പട്ടേരിക്കുന്ന് അംഗനവാടി കെട്ടിടം പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു

  • 31st October 2020
  • 0 Comments

മാവൂര്‍ വളയന്നൂര്‍ പട്ടേരിക്കുന്ന് അംഗനവാടിക്ക് വേണ്ടി പുതുതായി നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം പി.ടി.എ റഹീം എം.എല്‍.എ നിര്‍വ്വഹിച്ചു. സാമൂഹ്യ നീതി വകുപ്പ് മുഖേന അനുവദിച്ച 9.5 ലക്ഷം രൂപയും ഗ്രാമപഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ലഭ്യമാക്കിയ 5 ലക്ഷം രൂപയും ഉപയോഗപ്പെടുത്തിയാണ് കെട്ടിട നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. മാവൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 2 ല്‍ ഉള്‍പ്പെട്ട ഈ അംഗനവാടി വാടകക്കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്. തൊണ്ടിയേരി കളരിക്കല്‍താഴം റോഡരികിലായി പള്ളിയോള്‍ പത്മനാഭന്‍ സൗജന്യമായി വിട്ടു നല്‍കിയ മൂന്ന് സെന്റ് സ്ഥലത്താണ് അംഗനവാടിക്ക് വേണ്ടി […]

എളമ്പിലാശ്ശേരി നടുക്കണ്ടി അരുണോളിച്ചാലിൽ റോഡ് പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു

കുന്നമംഗലം ഗ്രാമപഞ്ചായത്തിലെ എളമ്പിലാശ്ശേരി നടുക്കണ്ടി അരുണോളിച്ചാലിൽ റോഡ് പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 4.5 ലക്ഷം രൂപ ചെലവിലാണ് പ്രസ്തുത പ്രവൃത്തി നടത്തിയത്. തെറ്റത്ത് പൂതക്കണ്ടി റോഡിൽ നിന്ന് തുടങ്ങി കോരങ്കണ്ടി ഭാഗത്തേക്ക് എളുപ്പത്തിൽ എത്തിച്ചേരാനുള്ള മാർഗ്ഗമാണിത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനിത പൂതക്കുഴിയിൽ മുഖ്യാതിഥിയായ ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീന വാസുദേവൻ അധ്യക്ഷത വഹിച്ചു. രവീന്ദ്രൻ കുന്നമംഗലം, ടി ശിവാനന്ദൻ, ടി ജയപ്രകാശൻ സംസാരിച്ചു. വാർഡ് […]

സമ്പൂര്‍ണ്ണ ഡിജിറ്റല്‍ പദ്ധതി കുന്ദമംഗലം മണ്ഡലംതല ഉദ്ഘാടനം എം.എല്‍.എ നിര്‍വ്വഹിച്ചു

  • 12th October 2020
  • 0 Comments

വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കുന്ദമംഗലം നിയോജകമണ്ഡലം തല സമ്പൂര്‍ണ ഡിജിറ്റല്‍ പദ്ധതി പ്രഖ്യാപനം പി.ടി.എ റഹീം എം.എല്‍.എ നിര്‍വ്വഹിച്ചു. കേരള ഇന്‍ഫ്രാടെക്ച്ചര്‍ ആന്റ്ടെക്‌നോളജിഫോര്‍എഡ്യുക്കേഷന്‍(കൈറ്റ്)കിഫ്ബിധനസഹായംകൂടിപ്രയോജനപ്പെടുത്തിക്കൊണ്ടാണ് ഈ പദ്ധതി പൂര്‍ത്തീകരിച്ചത്. പ്രാദേശിക തലത്തില്‍ സ്‌കൂള്‍ പി.ടി.എകളുംഇതരഏജന്‍സികളുംപദ്ധതിപ്രാവര്‍ത്തികമാക്കുന്നതില്‍ സഹായകരമായ നടപടികള്‍ സ്വീകരിച്ചു. കുന്ദമംഗലം നിയോജകമണ്ഡലത്തിലെ 74 സ്‌കൂളുകളിലായി 838 ലാപ്‌ടോപ്പുകള്‍, 481 പ്രോജക്ടറുകള്‍, 284 മൗണ്ടിംഗ് ആക്‌സസറീസ്, 238 സ്‌ക്രീന്‍ ബോര്‍ഡ്, 21 ടെലിവിഷന്‍, 23 മള്‍ട്ടി ഫംഗ്ഷണല്‍ പ്രിന്റര്‍, 23 ഡി.എസ്.എല്‍.ആര്‍ ക്യാമറ, 22 എച്ച്.ഡി വെബ് ക്യാം, […]

