ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ മാവത്തുംപടി ഗ്രൗണ്ട് നവീകരണത്തിന് ഭരണാനുമതി
ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ മാവത്തുംപടി ഗ്രൗണ്ട് നവീകരണത്തിന് സര്‍ക്കാര്‍ അനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്‍റെ ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഈ ഗ്രൗണ്ട് നൂതന സംവിധാനങ്ങളോടെ പരിഷ്കരിക്കുന്നത്. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 35 ലക്ഷം രൂപ ചെലവില്‍ ഈ ഗ്രൗണ്ടിന്‍റെ ഒന്നാം ഘട്ട പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചിരുന്നു. പ്രസ്തുത പ്രവൃത്തിയുടെ അനുബന്ധമായി ഗ്രാമപഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച 10 ലക്ഷം രൂപയുടെ വികസന പ്രവൃത്തികളും തദ്ദേശ റോഡ് […]
