പബ്ബ് പോലുള്ള സൗകര്യങ്ങൾ ഇല്ലാത്തത് പോരായ്മ;കോവിഡ് തീര്‍ന്നശേഷം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്ത് ഐടി പാര്‍ക്കുകളില്‍ പബ്ബ് സൗകര്യം ഇല്ലാത്തത് ഒരു പോരായ്മയാണെന്ന് മുഖ്യമന്ത്രി നിയമസഭയില്‍. ഐടി പാർക്കുകളിൽ വൈൻ പാർലറുകൾ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.വൈന്‍ പാര്‍ലറുകള്‍ ആരംഭിക്കുന്ന കാര്യം കോവിഡ് തീരുന്ന മുറയ്ക്ക് ആലോചിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.ചോദ്യോത്തര വേളയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ഐടി പാര്‍ക്കുകളില്‍ സ്ഥാപനങ്ങള്‍ തുടങ്ങാനായി വരുന്ന വിവിധ കമ്പനി പ്രതിനിധികള്‍ തയ്യാറാക്കുന്ന റിപ്പോര്‍ട്ടില്‍ പ്രധാന കുറവായി പബ്ബുകള്‍ ഇല്ലെന്ന കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത് പരിഹരിക്കുന്നതിനാണ് പബ്ബുകള്‍ തുടങ്ങുന്നത് സംബന്ധിച്ച് ഒരു ആലോചന […]