രക്ഷിതാക്കളും കുട്ടികളും നെട്ടോട്ടത്തില്‍; അക്ഷയ കേന്ദ്രങ്ങളില്‍ തിരക്ക് വര്‍ധിക്കുന്നു
ഉപരിപഠനം എന്നത് ഏത് കുട്ടികളെ സംബന്ധിച്ചും വളരെ ഉത്കണ്ഡ നിറഞ്ഞ കാര്യമാണ്. എസ്എസ്എല്‍സി പ്ലസ് ടു ഫലങ്ങള്‍ വന്നാല്‍ രക്ഷിതാക്കളും കുട്ടികളും അഡ്മിഷനായും ഇഷ്ടപ്പെട്ട കോഴ്സിനായും നെട്ടോട്ടമോടുന്നത് പതിവാണ്. അഡ്മിഷനും മറ്റു കാര്യങ്ങളും എല്ലാം തന്നെ അക്ഷയ സെന്ററുകള്‍ കേന്ദ്രീകരിച്ചാവുമ്പോള്‍ വലിയ തിരക്കാണ് ഇവിടെ അനുഭവപ്പെടാറുള്ളത്. കോവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പരീക്ഷ ഫലങ്ങള്‍ വന്നത് മുതല്‍ അക്ഷയ കേന്ദ്രങ്ങളിലേക്ക് വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും വലിയ തിരക്കാണ് കാണപ്പെടുന്നത്. കോവിഡ് കാരണം എല്ലാ തരത്തിലും അഡിമിഷന്റെ കാര്യത്തിലെല്ലാം സംശയവും സങ്കീര്‍ണതയും […]