News

ഐ.ഐ.എം ഏരിയയിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമായി

കുന്ദമംഗലം ഐ.ഐ.എം ഏരിയയിലെ താമസക്കാര്‍ അഭിമുഖീകരിച്ചിരുന്ന കുടിവെള്ള പ്രശ്നത്തിന് പരിഹാരമായി. എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 3.5 ലക്ഷം രൂപ ഉപയോഗപ്പെടുത്തി വാട്ടര്‍ അതോറിറ്റി പൈപ്പ് ലൈന്‍ നീട്ടിയാണ് പ്രദേശവാസികള്‍ക്ക് കുടിവെള്ളം ലഭ്യമാക്കിയിട്ടുള്ളത്. പി.ടി.എ റഹീം എം.എല്‍.എ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ദീര്‍ഘകാലമായി നിലനിന്നിരുന്ന ഈ വിഷയത്തില്‍ പരിഹാരം തേടി വാര്‍ഡ് മെമ്പറുടെ നേതൃത്വത്തില്‍ പ്രദേശവാസികള്‍ എം.എല്‍.എ ക്ക് നിവേദനം നല്‍കിയിരുന്നു. തുടര്‍ന്ന് എം.എല്‍.എ ജില്ലാ കളക്ടറുമായി സംസാരിക്കുകയും പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് […]

News

എംഎല്‍എ പിടിഎ റഹീമിന്റെ കോവിഡ് പരിശോധന ഫലം നെഗറ്റീവ്

കുന്ദമംഗലം; കുന്ദമംഗലം എംഎല്‍എ പിടിഎ റഹീമിന്റെ കോവിഡ് ആന്റിജന്‍ പരിശോധന ഫലം നെഗറ്റീവ്. ഇന്ന് കുന്ദമംഗലത്ത് നടത്തിയ പരിശോദനയിലാണ് ഫലം നെഗറ്റീവായത്. കരിപ്പൂര്‍ വിമാന ദുരന്ത സ്ഥലം സന്ദര്‍ശിച്ച സാഹചര്യത്തിലായിരുന്നു അദ്ദേഹം സ്വയം നിരീക്ഷണത്തില്‍ പോയിരുന്നത്. ജനങ്ങളുടെ സുരക്ഷ മാനിച്ച് കോഴിക്കോട് ജില്ല കലക്ടറും മന്ത്രി എ.സി മൊയ്ദീനുമെല്ലാം കോവിഡ് ഫലം നെഗറ്റീവായിട്ടും ക്വാറന്റൈനില്‍ പോയ രീതി പിന്തുടര്‍ന്ന് താനും നിരീക്ഷണം പൂര്‍ത്തിയാക്കും എന്ന് എംഎല്‍എ ജനശബ്ദത്തിനോട് പറഞ്ഞു. 21 ാം തിയ്യതി വരെയാണ് ക്വാറന്റൈന്‍. കുന്ദമംഗലത്ത് […]

Kerala

കുന്ദമംഗലം മണ്ഡലത്തിലെ കെട്ടിട നിര്‍മ്മാണ പ്രവൃത്തികള്‍ ത്വരിതപ്പെടുത്താന്‍ നടപടികളായി

