സുൽത്താനും രാജാവും കളമൊഴിഞ്ഞു; പുള്ളാവൂര്‍ പുഴയില്‍ ഇനി മെസ്സി മാത്രം
കോഴിക്കോട്: ലോകകപ്പ് ആരംഭിക്കുന്നതിന് മുന്നേ അന്താരാഷ്ട്ര മാധ്യമങ്ങളിലടക്കം ശ്രദ്ധേയമായ പുള്ളാവൂര്‍ പുഴയില്‍ ഇനി മെസ്സി മാത്രം. ക്വാര്‍ട്ടര്‍ ഫൈനലുകള്‍ അവസാനിച്ചപ്പോള്‍ ബ്രസീലും പോര്‍ച്ചുഗലും സെമി കാണാതെ പുറത്തായിരുന്നു. ഇതോടെ നെയ്മറുടെയും റൊണാള്‍ഡോയുടെയും കട്ടൗട്ടുകള്‍ എടുത്തുമാറ്റിയതാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. കോഴിക്കോട് പുള്ളാവൂര്‍ ചെറുപുഴയില്‍ സ്ഥാപിച്ച മെസ്സിയുടെയും നെയ്മറിന്റെയും റൊണാള്‍ഡോയുടെയും കൂറ്റന്‍ കട്ടൗട്ടുകള്‍ കേരളത്തിന്റെ ഫുട്‌ബോള്‍ ഭ്രമത്തിന്റെ അടയാളമായി ലോകത്തിന്റെ മുന്നില്‍ ഉയര്‍ന്നുനിന്നിരുന്നു. ഫിഫയുടെ ഔദ്യോഗിക പേജില്‍ പോലും പുള്ളാവൂര്‍ക്കഥ എത്തിയതോടെ കേരളത്തിന്റെ ആവേശം അന്താരാഷ്ട്രതലത്തില്‍ എത്തി. എന്നാല്‍ ക്വാര്‍ട്ടര്‍ […]
