Local News

ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് സൗജന്യമായി ഇ.എല്‍.സി.ബി സ്ഥാപിച്ച് നല്‍കുന്നു

  • 19th February 2022
  • 0 Comments

ദാരിദ്ര്യരേഖക്ക് താഴെയുള്ള കുടുംബങ്ങള്‍ താമസിക്കുന്ന വീടുകളില്‍ വൈദ്യുതി സുരക്ഷ ഉറപ്പുവരുത്തുന്നതിന് സൗജന്യമായി ഇ.എല്‍.സി.ബി (എര്‍ത്ത് ലീകേജ് സര്‍ക്യൂട്ട് ബ്രേക്കര്‍) സ്ഥാപിച്ചു നല്‍കാന്‍ തീരുമാനം. ഇ-സെയ്ഫ് കേരള പദ്ധതിയുടെ ഭാഗമായാണ് ഈ സൗകര്യം ലഭ്യമാക്കുന്നത്. കെ.എസ്.ഇ.ബി മുഖേന നടപ്പിലാക്കുന്ന ഈ പദ്ധതിയില്‍ ആയിരം വാട്സ് വരെ കണക്ടഡ് ലോഡുള്ള കുടുംബങ്ങള്‍ക്കാണ് ആനുകൂല്യം നല്‍കുന്നത്. കുന്ദമംഗലം നിയോജക മണ്ഡലത്തിലെ അര്‍ഹരായ മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും ഈ സൗകര്യം ലഭ്യമാക്കുന്നതിന് ദാരിദ്ര്യരേഖക്ക് താഴെയുള്ള വൈദ്യുതി ഉപയോക്താക്കളുടെ ലീസ്റ്റ് ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരുടെ നേതൃത്വത്തില്‍ ശേഖരിച്ച് […]

Local News

പൂതംകുഴി കുഴിമ്പാട്ടിൽ ചോലക്കൽ മീത്തൽ റോഡ് പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു

  • 10th February 2022
  • 0 Comments

കുന്നമംഗലം ഗ്രാമപഞ്ചായത്തിൽ പ്രവൃത്തി പൂർത്തീകരിച്ച പൂതംകുഴി കുഴിമ്പാട്ടിൽ ചോലക്കൽ മീത്തൽ റോഡ് പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു.തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 25 ലക്ഷം രൂപ ചെലവിലാണ് ഈ റോഡിൻ്റെ നവീകരണം നടത്തിയത്. ജനവാസ മേഖലയായ കാശ്മീരിക്കുന്ന്, എരുമോറക്കുന്ന്, ചോലക്കൽമീത്തൽ ഭാഗങ്ങളിൽനിന്ന് കാരന്തൂർ മെഡിക്കൽ കോളേജ് റോഡിലേക്കുള്ള എളുപ്പ വഴിയാണിത്. കുന്നമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിജി പുൽക്കുന്നുമ്മൽ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ഷാജി ചോലക്കൽ മീത്തൽ, എൻ വേണുഗോപാലൻ നായർ, മുൻ […]

Local News

വെള്ളന്നൂർ ഗവ. എൽ.പി സ്കൂൾ കെട്ടിടം പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു

  • 28th January 2022
  • 0 Comments

വെള്ളന്നൂർ ഗവ. എൽ.പി സ്കൂളിന് വേണ്ടി പുതുതായി നിർമ്മിച്ച കെട്ടിടത്തിൻ്റെ ഉദ്ഘാടനം പി.ടി.എ റഹീം എം.എൽ എ നിർവ്വഹിച്ചു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 15 ലക്ഷം രൂപ ചെലവിലാണ് പുതിയ കെട്ടിടം നിർമ്മിച്ചത്. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് വിലക്കെടുത്ത സ്ഥലത്താണ് ഈ സ്കൂൾ പ്രവർത്തിച്ചുവരുന്നത്. എൽ.കെ.ജി, യു.കെ.ജി ഉൾപ്പെടെ ആറ് ക്ലാസുകളാണ് ഇവിടെ നിലവിലുള്ളത്. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഒളിക്കൽ ഗഫൂർ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം സുഷമ, പഞ്ചായത്ത് വിദ്യാഭ്യാസ […]

