ചെത്തുകടവ് പൊതുജന വായനശാല കെട്ടിടം പി.ടി.എ റഹീം എംഎൽഎ ഉദ്ഘാടനം ചെയ്തു
കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ ചെത്തുകടവിൽ നിർമ്മാണം പൂർത്തീകരിച്ച പൊതുജന വായനശാല കെട്ടിടം പി.ടി.എ റഹീം എംഎൽഎ ഉദ്ഘാടനം ചെയ്തു. എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 9.9 ലക്ഷം രൂപ വിനിയോഗിച്ചാണ് ലൈബ്രറി കെട്ടിടത്തിന്റെ നവീകരണ പ്രവൃത്തികൾ നടത്തിയത്. പി.പി രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.വി സംജിത് മുഖ്യാതിധിയായി. എഴുത്തുകാരൻ സോമൻ കടലൂർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുനിത കുറുമണ്ണിൽ, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് കെ.പി സുരേന്ദ്രനാഥ്, എം.എം സുധീഷ് കുമാർ, […]









