കോട്ടയം: സാമ്പത്തിക സംവരണ വിഷയത്തിൻമേലുള്ള സുപ്രീംകോടതി ഭരണഘടനാ ബഞ്ചിന്റെ വിധി സാമൂഹിക വിള്ളലുകൾക്ക് ഇട വരുത്തുമെന്ന് കെപിഎംഎസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ. സാമൂഹിക പദവിയുള്ളവർക്കാണ് ഇപ്പോഴത്തെ വിധിയിലൂടെ പരിരക്ഷ ലഭിക്കുന്നതെന്നും പുന്നല ശ്രീകുമാർ പറഞ്ഞു. കെപിഎംഎസ് കോട്ടയം ജില്ല നേതൃയോഗം ഏറ്റുമാനൂർ വ്യാപാര ഭവൻ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.’സാമൂഹിക പിന്നോക്കാവസ്ഥയും സാമ്പത്തിക പിന്നോക്കാവസ്ഥയും ഉൾച്ചേർക്കുന്നതും, സംവരണം കൊണ്ട് പരിഹരിക്കാൻ ശ്രമിക്കുന്നതും യുക്തിരഹിതമാണ്. പാർശ്വവൽകൃതവിഭാഗങ്ങളുടെ പ്രാതിനിധ്യം ഉറപ്പു വരുത്തുവാനുള്ള ഭരണഘടന കൽപ്പനകളുടെ അന്ത:സത്തയാണ് ഈ വിധി […]