Local News

കീഴ്മാട് ഉമ്മളത്തൂർ റോഡ് പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു

  • 9th January 2022
  • 0 Comments

പെരുവയൽ ഗ്രാമപഞ്ചായത്തിൽ പ്രവൃത്തി പൂർത്തീകരിച്ച കീഴ്മാട് ഉമ്മളത്തൂർ റോഡ് പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 12 ലക്ഷം രൂപയാണ് ഈ റോഡിൻ്റെ നവീകരണത്തിനായി അനുവദിച്ചിരുന്നത്. കീഴ്മാട് അങ്ങാടിയിൽനിന്ന് കുണ്ടുകുളങ്ങര വഴി ഉമ്മളത്തൂരിൽ എത്തിച്ചേരുന്നതിനുള്ള എളുപ്പ മാർഗ്ഗമാണ് ഈ റോഡ്. പെരുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം.കെ സുഹറാബി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.പി അശ്വതി, കെ.എം ഗണേശൻ, അനിൽകുമാർ കാരാട്ട്, എം.പി സന്തോഷ് സംസാരിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ […]

Local News

വളയന്നൂർ സ്കൂൾ വാഹനം പി. ടി. എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു

  • 4th December 2021
  • 0 Comments

മാവൂർ ഗ്രാമ പഞ്ചായത്തിലെ വളയന്നൂർ ഗവ. എൽ.പി സ്കൂളിനുവേണ്ടി അനുവദിച്ചവാഹനത്തിന്റെ ഫ്ലാഗ് ഓഫ് കർമ്മം പി. ടി.എ റഹീം എം. എൽ. എ നിർവ്വഹിച്ചു. എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 6,20,450 രൂപ ഉപയോഗപ്പെടുത്തിയാണ് വാഹനം വാങ്ങിയത്. മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പുലപ്പാടി ഉമ്മർ അധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് അംഗം ടി.ടി ഖാദർ, എസ്.എം.സി ചെയർമാൻ ആർ.വി സലീം, വൈസ് ചെയർമാൻ മങ്ങാട്ട് അബ്ദുള്ള, പി.ടി.എ വൈസ് പ്രസിഡണ്ട് സി അബ്ദുൽ ജലീൽ, പി സലാം, […]

Local News

കുന്ദമംഗലം നിയോജകമണ്ഡലത്തില്‍ കുടിവെള്ള പദ്ധതികള്‍ക്ക് 8.78 ലക്ഷത്തിന്റെ ഭരണാനുമതി

  • 25th August 2021
  • 0 Comments

കുന്ദമംഗലം നിയോജകമണ്ഡലത്തില്‍ 4 കുടിവെള്ള പദ്ധതികള്‍ക്കായി 8.78 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് ഇതിനായുള്ള തുക അനുവദിച്ചത്. കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ പാലോറമ്മല്‍ കുടിവെള്ള പദ്ധതി 2.13 ലക്ഷം, മാവൂര്‍ ഗ്രാമപഞ്ചായത്തിലെ പാടത്തുംകണ്ടി കുടിവെള്ള പദ്ധതി 3.2 ലക്ഷം, മലപ്രം ചാലിപ്പാടം കുടിവെള്ള പദ്ധതി 1.5 ലക്ഷം, പട്ടേരിക്കുന്ന് കുടിവെള്ള പദ്ധതി 1.95 ലക്ഷം എന്നിങ്ങനെയാണ് തുക അനുവദിച്ചിട്ടുള്ളതെന്നും എം.എല്‍.എ പറഞ്ഞു.

Local News

പടനിലം കളരിക്കണ്ടി റോഡിന് 3 കോടി ഭരണാനുമതി ലഭ്യമാക്കി; പി.ടി.എ റഹീം

  • 19th August 2021
  • 0 Comments

പടനിലം കളരിക്കണ്ടി റോഡ് നവീകരണത്തിന് 3 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എൽ.എ അറിയിച്ചു. 2021-22 ബഡ്ജറ്റിൽ ഈ റോഡിന് തുക വകയിരുത്തിയിരുന്നു. നാഷനൽ ഹൈവേ 766 നെ ഇപ്പോൾ പ്രവൃത്തി നടന്നുവരുന്ന താമരശ്ശേരി വരിട്ട്യാക്കിൽ സി.ഡബ്ല്യു.ആർ.ഡി.എം റോഡുമായി ബന്ധിപ്പിക്കുന്ന പ്രധാന ബൈപ്പാസാണിത്. ഈ റോഡിൻ്റെ പാച്ച് വർക്ക് ചെയ്യുന്ന പ്രവൃത്തി ഇപ്പോൾ നടന്നുവരികയാണ്. പുതുതായി ഭരണാനുമതി ലഭിച്ച 3 കോടി രൂപ ഉപയോഗപ്പെടുത്തി ബി.എം.ബി.സി താറിംഗും ആവശ്യമായ ഇടങ്ങളിൽ സ്ലാബോട് കൂടിയ കോൺക്രീറ്റ് […]

