പബ്ജി ബാറ്റിൽ ഗ്രൗണ്ട്സ് വിലക്ക് മാറി തിരികെയെത്തുന്നു
പ്രമുഖ ബാറ്റിൽ റൊയാൽ ഗെയിം ആയ പബ്ജിയുടെ ഇന്ത്യൻ പതിപ്പ് ബാറ്റിൽ ഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ വിലക്ക് മാറി തിരികെയെത്തുന്നു. ഗെയിം തുടർന്ന് പ്രവർത്തിക്കാൻ ഇന്ത്യൻ സർക്കാർ അനുമതി നൽകിയതായി ഗെയിം നിർമാതാക്കളായ ക്രാഫ്റ്റൺ അറിയിച്ചു. 10 മാസം മുൻപ് കഴിഞ്ഞ ജൂലായിലാണ് സുരക്ഷാ കാരണങ്ങൾ മുൻനിർത്തി ഗെയിമിനെ ഇന്ത്യയിൽ വിലക്കിയത്. ഗെയിം കളിക്കാൻ സമ്മതിക്കാത്തതിന് 16കാരൻ മാതാവിനെ വെടിവച്ച് കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ടാണ് കേന്ദ്രം ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ അഥവാ ബിജിഎംഐയെ നിരോധിച്ചത്. കഴിഞ്ഞ ജൂണിലാണ് 16 […]