  • 13th July 2020
  • 0 Comments

സ്കൂളുകളുടെ കെട്ടിട നിര്‍മ്മാണത്തിന് അനുവദിച്ച ഒരു കോടി രൂപ വീതമുള്ള പ്രവൃത്തി നടത്താന്‍ ഡി.പി.ആര്‍ തയ്യാറാക്കുന്നതില്‍ മാവൂര്‍ ഗ്രാമപഞ്ചായത്ത് സഹകരിക്കാത്തത് ആശങ്കാജനകമാണെന്ന് പി.ടി.എ റഹീം എം.എല്‍.എ പറഞ്ഞു. കുന്ദമംഗലം നിയോജകമണ്ഡലത്തിലെ കെട്ടിട നിര്‍മ്മാണ പ്രവൃത്തികളുടെ പുരോഗതി സംബന്ധിച്ച് വിളിച്ചുചേര്‍ത്ത യോഗത്തില്‍ മണ്ണ് പരിശാധന നടത്തുന്നതിന് കത്ത് നല്‍കിയിരുന്നെങ്കിലും മാവൂര്‍ ഗ്രാമപഞ്ചായത്ത് സഹകരിക്കാത്തതിനാല്‍ സ്കൂളുകളുടെ കെട്ടിട നിര്‍മ്മാണത്തിനുള്ള ഡി.പി.ആര്‍ തയ്യാറാക്കാന്‍ സാധിച്ചിട്ടില്ലെന്ന തദ്ദേശ സ്വയംഭരണ വകുപ്പ് അസി. എക്സി. എഞ്ചിനീയറുടെ റിപ്പോര്‍ട്ടിന്മേലുള്ള പ്രതികരണമായാണ് എം.എല്‍.എ ഇക്കാര്യം പറഞ്ഞത്. മണ്ഡലത്തിലെ […]

Local

മാവൂര്‍ എന്‍.ഐ.ടി കൊടുവള്ളി റോഡ്പ്രവൃത്തി ആരംഭിക്കാന്‍ നടപടികളായി

കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 52.20 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയ മാവൂര്‍ എന്‍.ഐ.ടി കൊടുവള്ളി റോഡിന്‍റെ പ്രവൃത്തികള്‍ ആരംഭിക്കുന്നതിന് നടപടികളായി. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് ഹാളില്‍ കുന്ദമംഗലം, കൊടുവള്ളി എം.എല്‍.എമാരുടെ സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. മാവൂര്‍, ചാത്തമംഗലം ഗ്രാമപഞ്ചായത്തുകളിലും കൊടുവള്ളി നഗരസഭയിലും ഉള്‍പ്പെട്ട പ്രദേശങ്ങളിലൂടെ കടന്നുപോവുന്ന ഈ റോഡിന് 13 കി.മീ നീളമാണുള്ളത്. 10 മീറ്റർ വീതിയിലാണ് റോഡിന്‍റെ പ്രവൃത്തി നടത്തുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടേയും വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളുടേയും ഉദ്യോഗസ്ഥരുടേയും […]

Trending

ഭൂദാനം കോളനി: പ്രവൃത്തികള്‍ക്ക് തുടക്കം കുറിച്ചു

  • 18th June 2020
  • 0 Comments

പെരുവയല്‍ ഗ്രാമപഞ്ചായത്തിലെ ഭൂദാനം കോളനിയിലെ നവീകരണ പ്രവൃത്തികളുടെ ഉദ്ഘാടനം പി.ടി.എ റഹീം എം.എല്‍.എ നിര്‍വ്വഹിച്ചു. അന്‍പതിലധികം പട്ടികജാതി കുടുംബങ്ങള്‍ താമസിക്കുന്ന കോളനികള്‍ക്കുള്ള അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഈ കോളനി നവീകരണത്തിന് 1 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. കോഴിക്കോട് ജില്ലാ നിര്‍മ്മിതി കേന്ദ്രയാണ് ഭൂദാനം കോളനിയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുന്നത്. കുന്ദമംഗലം നിയോജകമണ്ഡലത്തില്‍ നിന്നും പട്ടികജാതി കോളനികളുടെ നവീകരണത്തിന് ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ വല്ലക്കണ്ടി, പുളിക്കുഴി, എ.കെ.ജി, മാവൂര്‍ ഗ്രാമപഞ്ചായത്തിലെ അടുവാട് കോട്ടക്കുന്ന്, കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ ആമ്പ്രമ്മല്‍, […]