Local News

കൂളിമാട് റോഡ് ഉയർത്തി പരിഷ്കരിക്കുന്നതിന് 3.9 കോടി രൂപയുടെ ഭരണാനുമതിലഭ്യമാക്കി;പി.ടി.എ റഹീം

  • 11th July 2021
  • 0 Comments

പാഴൂർ കൂളിമാട് റോഡിൽ കൂളിമാട് ഭാഗം ഉയർത്തി പരിഷ്കരിക്കുന്നതിന് 3.9 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എൽ.എ അറിയിച്ചു. കൂളിമാട് വയൽ ഭാഗത്തെ സ്ഥലമെടുപ്പ് ഉൾപ്പെടെയുള്ള പ്രവൃത്തികൾക്കായാണ് ഈ തുക അനുവദിച്ചിട്ടുള്ളത്. പാഴൂർ കൂളിമാട് ഭാഗം പരിഷ്കരണത്തിന് നേരത്തെ അനുവദിച്ചിരുന്ന 4 കോടി രൂപയുടെ പ്രവൃത്തികൾ പൂർത്തീകരിച്ചു കഴിഞ്ഞിട്ടുണ്ട്. ഈ പദ്ധതിയുടെ ഉദ്ഘാടന വേളയിൽ കൂളിമാട് വയൽ ഭാഗത്ത് റോഡ് ഉയർത്താത്തത് കാരണം മഴക്കാലത്ത് ഈ പ്രദേശം മുങ്ങിപ്പോകുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന വസ്തുത എം.എൽ.എയും […]

കുന്ദമംഗലത്ത് നിരീക്ഷണ ക്യാമറ സ്ഥാപിക്കുന്നതിന് എം എൽ എ ഫണ്ടിൽ നിന്നും 64 ലക്ഷം രൂപ അനുവദിച്ചു.

  • 16th January 2021
  • 0 Comments

കുന്ദമംഗലം മുതൽ കാരന്തൂർ വരെയുള്ള ഭാഗങ്ങളിൽ റോഡിരികയിലായി നിരീക്ഷണ ക്യാമറ സ്ഥാപിക്കുന്നതിനായി കുന്ദമംഗലം നിയോജക മണ്ഡലം എം എൽ എ പി ടി എ റഹീമിന്റെ എം എൽ എ ഫണ്ടിൽ നിന്നും 64 രൂപ അനുവദിച്ചു.കുറ്റ കൃത്യങ്ങൾ തടയുക അനധികൃത പാർക്കിംഗ് ഒഴിവാക്കുക , കൂടാതെ കാലങ്ങളായി കുന്ദമംഗലം നേരിടുന്ന ട്രാഫിക് പ്രശ്നങ്ങൾക്ക് പരിഹാരം കാണുക,തുടങ്ങിയ കാര്യങ്ങൾ ലക്ഷ്യം വെച്ചാണ് കാമറ സ്ഥാപിക്കുന്നത്. ആദ്യ ഘട്ടം എന്ന നിലയിൽ കാരന്തൂർ മുതൽ കുന്ദമംഗലം മുക്കം വയനാട് […]

Local News

പാലാഴി പുത്തൂര്‍മഠം റോഡിന് 5 കോടി രൂപയുടെ ഭരണാനുമതി

  • 30th December 2020
  • 0 Comments

പാലാഴി പുത്തൂര്‍മഠം റോഡ് നവീകരണത്തിന് 5 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. പെരുമണ്ണ, ഒളവണ്ണ ഗ്രാമപഞ്ചായത്തിലൂടെ കടന്നുപോവുന്ന ഒരു സുപ്രധാന റോഡാണിത്. ബൈപ്പാസില്‍ നിന്ന് മെഡിക്കല്‍ കോളജ്, പുത്തൂര്‍മഠം, പെരുമണ്ണ ഭാഗങ്ങളിലേക്കുള്ള എളുപ്പമാര്‍ഗ്ഗമായ ഈ റോഡ് ഏറെ വാഹനത്തിരക്കുള്ള ഒരു പാതയാണ്. ഈ റോഡിന്‍റെ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതോടെ കോര്‍പ്പറേഷനിലേക്കും തിരിച്ചുമുള്ള യാത്ര സുഗമമാവും.

error: Protected Content !!