Trending

കുന്ദമംഗലത്തെ പുലി: ഫോറസ്റ്റ് റാപ്പിഡ് റെസ്‌പോണ്‍സ് ടീം സ്ഥലം പരിശോദിച്ചു

കുന്ദമംഗലം: കുന്ദമംഗലത്ത് പുലി ഇറങ്ങി എന്ന വാര്‍ത്തയുമായി ബന്ധപ്പെട്ട് താമരശ്ശേരിയിലെ ഫോറസ്റ്റ് റാപ്പിഡ് ഡിപ്പാര്‍ട്ട്‌മെന്റ് സ്ഥലം സന്ദര്‍ശിച്ചു. എന്നാല്‍ പുലിയെന്ന് സംശയിക്കുന്ന കാല്‍പ്പാടുകളോ ഒന്നും കണ്ടെത്താനായിട്ടില്ല. മുഴുവന്‍ സ്ഥലങ്ങളും പരിശോദിച്ചിട്ടുണ്ട്. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ പി. രാജീവ്, എം.സുബ്രഹ്മണ്യന്‍, മൃഗങ്ങളെ കണ്ടെത്തുന്നതില്‍ വിദഗ്ദനായ അനീഷ്, എന്നിവര്‍ പുലിയെ കണ്ടെന്ന് പറയുന്ന രാജേഷിനെയും കൂട്ടിയാണ് പരിശോദന നടത്തിയത്. ജനങ്ങള്‍ ആശങ്കപ്പെടേണ്ടെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചിട്ടുണ്ട്.

error: Protected Content !!