News

പരിധി വിട്ടുള്ള പ്രകൃതി ചൂഷണമാണ് സമീപകാല ദുരന്തങ്ങള്‍ക്ക് വഴിവെച്ചത്; പി.ടി.എ റഹീം

പരിധി വിട്ടുള്ള പ്രകൃതി ചൂഷണമാണ് സമീപകാല ദുരന്തങ്ങള്‍ക്ക് വഴിവെച്ചതെന്ന് പി.ടി.എ റഹീം എം.എല്‍.എ പറഞ്ഞു. കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പ് പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഒരു കോടി ഫലവൃക്ഷ തൈകള്‍ നട്ടുവളര്‍ത്തല്‍ പരിപാടിയുടെ മണ്ഡലം തല ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. പരിസ്ഥിതി സംരക്ഷണം ജീവിതത്തിന്റെ ഭാഗമാക്കുകയും ഇക്കാര്യത്തില്‍ പൊതു അവബോധം സൃഷ്ടിക്കാന്‍ എല്ലാവരും മുന്നിട്ടിറങ്ങുകയും ചെയ്യേണ്ടതുണ്ട്. മരങ്ങള്‍ വെച്ചുപിടിപ്പിക്കുകയും അവ പരിപാലിക്കുകയും ചെയ്യുക എന്നത് ഒരു സന്ദേശമായി ഏറ്റെടുക്കാന്‍ പൊതുസമൂഹം മുന്നോട്ടുവരണമെന്നും അദ്ദേഹം തുടര്‍ന്ന് പറഞ്ഞു. ബ്ലോക്ക് […]

News

മാധ്യമ സ്ഥാപനങ്ങളുടെ പ്രതിസന്ധിയെ മുൻ നിർത്തി മുഖ്യമന്ത്രിക്ക് നിവേദനം നൽകുമെന്ന് എം എൽ എ പി ടി എ റഹിം

ദൃശ്യ അച്ചടി മാധ്യമങ്ങൾ നേരിടുന്ന പ്രയാസങ്ങളെ മുൻ നിർത്തി മുഖ്യമന്ത്രിയ്ക്ക് നിവേദനം നൽകുമെന്ന് കുന്ദമംഗലം നിയോജക മണ്ഡലം എം എൽ എ അഡ്വക്കറ്റ് പി ടി എ റഹിം. മാധ്യമങ്ങൾ ഇന്ന് നേരിടുന്ന ഗുരുതരമായ പ്രശ്നം അവരുടെ സാമ്പത്തിക സ്രോതസ്സുകൾ നിലച്ചു എന്നത് തന്നെയാണ്. ചിലവുകൾ അങ്ങനെ തന്നെ നിൽക്കുമ്പോൾ അവർക്കുണ്ടാകുന്ന വരുമാനം എന്നത് പരസ്യങ്ങളാണ്. മാർക്കറ്റുകളിൽ നേരെ ചൊവ്വേ പ്രവർത്തനങ്ങൾ നടക്കാത്തതിനാൽ പരസ്യങ്ങൾ നല്കാൻ പരസ്യ ദാതാക്കൾക്കു സാധിക്കുന്നില്ല. ഏറെ പ്രയാസപ്പെട്ടാണ് ഓരോ മാധ്യമ സഥാപനങ്ങളും […]

error: Protected Content !!