കുന്ദമംഗലം ബസ്സ്റ്റാന്റ് പരിസരത്തെ മാലിന്യ നിക്ഷേപം, പഞ്ചായത്ത്, ആരോഗ്യവകുപ്പ് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു
കുന്ദമംഗലം താഴെ ബസ് സ്റ്റാന്റിന് സമീപം മാലിന്യം തള്ളുന്ന സ്ഥലം സന്ദര്‍ശിച്ച് ഗ്രാമ പഞ്ചായത്ത് ആരോഗ്യ വകുപ്പ് അധികൃതര്‍. എയുപി സ്‌ക്കൂളിന് സമീപത്തുള്ള സ്വകാര്യവ്യക്തിയുടെ പറമ്പിലാണ് മാലിന്യം തള്ളല്‍ പതിവായിരിക്കുന്നത്. കൂടാതെ, സ്‌ക്കൂളിന് സമീപത്തുള്ള ഓവുചാലിലുടെ ഒഴുകുന്ന മാലിന്യവും ജനത്തെ ബുദ്ധിമുട്ടിലാക്കുന്നു. കുന്ദമംഗലത്തെ കടകളിലേ മാലിന്യങ്ങള്‍ കൂടാതെ പുറത്ത് നിന്ന് വരുന്ന ആളുകള്‍ തള്ളുന്ന മാലിന്യങ്ങളും കൊണ്ട് നിറഞ്ഞിരിക്കുകയാണ് ഈ പരിസരം. സ്ഥലം ഉടമക്കെതിരെ ഇന്ന് തന്നെ നോട്ടീസ് നല്‍കുമെന്നും, അതിന് പുറമെ ഗ്രാമപഞ്ചായത്തിന് ഈ ഭൂമി […]
