പത്ത് രൂപയിൽ തുടങ്ങി ഒടുവിൽ നിന്നത് 47,000 രൂപയിൽ;ഇതെന്തൊരു മത്തങ്ങ
അഞ്ചു കിലോ തൂക്കം വരുന്ന മത്തങ്ങയ്ക്ക് വില 47,000 രൂപ.ഇത്തവണത്തെ ഓണാഘോഷം ആവേശമാക്കിയ മാറ്റിയ ഇടുക്കി മലയോരത്തെ കുടിയേറ്റ ഗ്രാമമായ ചെമ്മണ്ണാറിലെ ഓണാഘോഷത്തിന് നടത്തിയ ജനകീയ ലേലത്തിലാണ് പൊന്നുംവിലയ്ക്ക് മത്തങ്ങ വിറ്റുപോയത്.സംഘാടകരായ ചെമ്മണ്ണാർ പൗരാവലിക്ക് സൗജന്യമായി ലഭിച്ച അഞ്ചു കിലോയുള്ള മത്തങ്ങയാണ് റെക്കോർഡ് തുകയ്ക്ക് വിറ്റുപോയത്. ലേലത്തിൽ മത്തങ്ങയുടെ വില ഉയർന്ന് ആയിങ്ങളും പതിനായിരങ്ങളും കടന്നതോടെ ജനകീയ ലേലത്തിൽ പങ്കെടുക്കാൻ തടിച്ച് കൂടിയ ആളുകളിൽ ലേലം ഒരു ഹരമായി മാറി ഒടുവിൽ ആരോ സൗജന്യമായി സംഘാടകർക്ക് നൽകിയ […]
