National News

പുൽവാമയിൽ തീവ്രവാദികളും സുരക്ഷാ ജീവനക്കാരും തമ്മിൽ ഏറ്റുമുട്ടൽ

  • 18th March 2023
  • 0 Comments

ജമ്മുകാശ്മീരിലെ പുൽവാമയിലെ മിത്രിഗം മേഖലയിൽ തീവ്രവാദികളും സുരക്ഷാ ജീവനക്കാരും തമ്മിൽ ഏറ്റുമുട്ടൽ. പുൽവാമയിലെ സുരക്ഷാ ജീവനക്കാർ നടത്തിയ തെരച്ചിലിനൊടുവിലാണ് ഏറ്റുമുട്ടലുണ്ടായതെന്ന് പൊലീസ് പറഞ്ഞു. ഈ മേഖലയിൽ തീവ്രവാദികൾ ഒളിച്ചിരിക്കുന്നുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് സുരക്ഷാ ജീവനക്കാർ പരിശോധന നടത്തിയതെന്ന് പോലീസ് കൂട്ടിച്ചേർത്തു. സുരക്ഷാ ജീവനക്കാരുടെ പരിശോധനക്കിടെ തീവ്രവാദികൾ ഒളിച്ചിരുന്ന വെടിയുതിർക്കുകയായിരുന്നെന്നും തുടർന്ന് പൊലീസ് തിരിച്ചുവെടിവെച്ചുവെന്നും അധികൃതർ അറിയിച്ചു. ഏറ്റുമുട്ടലിൽ ആളപായം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

പുൽവാമയിൽ സൈന്യവും ഭീകരരും ഏറ്റുമുട്ടി; മൂന്ന് ഭീകരരെ വധിച്ചു

  • 2nd April 2021
  • 0 Comments

ജമ്മു കശ്മീരിലെ പുൽവാമയിൽ ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ നടന്നു. മൂന്ന് ഭീകരരെ സൈന്യം വധിച്ചു. കൊല്ലപ്പെട്ടവർക്ക് നൗഗാമിലെ ഭീകരാക്രമണവുമായി ബന്ധമുണ്ടെന്ന് ജമ്മു കശ്മീർ പൊലീസ് പറഞ്ഞു. ഇന്ന് പുലർച്ചെയാണ് പുൽവാമയിലെ ഒരു കെട്ടിടത്തിൽ ഭീകരർ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചത്. തുടർന്ന് സൈന്യം നടത്തിയ പ്രത്യാക്രമണത്തിലാണ് ഭീകരർ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട ഭീകരരുടെ പേര് വിവരങ്ങളോ, ഇവർ ഏത് സംഘടനയിൽ പെട്ടവരാണെന്നോ വ്യക്തമായിട്ടില്ല. സ്ഥലത്ത് ഇപ്പോഴും സുരക്ഷ സന്നാഹം തുടരുന്നുണ്ട്.

‘പുല്‍വാമ’യില്‍ രാഷ്ട്രീയം കളിക്കുന്നവരെ രാജ്യം മറക്കില്ല, സുപ്രീംകോടതി വിധിയിലൂടെ രാമക്ഷേത്രം യാഥാര്‍ത്ഥ്യമാവുകയാണ്; ഏകതാ ദിവസില്‍ നരേന്ദ്ര മോദി

ഇന്ത്യയിലെ കൊവിഡ് പ്രതിരോധ പോരാളികളെ ലോകം പ്രശംസിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ കരുത്ത് ഐക്യവും വൈവിധ്യവുമാണ്. സര്‍ക്കാര്‍ കര്‍ഷകരെ ശക്തിപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും മോദി പറഞ്ഞു. ഏകതാ ദിവസിന്റെ ഭാഗമായുള്ള പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മോദി. സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ ആഗ്രഹമായിരുന്നു ജമ്മുകശ്മീരിലെ 370 അനുഛേദം റദ്ദാക്കുക എന്നത് എന്ന് മോദി ആവര്‍ത്തിച്ചു. സുപ്രീംകോടതി വിധിയിലൂടെ രാമക്ഷേത്രം യാഥാര്‍ത്ഥ്യമാവുകയാണ്, ഭീകരവാദത്തിനെതിരെ ലോകരാജ്യങ്ങള്‍ ഒന്നിച്ചുനില്‍ക്കണം, ചിലര്‍ തീവ്രവാദികളെ കൂട്ടുപിടിക്കുകയാണ്, ഭീകരവാദത്തിലൂടെ ആര്‍ക്കും ഒരു നേട്ടവും ഉണ്ടാകാന്‍ പോകുന്നില്ല, ലോകത്തെയാകെ ഒരു […]

error: Protected Content !!